28 August, 2007

മഞ്ഞു തുള്ളി പോലൊരു വിലാപം


അകലെ നിന്നു മാത്രം ഞാന്‍
നിന്‍ മ്രിദു സുഗന്ധം നുകര്‍ന്നോളാം
വിരല്‍ തുമ്പു കൊണ്ടു പോലും
നിന്നെ നോവിക്കില്ലെന്നോതി
പുലരുവോളം നീയെന്നെ നോക്കി-
നിന്നതോര്‍ത്തെനിക്കു നാണമായീ........,


വെയില്‍ നാളം നിന്നെ തീ തീറ്റിയപ്പോള്‍
വിലപിക്കുവനേ എനിക്കു കഴിഞുള്ളൂ
നിന്‍ മുഖം മായുവോളം, വെയിലേറ്റ്
കാത്തിരുന്ന്‌ വാടിപ്പൊഴിഞു പൊയ് ഞാന്‍
ഞെട്ടറ്റു വീണീട്ടും നിന്‍ ഓര്‍മകള്‍
പതിയെ വിടര്‍ന്നു സുഗന്ധമായെന്നില്‍......



4 Comments:

സഹയാത്രികന്‍ said...

ആശംസകള്‍....

പിന്നെ ചിട്ടവട്ടങ്ങള്‍ തെറ്റിക്കരുതല്ലോ....
തേങ്ങയടിച്ചു.... ഠേ...!

ശ്രീ said...

നന്നായിരിക്കുന്നു

പക്ഷെ, അക്ഷരത്തെറ്റുകള്‍‌ തിരുത്തൂ...

(മൃദു=mr^du)

ഫസല്‍ ബിനാലി.. said...

സഹയാത്രികന്‍, ശ്രീ
നന്ദി നന്ദി നന്ദി

ജെ പി വെട്ടിയാട്ടില്‍ said...

നോട്ട് ബുക്ക് ചെറുതായൊന്ന് മറിച്ചു നോക്കി....
മനോഹരമായിരിക്കുന്നു......
വീന്ടും എഴുതാം......
നേരില്‍ കാണാനാഗ്രഹിക്കുന്നു.......
എന്റെ വീട് ത്രിശ്ശൂര്‍ - ഇരിഞാലക്കുട റൂട്ടിലാണു...

സ്നേഹത്തൊടെ
ജെ പി - ത്രിശ്ശിവപേരൂ‍ര്‍........