03 September, 2007

തേങ്ങല്‍





വര്‍ഷാരവത്തോടെ പെയ്തിറങ്ങിയ

നിറവാര്‍ന്ന മഴയില്‍ നിന്നടര്‍ന്നു

ചേമ്പിലയില്‍ പിടഞ്ഞു വീണ

മഴത്തുള്ളിയുടെ മനസ്സിന്‍ തേങ്ങല്‍,

ആള്‍ക്കൂട്ടത്തിലകപ്പെട്ട കൊച്ചു-

കുട്ടിയുടെ നിലവിളിപോലെ

കാതുകള്‍ക്കു മൂടുപടമിട്ടലിഞ്ഞു പോയി..

3 Comments:

വിശാഖ് ശങ്കര്‍ said...

നമ്മുടെ പ്രശ്നം ഇതായിരിക്കാം.ഒരു സമൂഹത്തിന്റെ തേങ്ങലും നില്വിളിയുമൊന്നും കേള്‍ക്കാതെ നാം അതിന്റെ വൈയ്യക്തിക ശകലങ്ങളെ ബിംബങ്ങളാക്കി ആഘോഷിക്കുന്നു...
നന്നായി ഈ ശ്രമം.

ഫസല്‍ ബിനാലി.. said...

വിശാഖ് ശങ്കര്‍, ശ്രീ നന്ദി

O K MUNEER VELOM said...

നന്നായി ഈ ശ്രമം.
നല്ല ഭാവനകള്‍..വാക്കുകള്‍