16 September, 2007

രേഖകള്‍


ഊതിക്കാച്ചിയ വരികള്‍ക്കു താഴെ
ഒപ്പു ചാര്‍ത്തിയൊരു ജനതയെ തളച്ചു,
വാക്കുകളില്‍ നിറം ചാര്‍ത്തിയ ലേഖനം
മഞ്ഞച്ചിരടിലെ പൂത്താലിയാക്കി,
കണ്ണീരിനാലൊരു കഥയും കവിതയും
താമ്ര പത്രങ്ങളാക്കിയേറ്റു വാങ്ങി,
ദേശവും വര്‍ഗ്ഗവും ഭാഷക്കുമപ്പുറം
സ്നേഹ ഹംസമായ് പാറിപ്പറന്നു,
ചില്ലിട്ട മേശയില്‍ പുസ്തകച്ചാരേന്നു
ദൂരെ വലിച്ചെറിയപ്പെട്ടൊരന്ത്യം,
മഷികഴിഞ്ഞൊരു പേനക്കു വേറെന്തു സ്ഥാനം
വരച്ചിട്ടതൊന്നും ജലരേഖയല്ലെങ്കിലും.............

4 Comments:

വേണു venu said...

മഷികഴിഞ്ഞൊരു പേനക്കു വേറെന്തു സ്ഥാനം.
മഷി നിറക്കൂ.പേനയുടെ സ്ഥാനം അതേറ്റെടുത്തു കൊള്ളും. ഇനിയും എഴുതൂ.:)

ശെഫി said...

താന്‍ ഉപയോഗിച്ച പേനകളൊക്കെ സൂക്ഷിച്ച്‌ വെക്കാറുണ്ടെന്ന് ഒരു എഴുത്തുകാരന്‍ എവിടെയോ പറഞ്ഞതോര്‍ക്കുന്നു. പക്ഷേ ആ എഴുത്തുകാരന്‍ ആരാണെന്ന് ഓര്‍മയില്ല.

ശ്രീ said...

മഷികഴിഞ്ഞൊരു പേനക്കു വേറെന്തു സ്ഥാനം?
:)

ഫസല്‍ ബിനാലി.. said...

ഷെഫി, ശ്രീ, വേണു ഭായ് പ്രതികരണത്തിനു നന്ദി