18 September, 2007

നീല നിലാവ്


നക്ഷത്രങ്ങളാല്‍ കൊലുസിട്ട വാനമൊരുദിനം
രാവിന്നു കൂട്ടേകി ചന്ദ്ര നീലിമ ചൊരിഞ്ഞൂ
ഇലകള്‍ക്കിടയിലൂടിറ്റിട്ടു വീണ പൊന്‍ പ്രഭ
മണ്ണിന്‍ മാറില്‍ മുത്തുകളേറെ വാരി വിതറി
കായലില്‍ വീണൊരു അമ്പിളിത്താലം
ഓളങ്ങളില്‍ പുളകമൊളിപ്പിച്ച് പ്രഭയൊഴുക്കീ
നിലാവ് തേടിയലഞ്ഞോരു തെന്നല്‍
ആടിയും പാടിയും ഇലകളിലിക്കിളിക്കൂട്ടി
നാണിച്ചു നിന്ന പൂമൊട്ടുകളിലോരൊന്നിലും നിലാവ്
ചുംബിച്ചു വിരിയിച്ചു മൊഹങ്ങളൊരായിരം
നിലാവും തെന്നലും കുഞ്ഞിലഞ്ഞിപ്പൂക്കളും
സ്വപ്ന സ്വര്‍ഗ്ഗം തീര്‍ത്തു ആരോരുമറിയാതെ
മഞ്ഞു കണങ്ങള്‍ മിഴിയിണ തുറക്കും മുമ്പേ
രാത്രി മുല്ല മൃദു സുഗന്ധം പരത്തീ ചെറു ചിരിയാലേ

4 Comments:

സഹയാത്രികന്‍ said...

നന്നായിരിക്കണൂ.....

"നക്ഷത്രങ്ങളാല്‍ കൊലുസിട്ട വാനമൊരുദിനം
രാവിന്നു കൂട്ടേകി ചന്ദ്ര നീലിമ ചൊരിഞ്ഞൂ
ഇലകള്‍ക്കിടയിലൂടിറ്റിട്ടു വീണ പൊന്‍ പ്രഭ
മണ്ണിന്‍ വിരിമാറില്‍ മുത്തുകളേറെ വാരി വിതറി"


ആശംസകള്‍

ശ്രീ said...

“മഞ്ഞു കണങ്ങള്‍ മിഴിയിണ തുറക്കും മുമ്പേ
രാത്രി മുല്ല മൃദു സുഗന്ധം പരത്തീ ചെറു ചിരിയാലേ...”

:)

സുല്‍ |Sul said...

ഫസല്‍
നന്നായിട്ടുണ്ടല്ലോ
ഇനിയും എഴുതു.

ഓടോ : കമെന്റിലേക്കുള്ള വഴി അടഞ്ഞിരിക്കുന്നു.

-സുല്‍

ഫസല്‍ ബിനാലി.. said...

ശ്രീ, സഹയാത്രികന്‍, സുല്‍
പ്രതികരണത്തിനു നന്ദി