30 December, 2007

ജരാനരകള്‍


എന്നിലെ ചിത്രകാരന്‍
നിന്നെ വരച്ചു തുടങ്ങിയിരിക്കുന്നു..
നിന്‍റെ മിഴിയിലെ വിഷാദവും
തുളുമ്പാന്‍ വെമ്പുന്ന ആര്‍ദ്ര ഭാവങ്ങളും
വരച്ചു തീര്‍ക്കാനെന്‍റെ
നിറക്കൂട്ടുകള്‍ പോരാതെ വരുന്നു.

വെളിച്ചത്തിന്‍റെ ഭാവഭേദങ്ങള്‍
നിന്‍റെ മിഴിയോരങ്ങളില്‍
വര്‍ണ്ണങ്ങളുടെ പീലിക്കുട
മാറ്റിയും മറിച്ചും വിടര്‍ത്തിയാടുന്നു.

വികാരങ്ങളില്‍ നിന്‍ മുഖഭാവം
പകര്‍ത്താനെന്‍റെ നിറക്കൂട്ടുകള്‍
ഇല്ലെന്നായ നേരം ഞാനെന്‍റെയുള്ളിലെ
നിറകുടം കമഴ്ത്തിക്കളഞ്ഞതും...

ഋതു ഭേദങ്ങള്‍ നിന്‍റെ
മാന്തളിര്‍ നിര്‍മ്മല മേനിയില്‍
കൊത്തിയിട്ട മാറ്റങ്ങള്‍ കാണാനെനിക്കായില്ല
കാലമെന്‍റെ മിഴികളില്‍
തിമിരം വരഞ്ഞിരിക്കാം....

ഹൃദയത്തോളം ആഴ്ന്നിറങ്ങാത്ത
കാലത്തിന്‍റെ എഴുത്താണികള്‍ക്കെങ്ങിനെ
ഹൃദയത്തിന്‍റെ മൂന്നാം കണ്ണിന്
തിമിരമിടാനും എന്നിലെ നിന്‍റെ
ഓര്‍മ്മകള്‍ക്ക് നരയിടാനുമാകും...?

21 Comments:

മിനീസ് said...

ഒറ്റ വായനയില്‍ തന്നെ ഈ എഴുത്താണി ഹൃദയത്തില്‍ തറഞ്ഞിറങ്ങി. വളരെ നന്നായിട്ടുണ്ട് ഫസല്‍!

നാടോടി said...

nalla varikal

പ്രയാസി said...

"ഹൃദയത്തോളം ആഴ്ന്നിറങ്ങാത്ത
കാലത്തിന്‍റെ എഴുത്താണികള്‍ക്കെങ്ങിനെ
ഹൃദയത്തിന്‍റെ മൂന്നാം കണ്ണിന്
തിമിരമിടാനും എന്നിലെ നിന്‍റെ
ഓര്‍മ്മകള്‍ക്ക് നരയിടാനുമാകും...?"

nalla varikal Fasal..

Happy New Year..

ഒരു “ദേശാഭിമാനി” said...

പുതുവത്സരാശസകള്‍!!!

അലി said...

ഹൃദയത്തോളം ആഴ്ന്നിറങ്ങിയ ഏഴുത്ത്...
അഭിനന്ദനങ്ങള്‍.

പുതുവത്സരാശംസകള്‍!

Meenakshi said...

നന്നായിരിക്കുന്നു വരികള്‍. പുതുവത്സരാശംസകള്‍ നേരുന്നു

ശ്രീ said...

നന്നായിട്ടുണ്ട്.
:)

പുതുവത്സരാശംസകള്‍‌!

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു..പുതുവത്സരാംശംസകള്‍...

maheshcheruthana/മഹേഷ്‌ ചെറുതന said...

ഫസല്‍,
വരികള്‍ ‍വളരെ നന്നായിട്ടുണ്ട് !
ഹൃദ്യമായ പുതുവല്‍സര ആശംസകള്‍!

ഏ.ആര്‍. നജീം said...

Fazal...,

Nannaayirikkunnu...

:)

Friendz4ever said...

ഹൃദയത്തോളം ആഴ്ന്നിറങ്ങിയ ഏഴുത്ത്...
ഇരുഹൃദയങ്ങള്‍ പരസ്പരം അറിഞ്ഞപോലെ..
നന്നായിരിക്കുന്നു,!!

ദീപു: സന്ദീപ് P.M said...

എല്ലാം മനസ്സിന്റെ കളി . തുടങ്ങുന്നതും ഒടുങ്ങുങ്ങതും പൂക്കുന്നതും വാടുന്നതും അവിടെ തന്നെ.
നല്ല വരികള്‍.

Sharu.... said...

ഹൃദയത്തോളം ആഴ്ന്നിറങ്ങാത്ത
കാലത്തിന്‍റെ എഴുത്താണികള്‍ക്കെങ്ങിനെ
ഹൃദയത്തിന്‍റെ മൂന്നാം കണ്ണിന്
തിമിരമിടാനും എന്നിലെ നിന്‍റെ
ഓര്‍മ്മകള്‍ക്ക് നരയിടാനുമാകും...?
ശക്തമായ പ്രണയം നിറഞ്ഞ വരികള്‍... ഭാവുകങ്ങള്‍

jyothirmayi said...

ഉള്ളില്‍ തട്ടിയ വരികള്‍.വളരെ നന്നായിട്ടുണ്ടു.

നിലാവര്‍ നിസ said...

നല്ല കാവ്യാനുഭവം.. കൂടുതല്‍ കവിതകള്‍ നേരുന്നു..

ഹരിശ്രീ said...

മനോഹരമായ വരികള്‍

രാജന്‍ വെങ്ങര said...

ആരെന്തു
പറഞ്ഞെന്നറിയേണ്ടെനി-
ക്കെന്നുള്ളിലുറഞ്ഞതു
പറയാനില്ലൊരു മടിയും.
പാതിരാത്രിയും കഴിഞ്ഞിനി
പ്പൂലരുവാനില്ലയേറെ നേരം.
കഴക്കുന്ന കാണ്ണലെനിക്കിന്നു
വായനയസ്സാധ്യം.
വരുമീവഴി വീണ്ടൂം
നിന്‍ ഹൃദയനൊമ്പര
മതിലലിഞ്ഞ കവ്യ
രുചി നുകരുവാന്‍
കുറിച്ചിടാമെന്‍
കുന്നിമണിച്ചിന്ത
വാക്കിനാലന്ന് നിശ്ച്ചയം.

Neetha said...

nalla ardhavathaya varikal..
abhinandhanangal...

KUTTAN GOPURATHINKAL said...

ഫസല്‍,
നിന്റെ ബ്ലോഗിലേയ്ക്കെത്താന്‍ ഞാനല്പം വൈകി. ഖേദമൊട്ടുമില്ല. ചേതൊഹരമായ വരികള്‍ വായിക്കനൊത്തല്ലൊ. എല്ലാം വായിച്ചു. ജീവിതം നിന്നെ അത്രകണ്ട് വേദനിപ്പിച്ചുവൊ? സാരമില്ല. ജീവിതം ജീവിതാറ്ഹംതന്നെയാണെന്ന് താമസിയാതെ മനസ്സിലാകും. നിന്നെ സ്നേഹിക്കാനും, നീയെഴുതിയ ആറ്ജ്ജവമുള്ള വരികള്‍ വായിക്കാനും ഒരുപാടു പേരുണ്ട്.
തുടറ്ന്നും എഴുതുക. എല്ലാ ഭാവുകങളും
സ്നേഹത്തൊടെ,
കുട്ടന്‍.ജി

ഫസല്‍ said...

മീനസ്, നാടോടി, പ്രയാസി, ദേശാഭിമാനി, അലി, മീനാക്ഷി, ശ്രി, എസ് വി, മഹേഷ്, നജീം, സജി, ദീപു, ഷാരു, ജ്യൊതിര്‍മയി, നിലവര്‍ നിസ, ഹരിശ്രീ, രജന്‍ വേങ്ങര, നീത, കുട്ടന്‍ ഗോപുരത്തിങ്കള്‍.....
പ്രതികരിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി..

മഞ്ജു കല്യാണി said...

“ഹൃദയത്തോളം ആഴ്ന്നിറങ്ങാത്ത
കാലത്തിന്‍റെ എഴുത്താണികള്‍ക്കെങ്ങിനെ
ഹൃദയത്തിന്‍റെ മൂന്നാം കണ്ണിന്
തിമിരമിടാനും എന്നിലെ നിന്‍റെ
ഓര്‍മ്മകള്‍ക്ക് നരയിടാനുമാകും...?“


നല്ല വരികള്‍