17 June, 2008

അടയാളങ്ങള്‍...


ബന്ധങ്ങളുടെ പശിമയുള്ള ചിത്രങ്ങള്‍
ചുവരില്‍ കോറിയിടാന്‍
അനാഥന്‍റെ വിറകൈകളോളം
കരിക്കട്ടയോട് ചേരുന്നിടമുണ്ടോ...

വിശപ്പിന്‍റെ നേര്‍ത്ത രോദനം
മുറിവാക്കിലെങ്കിലും കോര്‍ത്തിടാന്‍
നിറവിന്‍റെ നടുവിലെ
അറ്റവയറുകാരനല്ലാതെ
കഴുകന്‍റെ മുന്നിലെ
ചെറു ചലനങ്ങള്‍ക്കുമാകുമോ....

അമ്മയുടെ നന്മയെക്കുറിച്ചെഴുതാന്‍
പരാജയപ്പെടുന്നവരേറെ....
അവരോക്കെയും അമ്മമടിയില്‍
തല ചായ്ച്ചുറങ്ങുകയാണ്..
കണ്ണിന്‍റെ കാഴ്ച്ച പോയ് മറയുവോളം
കാഴ്ച്ചയുടെ കുളിരോര്‍ക്കുമെങ്ങനെ....

മീനമാസ ചൂടേല്‍ക്കാതെ
വിയര്‍പ്പുതുള്ളികള്‍ ഉരുകി വീഴാതെ
ചൂടു കാറ്റേറ്റ് തൂളിപ്പറക്കാതെ
മണ്ണെങ്ങിനെ പുതു മഴയ്ക്കു ദാഹിക്കും,
മണ്ണിന്‍റെ ഗന്ധം മഴയിലലിയും...

ആഴിക്കിത്ര ആഴമില്ലെങ്കില്‍
വാനത്തിനിത്ര വ്യാപ്തിയില്ലെങ്കില്‍
മലകള്‍ക്കിത്ര കാഠിന്യമില്ലെങ്കില്‍
ജനനം മരണത്താല്‍ തിരുത്തിയില്ലെങ്കില്‍
തമ്പുരാനെങ്ങനെ സ്വയം അടയാളപ്പെടും...?


34 Comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

"അമ്മയുടെ നന്മയെക്കുറിച്ചെഴുതാന്‍
പരാജയപ്പെടുന്നവരേറെ...."

സത്യം!!!

CHANTHU said...

"ആഴിക്കിത്ര ആഴമില്ലെങ്കില്‍
വാനത്തിനിത്ര വ്യാപ്തിയില്ലെങ്കില്‍
മലകള്‍ക്കിത്ര കാഠിന്യമില്ലെങ്കില്‍
ജനനം മരണത്താല്‍ തിരുത്തിയില്ലെങ്കില്‍
തമ്പുരാനെങ്ങനെ സ്വയം അടയാളപ്പെടും...? "
-രസത്തോടെ, ഇഷ്ടത്തോടെ വായിച്ചു.

Unknown said...

അമ്മയുടെ നന്മ എന്നു പറഞപ്പൊൾ
ഉമ്മയെ ഓർത്തു പൊയി.....
ഈ നോവും വേവും ഒന്നുഇരക്കിവെക്കാൻ
ഉമ്മയുടെ മടിതട്ടല്ലാതെ വെറെ ഒരിടം ഇല്ലല്ലോ.
പക്ഷെ ഉമ്മ എന്നെ ഇവിടെ വിട്ടിട്ടു പോയില്ലെ.

കാവ്യ said...

നന്നായിരിക്കുന്നു.
ഭാവുകങ്ങള്‍

ചിതല്‍ said...

മീനമാസ ചൂടേല്‍ക്കാതെ
വിയര്‍പ്പുതുള്ളികള്‍ ഉരുകി വീഴാതെ
ചൂടു കാറ്റേറ്റ് തൂളിപ്പറക്കാതെ
മണ്ണെങ്ങിനെ പുതു മഴയ്ക്കു ദാഹിക്കും....

ഫസല്‍ നീ ഇങ്ങനെയാണ്. എല്ലാ കവിതയിലും ഞാന്‍ നോക്കിയിരുന്ന പോകുന്ന ചില ചിന്തകള്‍...

ശെഫി said...

എല്ലാവരും ആ അമ്മമടിയിലെക്ക് ഒരു തിരിച്ച് പോക്ക് കൊതിക്കുന്നു.

Rare Rose said...

ഫസല്‍ ജീ..,വരികളില്‍ തെളിയുന്ന അടയാളങ്ങളെല്ലാം അത്ഭുതപ്പെടുത്തി...അവസാന വരികളിലെ തമ്പുരാന്റെ അടയാളപ്പെടല്‍ വളരെ നന്നായിരിക്കുന്നു.. ആഴിയുടെ അനന്തമായ ആഴവും..,നീലിമയാര്‍ന്ന എങ്ങും വ്യാപിക്കുന്ന വാനവും..ജനന മരണങ്ങളും... ഈ അത്ഭുതങ്ങള്‍ തന്നെയാണു ആ സ്രഷ്ടാവിന്റെ അടയാളങ്ങള്‍.....:)

നജൂസ്‌ said...

അമ്മ, ഉമ്മ
എത്രവേണമെങ്കിലും എഴുതിക്കൊ ഞാന്‍ വായിച്ചോളാം.

നന്നയിരിക്കുന്നു

ബഷീർ said...

കണ്ണിന്‍റെ കാഴ്ച്ച പോയ് മറയുവോളംകാഴ്ച്ചയുടെ കുളിരോര്‍ക്കുമെങ്ങനെ....!



എല്ലാം നഷ്ടമാവുമ്പോഴാണു ..നഷ്ടമായതിന്റെ വിലയറിയുന്നത്‌ മനുഷ്യന്‍.. പക്ഷെ അപ്പോഴേയ്ക്കും വൈകിയിരിക്കും.. നഷ്ടപ്പെടുന്നതിനു മുന്നെ സ്വന്തമാക്കാന്‍ കഴിയട്ടെ.. അതിന്റെ അടയാളങ്ങളായി ബാക്കി ജീവിച്ചു തീര്‍ക്കാം.


ഈ നല്ല വരികള്‍ക്ക്‌ അഭിനന്ദനങ്ങള്‍..

ദിലീപ് വിശ്വനാഥ് said...

വരികള്‍ നന്നായിട്ടുണ്ട്.

തണല്‍ said...

ഫസല്‍ നിങ്ങളേറെ ചിന്തിക്കുന്നു..ചിന്തിപ്പിക്കുന്നു!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

"അമ്മയുടെ നന്മയെക്കുറിച്ചെഴുതാന്‍
പരാജയപ്പെടുന്നവരേറെ...."

സത്യം!!!
ചിന്തകളുടെ ചിന്തകള്‍ തേടി അലയുകയാണിന്ന് അല്ലെ ഫസല്‍ഭായ്..:)

ജ്യോനവന്‍ said...

നല്ല കവിത.

ഫസല്‍ ബിനാലി.. said...

പ്രിയാ ഉണ്ണികൃഷ്ണന്‍..
അതെ അമ്മയെന്ന സത്യം.... നന്ദി.

ചന്തു..
വരികള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

നജീബ് ഭായ്...
അമ്മ, ഉമ്മ..നന്മയുടെ പര്യായങ്ങള്‍...
പ്രാര്‍ത്ഥനകള്‍ ഇനി നമ്മുടെ സ്നേഹമാകണം.

കാവ്യ...
നന്ദി എന്നെ വായിച്ചതിന്..

ചിതല്‍..
മനസ്സുകളുടെ അടുപ്പം എഴുത്തിലും
നന്ദിയുണ്ട് സുഹൃത്തേ...

ശെഫി..
തീര്‍ച്ചയായും ശെഫി പറഞ്ഞതാണ്‍ സത്യം,
നന്ദി.......

റയര്‍ റോസ്..
തീര്‍ച്ചയായും..
സത്യത്തിന്‍റെ ആഴവും പരപ്പും
നന്ദി.

നജൂസ്...
അതെ, ഉമ്മ, അമ്മ
സ്നേഹത്തിന്‍റെ നനവ്.. നന്ദി.

ബഷീര്‍ഭായ്...
നഷ്ട ദുഖങ്ങളുടെ ഭാരമളക്കുന്നവര്‍ നമ്മള്‍
താങ്കളുടെ അഭിപ്രായത്തിന്‍ നന്ദി....

വാല്‍മീകി..
ആദരവുപൂര്‍വ്വം, സ്നേഹപൂര്‍വ്വം
നന്ദി.

തണല്‍...
കൂടെ കൂടുന്നതിന്‍റെ ഉള്ളറിവ്
നന്ദി ഈ പ്രോല്‍സാഹനത്തിന്.

സജി...
നന്ദി, വളരെയേറെ.. താങ്കളുടെ പ്രതികരണത്തിന്.

ജ്യോനവന്‍...
ഒരു കവിയുടെ രണ്ട് വാക്കുകള്‍ വിലപ്പെട്ടതല്ലാതെ മറ്റെന്ത്?
നന്ദി....

ഒരു സ്നേഹിതന്‍ said...

"അമ്മയുടെ നന്മയെക്കുറിച്ചെഴുതാന്‍
പരാജയപ്പെടുന്നവരേറെ....
അവരോക്കെയും അമ്മമടിയില്‍
തല ചായ്ച്ചുറങ്ങുകയാണ്..
കണ്ണിന്‍റെ കാഴ്ച്ച പോയ് മറയുവോളം
കാഴ്ച്ചയുടെ കുളിരോര്‍ക്കുമെങ്ങനെ...."

ഈ വരികള്‍ ഞാനൊരുപാട് തവണ വായിച്ചു....
ഇന്നിന്റെ മനുഷ്യ മനസ്സിനെ അതേപടി പകര്‍ത്തി...
മനസ്സിനെ ഉണര്‍ത്തിയതിന് നന്ദി ഫസല്‍ ബായ്...

മാന്മിഴി.... said...

നന്നായിരിക്കുന്നു..എനിക്കിഷ്റ്റമായി....

Seema said...

അമ്മയുടെ നന്മയെക്കുറിച്ചെഴുതാന്‍
പരാജയപ്പെടുന്നവരേറെ...."

"ആഴിക്കിത്ര ആഴമില്ലെങ്കില്‍
വാനത്തിനിത്ര വ്യാപ്തിയില്ലെങ്കില്‍
മലകള്‍ക്കിത്ര കാഠിന്യമില്ലെങ്കില്‍
ജനനം മരണത്താല്‍ തിരുത്തിയില്ലെങ്കില്‍
തമ്പുരാനെങ്ങനെ സ്വയം അടയാളപ്പെടും...?

എങ്ങനെ ഇത്ര ശക്തിയുള്ള വരികള്‍ എഴുതാന്‍ കഴിയുന്നു...?

Shabeeribm said...

ഭാവുകങ്ങള്‍ :)

ഹാരിസ്‌ എടവന said...

ആഴിക്കിത്ര ആഴമില്ലെങ്കില്‍
വാനത്തിനിത്ര വ്യാപ്തിയില്ലെങ്കില്‍
മലകള്‍ക്കിത്ര കാഠിന്യമില്ലെങ്കില്‍
ജനനം മരണത്താല്‍ തിരുത്തിയില്ലെങ്കില്‍
തമ്പുരാനെങ്ങനെ സ്വയം അടയാളപ്പെടും...?
കവിതയൂം ബ്ലോഗുമില്ലെങ്കില്‍
ഫസലും അടയാളപ്പെടില്ലല്ലൊ...
അതുപോലെ

നല്ലത്ഫസല്‍

Aisibi said...

ആഴിക്കിത്ര ആഴമില്ലെങ്കില്‍
വാനത്തിനിത്ര വ്യാപ്തിയില്ലെങ്കില്‍
മലകള്‍ക്കിത്ര കാഠിന്യമില്ലെങ്കില്‍
ജനനം മരണത്താല്‍ തിരുത്തിയില്ലെങ്കില്‍
തമ്പുരാനെങ്ങനെ സ്വയം അടയാളപ്പെടും...?
ഇതായിരുന്നു കവിതയുടെ ഏറ്റവും ശക്തമായ വരികൾ... ഞാനെന്തേ അതു എഴുതിയില്ലാ എന്നു തോന്നുന്ന ലാളിത്യവും സൌന്ദര്യവും. ഫാനായി ഒരിടം തരാമോ?

ബൈജു (Baiju) said...

കവിത നന്നായിട്ടുണ്‍ട്. "അമ്മയുടെ നന്മ" അതു തൂലികയ്ക്കു വഴങ്ങുന്നതാണോ?, "ആസ്താം താവദീയം" ഓര്‍ത്തു പോയി.

കവിതകള്‍ പോസ്റ്റ്ചെയ്യുമ്പോള്‍ ഓര്‍ക്കൂട്ടില്‍ ഇതു പോലെ ഒരു "ണിം" തരണം, വന്നു വായിച്ചാസ്വദിയ്ക്കാം

Mahi said...

ബന്ധങ്ങളുടെ പശിമയുള്ള ചിത്രങ്ങള്‍
ചുവരില്‍ കോറിയിടാന്‍
അനാഥന്‍റെ വിറകൈകളോളം
കരിക്കട്ടയോട് ചേരുന്നിടമുണ്ടോ... നന്നായിട്ടുണ്ട്‌

താരകം said...

സാരമേറിയ കവിത.

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Unknown said...

ആഴിക്കിത്ര ആഴമില്ലെങ്കില്‍
വാനത്തിനിത്ര വ്യാപ്തിയില്ലെങ്കില്‍
മലകള്‍ക്കിത്ര കാഠിന്യമില്ലെങ്കില്‍
ജനനം മരണത്താല്‍ തിരുത്തിയില്ലെങ്കില്‍
തമ്പുരാനെങ്ങനെ സ്വയം അടയാളപ്പെടും...?

ഫസല്‍ മനോഹരമായിട്ടുണ്ട് എന്നു പറഞ്ഞാല്‍
മാത്രമാകില്ല
എവിടെ വായനയെ പിടിച്ചു നിറുത്തൂന്ന ഒരനുഭൂതി
ഒരു വികാരം അല്ല്യേല്‍ ഒരു വേദന ഒരു നനവ്
ഒക്കെ വിതറുന്ന കവിത
നന്നായിട്ടുണ്ട് കേട്ടോ

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു.
ഭാവുകങ്ങള്‍

ഫസല്‍ ബിനാലി.. said...

ഒരു സ്നേഹിതന്‍, ഷെറിക്കുട്ടി, സീമ, അജ്ഞാതന്‍, ഹാരിസ്, ഐസിബി, ബൈജു പ്രതികരിച്ച എന്‍ നല്ല സുഹൃത്തുക്കള്‍ക്ക് നന്ദി

കടത്തുകാരന്‍/kadathukaaran said...

Nalla varikaL

കടത്തുകാരന്‍/kadathukaaran said...
This comment has been removed by the author.
കടത്തുകാരന്‍/kadathukaaran said...
This comment has been removed by a blog administrator.
ഫസല്‍ ബിനാലി.. said...

മഹി, താരകം, എസ്.വി, അനൂപ് കോതനല്ലൂര്‍, ബാജി ഓടംവേലി, കടത്തുകാരന്‍...വന്നതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും നന്ദി

തൂലിക said...

ഇഷ്ടമായി, ഈ നല്ലകവിത...
ആശംസകള്‍.

കയ്യൊപ്പ് said...
This comment has been removed by the author.
തൂലിക said...

വരികള്‍ കൊള്ളാം
ശക്തമായ ആശയവും
ആശംസകള്‍..