ഓര്‍മ്മിക്കല്‍
ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്..
അവസാന പച്ചപ്പും നുള്ളിയെടുത്ത്
ഹൃദയധമനിയോരത്തെ കണ്ടലുകളില്‍
രാസലായനി കോരിയൊഴിക്കപ്പെടുമ്പോള്‍
തന്നെക്കുറിച്ചോര്‍മ്മിക്കല്‍..
ഓര്‍മ്മ
ഒരെതിര്‍ സത്യവാങ്മൂലമാണ്..
മറവിയുടെ ജനാധിപത്യത്തില്‍
മൌനം ശീലിച്ച സര്‍വ്വേക്കല്ലുകള്‍
വിസ്ഫോടനങ്ങളോട്, നെഞ്ച്‌വിരിച്ച്
ചാരപ്പുതപ്പഴിച്ചുമാറ്റി, കനലായ്
എന്നെയുണര്‍ത്തല്‍..
ഓര്‍മ്മിക്കപ്പെടല്‍
തിരിച്ചറിവിന്‍റെ താമ്രപത്രമാണ്..
ഇടപെടലുകളുടെ ബലാല്‍ക്കാരങ്ങളില്‍
നഷ്ടമായ ചാരിത്രമോര്‍ത്തൊരു ഭൂപടം
വ്രണിതഹൃദയവുമായ് അലയില്ലായിരുന്നെന്ന്
ഒരോര്‍മ്മപ്പെടല്‍...
തിരിച്ചറിവിന്‍റെ നേരുതിരയാന്‍
മറവിയുടെ നെഞ്ചുപിളര്‍ത്താന്‍
ഞരമ്പുകളില്‍ നിണം തന്നെയെന്നറിയാന്‍
എന്നേക്കുറിച്ചാണാദ്യം ഓര്‍മ്മകളുണ്ടാവേണ്ടത്..
18 November, 2009
ഉറങ്ങാത്തൊരു വാള്‍ത്തലപ്പ്
Posted by ഫസല്‍ ബിനാലി.. at 11/18/2009 03:26:00 pm
Subscribe to:
Post Comments (Atom)
10 Comments:
കൊള്ളാം
നന്നായിരിക്കുന്നു.
manOharam... fazal...!
വളരെ അര്‍ഥവത്തായ വിഷയം ! ഇഷ്ടമായി!
:)
ഞരമ്പുകളില്‍ നിണം തന്നെയെന്നറിയാന്‍
എന്നേക്കുറിച്ചാണാദ്യം ഓര്‍മ്മകളുണ്ടാവേണ്ടത്..
ഓര്‍മ്മകള്‍ ഉണ്ടായിര്‍ക്കട്ടെ.
ആശംസകളോടെ
തിരിച്ചറിവിന്‍റെ നേരുതിരയാന്‍
മറവിയുടെ നെഞ്ചുപിളര്‍ത്താന്‍
ഞരമ്പുകളില്‍ നിണം തന്നെയെന്നറിയാന്‍
എന്നേക്കുറിച്ചാണാദ്യം ഓര്‍മ്മകളുണ്ടാവേണ്ടത്..
ഓര്‍മ്മിക്കപ്പെടല്‍
വിസ്ഫോടനങ്ങളോട്, നെഞ്ച്‌വിരിച്ച്
ചാരപ്പുതപ്പഴിച്ചുമാറ്റി, കനലായ്
എന്നെയുണര്‍ത്തല്‍..
തിരിച്ചറിവിന്‍റെ കുറിപ്പിന് ഭാവുകങ്ങള്‍...
അതെ സമകാലീനമായ് ചില പ്രയോഗങ്ങളിലൂടെ ഗൌരവതരമായ ഒരു വിഷയമാണ്‍ ഫസല്‍ താങ്കള്‍ കവിതക്ക് തിരഞ്ഞെടുത്തുന്നത്, അത് അതിന്‍റെ തീവ്രതയോടെ അവതരിപ്പിക്കുന്നതിലും കയ്യ|ട്ക്കം കാണിച്ചിരിക്കുന്നു, ആശംസകള്‍.
ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനമല്ല, സത്യമാണെന്ന ധാരണയിലുള്ള സത്യ്വാങ്ങ്മൂലങ്ങളല്ല, പുറംപൂച്ചുകള്‍ക്കുള്ള താമ്രപത്രങ്ങളല്ല... ചുറ്റുപാടുകളാണ്‍ ഇത്തരം വരികളും കഥകളും ലേഘനങ്ങളും ഉണ്ടാക്കുന്നത്, അത് ഇത്തരം സാഹിത്യ സൃഷ്ടികളില്‍ മാത്രം ഒതുങ്ങിപ്പോകുന്നതാകും അത്തരം നീചകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവരേക്കാള്‍ അക്രമിയാവുക. വ്യക്തിപരമായ് ശ്രമങ്ങളും വളരേയധികം പ്രകൃതി നമ്മില്‍ നിന്നാവശ്യപ്പെടുന്നു.
പ്രതികരിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി.
fantastic post!!
Thesis Writing | Buy Thesis | Dissertation
Post a Comment