ഹേ മഹാത്മാവേ...
നിന്നെ ഞാന്‍ വീണ്ടും കൊലപ്പെടുത്തുന്നു
അതിനായ് ഒരു കത്തി പണിയാതെ
നിനക്ക് ഞാനൊരു ഓര്‍മ്മനാള്‍ പണിതു
നിറതോക്ക് അരയില്‍ തിരുകി
കോടിയോളം ഗോഡ്സേമാര്‍
നിന്റെ മെയ്യില്‍ നീയൊളിപ്പിച്ച
ഒരുന്നം, ഒരേയോരുന്നം
കാത്തു നില്‍പ്പാണ്...
മഴ നനഞ്ഞ് പിന്നെ വെയില്‍ നരച്ച്.
അവര്‍ക്ക് മേല്‍ ആയിരം കാക്കകള്‍
ശകാരമെന്നോണം
കാഷ്ടം വര്ഷിക്കാറുണ്ട്... എന്നിട്ടും
കലണ്ടറില്‍ ഒരു ചുവപ്പക്കം
നിനക്കായ് തിരഞ്ഞു വെച്ച്
ഒരേയൊരു ഗോഡ്സേയെ തെറിവിളിച്ച്
കവലകളില്‍ നിന്നെ പണിത്
തീട്ടം വാരിയെറിഞ്ഞ്
ഒരൊറ്റ നോട്ടില്‍
നിന്റെയര്ദ്ധ നഗ്നതയും വലിച്ചുകീറി
ഞങ്ങള്‍ ബാക്കി വന്ന ഗോഡ്സേകള്‍
നിന്നെയോര്‍ക്കാന്‍ ഗാന്ധി മൈതാനിയില്‍
പിന്നെയും ബാക്കി വന്നവര്‍
നിനക്കൊരു ചെരുപ്പുമാല തീര്‍ത്ത്
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ
കരിമ്പടം നിനക്കുമേല്‍ വലിച്ചിട്ട്....
ഞാന്‍ കേട്ടിട്ടും കേള്‍ക്കാതെ
ഹേ റാം...ഹേ റാം.
02 October, 2012
ഒക്ടോബര്‍ 2
Posted by ഫസല്‍ ബിനാലി.. at 10/02/2012 01:12:00 am 0 comments
Subscribe to:
Posts (Atom)