08 September, 2007

എന്‍റെ പ്രണയം




മേലെ, ഭൂമിക്കു നിറമിട്ട്
സൂര്യന്‍ തിളങ്ങി നിന്നെന്നെ നോക്കീ പുഞ്ചിരിച്ചൂ
താഴെ, കടലിന്‍ തിരയെണ്ണി
കാത്തിരുന്നൂ നിന്‍ കാല്‍ ചിലമ്പൊച്ച കേള്‍ക്കാന്‍
ചാരത്തു വന്നു നീ
ചേലൊത്തൊരു ചിരിയാലെന്നെയുണര്‍ത്തീ
ചഷകം തുളുമ്പും
പ്രണയത്തിന്‍ മധു നീ പകര്‍ന്നു തന്നൂ
ചാന്തു കുടഞ്ഞു
വസന്തം നിന്നെ മാടി വിളിച്ച നേരം
കനവും നിലാവും
ബാക്കിയാക്കി ദൂരെ നീ പറന്നു പോയീ
വരുമെന്നു നീ വീണ്ടും
ചൊല്ലിയതെല്ലെങ്കിലും, ദാഹിച്ചു ഞ്ഞാനേറെ കാത്തിരുന്നൂ
വസന്തവും ഗ്രീഷ്മവും
തളിര്‍ത്തും പൊഴിഞ്ഞും കാലമെത്ര കഴിഞ്ഞാലും
നിന്‍ സ്നേഹം നിന്‍ രൂപം
സിരകളില്‍ നിന്നൂര്‍ന്നു പോകുകില്ല......
വീണ്ടും,ചന്ദന ലേപം
വാനില്‍ ‍കോറിയിട്ട് സൂര്യന്‍ മെല്ലെ മിഴിയണച്ചൂ.......

2 Comments:

അലി said...

ഫസലിന്റെ ചെറിയ ലോകത്തേക്ക് ഇന്നു വൈകിയാണെത്തിയത്...ഒരു ഓട്ടപ്രദക്ഷിണം മാത്രം കഴിഞ്ഞു.നന്മകള്‍ നേരുന്നു.

ഫസല്‍ ബിനാലി.. said...

നന്ദി അലി, വളരെ നന്ദി....