എന്‍റെ നടത്തം നേര്‍വഴിയിലല്ലെന്ന്
എന്നോടാദ്യം ചൊല്ലിയതെന്‍റെ മണ്ണാണ്,
പെറ്റുവീണ മണ്ണ്, എന്‍റെ കാല്‍പാട് വീണ മണ്ണ്.
ഇടക്കെവിടെയോ ചെളിയിലിറങ്ങിക്കയറി,
നാട്ടുനടപ്പെനിക്കു വിധിച്ചത്...'നല്ല നടപ്പ്'.
തിരിച്ചറിവിന്‍റെ നല്ല നടപ്പു നാളുകളില്‍
കലാലയം കനിഞ്ഞ പട്ടും വളയും പേറി
ജീവിതം മുന്‍പില്‍ നിന്നു നയിക്കാന്‍
വേല തേടി, വീഥികള്‍..ഇടവഴികള്‍..താണ്ടി
തുടങ്ങിയിടത്തൊടുങ്ങിയ'ചില നടത്തങ്ങള്‍'.
പ്രണയം തേടി നടന്നതും പെണ്ണു കാണലും
കണക്കു പുസ്തകത്തിന്‍റെ പാഴ് താളിലാക്കി
പൊതിഞ്ഞു കിട്ടിയ കൊലച്ചോറുമേന്തി
എന്നോടാദ്യം ചൊല്ലിയതെന്‍റെ മണ്ണാണ്,
പെറ്റുവീണ മണ്ണ്, എന്‍റെ കാല്‍പാട് വീണ മണ്ണ്.
ഇടക്കെവിടെയോ ചെളിയിലിറങ്ങിക്കയറി,
നാട്ടുനടപ്പെനിക്കു വിധിച്ചത്...'നല്ല നടപ്പ്'.
തിരിച്ചറിവിന്‍റെ നല്ല നടപ്പു നാളുകളില്‍
കലാലയം കനിഞ്ഞ പട്ടും വളയും പേറി
ജീവിതം മുന്‍പില്‍ നിന്നു നയിക്കാന്‍
വേല തേടി, വീഥികള്‍..ഇടവഴികള്‍..താണ്ടി
തുടങ്ങിയിടത്തൊടുങ്ങിയ'ചില നടത്തങ്ങള്‍'.
പ്രണയം തേടി നടന്നതും പെണ്ണു കാണലും
കണക്കു പുസ്തകത്തിന്‍റെ പാഴ് താളിലാക്കി
പൊതിഞ്ഞു കിട്ടിയ കൊലച്ചോറുമേന്തി
പെറ്റമ്മയുടെ കണ്ണിന്‍ തിളക്കം നെഞ്ചിലേറ്റി
വീഴ്ത്താന്‍, വീഴാതിരിക്കാന്‍ കടല്‍ താണ്ടി..
ജീവനകലയുടെ പശിമയുള്ള മണല്‍കാട്ടിലൂടെ
ആഴ്ന്നിറങ്ങിയ കുഴഞ്ഞ കാലാല്‍ നടത്തം..
കാല്‍പാടു മായാത്തയെന്‍ മണ്ണീന്‍ ഓര്‍മ്മയില്‍
കാറ്റു മായ്ച്ച കാല്‍പ്പാടു തേടി പിന്നെയും
പ്രവാസി നടക്കുന്നു.....'ഒടുങ്ങാത്ത നടത്തം'
9 Comments:
ഇഷ്ടമായി...
അപ്പോ നടപ്പു ശരിയല്ലെന്ന് നാട്ടുകാരും വിധിച്ചല്ലേ? നന്നായി, വഴി മാറി നടന്നവനേ നടപ്പിന്റെ സുഖമറിയൂ! ;-)
അങ്ങനെ തന്നെ വേണം!
നല്ല വരികള്‍..
പുതുവത്സരാശംസകള്‍!
അല്ല മാഷേ ഇപ്പ പെരുവഴീലായോ????
നല്ല വരികളാ , ഇനിയും എഴുതൂ
ആശംസകള്‍
വരികള്‍ നന്നായിട്ടുണ്ട്.
പുതുവത്സരാശംസകള്‍!
:)
അഥവാ ഒടുക്കത്തെ നടത്തം!! അല്ലേ...
കൊള്ളാം ട്ടൊ!
അതെ, ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള നടത്തമാണ് ജീവിതം...!
മിനിസ്, അലി, മുഹമ്മദ് സഗീര്‍, പ്രിയ ഉണ്ണികൃഷ്ണന്‍, ശ്രീ, ശ്രീനാഥ്, നജീം, പ്രതികരിച്ച എന്‍്‌റെ നല്ല സുഹൃത്തുക്കള്‍ക്ക് നന്ദി...
എണ്റ്റെ ചങ്ങാതി, ത്രസിപ്പിക്കുന്ന വരികള്‍.... ഇനിയും എഴുതി ഞങ്ങളെ അനുഗ്രഹിക്കൂ.... എല്ലാ വിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു.... ശ്രീജിത്ത്(ചെറിയനാടന്‍)
Post a Comment