03 February, 2008

മരണമണി




സമയത്തെ കൊന്നും കൊലവിളിച്ചും
നിമിഷസൂചി ചാരെ വന്നണയും മുമ്പേ
ഒന്നിനും രണ്ടിനുമിടയിലെവിടെയോ
കൃത്യതയുടെ യാത്രക്കു വിരാമമിട്ട്
ഘടികാരത്തിലെ മണിക്കൂര്‍ സൂചി....

പകലിനു കരിമ്പടമിട്ട് ഇരുള്‍പരക്കാന്‍
നേരമായെന്നോതിയീ ഘടികാര മഹിമ,
പിന്നെ പുലരിയുടെ തണുപ്പകലും മുമ്പേ
മൂടുപടം വകഞ്ഞെടുത്ത് പൂക്കണികാണാന്‍
സൂര്യനു സമയം വിധിച്ചതുമീ സൂചികയോ

ഇരുട്ടിനു ഭാരമേറവെ നിന്‍റെ നിശ്വാസങ്ങള്‍
സമയരഥങ്ങളില്‍ ആരെയൊ തേടിയലഞ്ഞതും
ആര്‍ത്തനാദങ്ങളുടെ ആവര്‍ത്തനങ്ങളായ്
അടുത്തു വന്ന കാലന്‍റെ മെതിയടിശബ്ദം
കേട്ടു ഞെട്ടിയുണര്‍ന്നതുമേതോ അസമയത്തും

സൂചിവിരല്‍ നീണ്ടിടത്തെ നേരങ്ങളില്‍
ജനന മരണക്കണക്കുകള്‍ കുറിച്ചെടുത്ത്
കാലത്തോടൊത്ത് നടന്നും കിതച്ചിരുന്നും
പന്ത്രണ്ടിലെത്തി കെട്ടിപ്പിടിച്ചു മരിക്കാന്‍
ഓടിയെത്തും മുമ്പേ മരണമണിയുടെ സമയം
..

12 Comments:

ഗിരീഷ്‌ എ എസ്‌ said...

ഫസല്‍..
കവിതയുടെ പ്രധാനപ്രതിപാദ്യവിഷയം അതിന്റെ തീഷ്ണതയോടെ അവതരിപ്പിച്ചിരിക്കുന്നു...

ഇനിയും എഴുതുക
ആശംസകളോടെ..

(ചിത്രവും മനോഹരം)

തറവാടി said...

ഒന്നും മനസ്സിലായില്ലല്ലോ ഫസലേ!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഫസല്‍, ആശയവൌം വരികളും അതിശയിപ്പിച്ചിരിക്കുന്നു.

ഭാവുകങ്ങള്‍

siva // ശിവ said...

കവിത നന്നായി...ആ ചിത്രം അതിനേക്കളേറെ...

ശ്രീനാഥ്‌ | അഹം said...

nannaayi...

Kaithamullu said...

എടതിരിഞ്ഞിക്കാരാ,
വരികളോ ചിത്രമോ കുടുതല്‍ സംവദിച്ചത് എന്ന് സംശ്യം!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഫസല്‍.. നന്നായിരിക്കുന്നൂ..
സമയം, അതു ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കാറില്ലാ.
എല്ലാവരും അതിലേക്ക് പായുന്നൂ.
എനിക്കേറ്റവും ഇഷ്ടമായത് ആ ചിത്രമാണ്.. പിന്നെ ഇപ്പോഴത്തെ ടെമ്പ്ലേറ്റ്സും..

പാമരന്‍ said...

ഇഷ്ടപ്പെട്ടു..

ഏ.ആര്‍. നജീം said...

സൂചിവിരല്‍ നീണ്ടിടത്തെ നേരങ്ങളില്‍
ജനന മരണക്കണക്കുകള്‍ കുറിച്ചെടുത്ത്
കാലത്തോടൊത്ത് നടന്നും കിതച്ചിരുന്നും
പന്ത്രണ്ടിലെത്തി കെട്ടിപ്പിടിച്ചു മരിക്കാന്‍
എത്തും മുന്‍പേ മരണമണിയുടെ സമയം..


വ്യത്യസ്ഥമായ ആഖ്യാന ശൈലി..
നന്നായിരിക്കുന്നു ഫസല്‍..

ഫസല്‍ ബിനാലി.. said...

ദ്രൌപദി, തറവാടി, പ്രിയ, ശിവകുമാര്‍, ശ്രീനാഥ്, കൈതമുള്ള്, സജി, പാമരന്‍, നജീം.... നന്ദി, നന്ദി, നന്ദി...

മഞ്ജു കല്യാണി said...

കവിതയും ചിത്രവും സൂപ്പറ്

ഫസല്‍ ബിനാലി.. said...

നന്ദി മഞ്ജു കല്യാണി,