ഞാനിവിടെ ജീവിച്ചിരുന്നു
എന്നതിന്‍റെ ഒരേയൊരു തെളിവ്,
എന്‍റെ കല്ലറ മാത്രമാകരുത്..
എന്‍റെ വചനങ്ങളൊക്കെയും
മൌനത്തിന്‍റെ മുറിപ്പാടുകള്‍
മാത്രമായ് മാഞ്ഞുപോകരുത്..
എന്‍റെ കണ്ണുകളില്‍ പതിഞ്ഞത്
മായാക്കാഴ്ച്ച മാത്രമായിരുന്നെന്ന്,
മഷിനോട്ടക്കാര്‍ ഗണിച്ചെടുക്കരുത്..
കര്‍ണ്ണങ്ങളിലൂടെ ഞാനറിഞ്ഞിരുന്നത്
വീഥിയിലാരും കേള്‍ക്കാനില്ലാത്ത,
വെറുതെയാരോ ഉരുവിട്ടതാകരുത്..
മൌനം തനിച്ചാകുന്നിടത്തെന്‍റെ
വാക്കുകള്‍ക്ക് ശാപമോക്ഷമാകണം..
തിരശ്ശീലകള്‍ മായാക്കാഴ്ച്ചകള്‍ക്ക്
മുന്നിലുയരുംമുമ്പേ മിഴിതുറക്കണം..
ശബ്ദം കേട്ട് പിന്തിരിഞ്ഞിടത്ത്
ഞാനാകണം, ഞാനെന്ന കാലം..
എന്നതിന്‍റെ ഒരേയൊരു തെളിവ്,
എന്‍റെ കല്ലറ മാത്രമാകരുത്..
എന്‍റെ വചനങ്ങളൊക്കെയും
മൌനത്തിന്‍റെ മുറിപ്പാടുകള്‍
മാത്രമായ് മാഞ്ഞുപോകരുത്..
എന്‍റെ കണ്ണുകളില്‍ പതിഞ്ഞത്
മായാക്കാഴ്ച്ച മാത്രമായിരുന്നെന്ന്,
മഷിനോട്ടക്കാര്‍ ഗണിച്ചെടുക്കരുത്..
കര്‍ണ്ണങ്ങളിലൂടെ ഞാനറിഞ്ഞിരുന്നത്
വീഥിയിലാരും കേള്‍ക്കാനില്ലാത്ത,
വെറുതെയാരോ ഉരുവിട്ടതാകരുത്..
മൌനം തനിച്ചാകുന്നിടത്തെന്‍റെ
വാക്കുകള്‍ക്ക് ശാപമോക്ഷമാകണം..
തിരശ്ശീലകള്‍ മായാക്കാഴ്ച്ചകള്‍ക്ക്
മുന്നിലുയരുംമുമ്പേ മിഴിതുറക്കണം..
ശബ്ദം കേട്ട് പിന്തിരിഞ്ഞിടത്ത്
ഞാനാകണം, ഞാനെന്ന കാലം..
25 Comments:
ഓരോ വരിയും വായിക്കുമ്പോ തോന്നി അതാണ് നല്ലതെന്നു...
നല്ല അസ്സല്‍ കവിത
വളരെ നന്നായി, അത്ഭുതമാണ് നീ ഈ ബ്ലോഗില്‍ എന്ന സ്വാധീനിച്ച രാണ്ടാം വ്യക്തി..... പുലിയല്ല പുപ്പുലി....
കവിത വളരെ ഇഷ്ടമായി... :)
എന്താ ഞാന്‍ പറയുക ഫസല്‍, നിന്റെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട് പക്ഷേ ഇതിലെ അവസാനത്തെ വരികള്‍വായിച്ചപ്പോള്‍, വല്ലാത്ത ഒരു അനുഭൂതിയോ? എന്താ ഞാന്‍ അതിനെ പറയുക എന്നറിയില്ല................... മൌനം തനിച്ചാകുന്നിടത്തെന്‍റെ
വാക്കുകള്‍ക്ക് ശാപമോക്ഷമാകണം..
തിരശ്ശീലകള്‍ മായാക്കാഴ്ച്ചകള്‍ക്ക്
മുന്നിലുയരുംമുമ്പേ മിഴിതുറക്കണം..
ശബ്ദം കേട്ട് പിന്തിരിഞ്ഞിടത്ത്
ഞാനാകണം, ഞാനെന്ന കാലം..
അഭിനന്ദനങള്‍...........
എന്താ ഞാന്‍ പറയുക ഫസല്‍, നിന്റെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട് പക്ഷേ ഇതിലെ അവസാനത്തെ വരികള്‍വായിച്ചപ്പോള്‍, വല്ലാത്ത ഒരു അനുഭൂതിയോ? എന്താ ഞാന്‍ അതിനെ പറയുക എന്നറിയില്ല................... മൌനം തനിച്ചാകുന്നിടത്തെന്‍റെ
വാക്കുകള്‍ക്ക് ശാപമോക്ഷമാകണം..
തിരശ്ശീലകള്‍ മായാക്കാഴ്ച്ചകള്‍ക്ക്
മുന്നിലുയരുംമുമ്പേ മിഴിതുറക്കണം..
ശബ്ദം കേട്ട് പിന്തിരിഞ്ഞിടത്ത്
ഞാനാകണം, ഞാനെന്ന കാലം..
അഭിനന്ദനങള്‍...........
ഈ കവിത എനിക്കിഷ്ടമായി........
മൌനം തനിച്ചാകുന്നിടത്തെന്‍റെ
വാക്കുകള്‍ക്ക് ശാപമോക്ഷമാകണം..
തിരശ്ശീലകള്‍ മായാക്കാഴ്ച്ചകള്‍ക്ക്
മുന്നിലുയരുംമുമ്പേ മിഴിതുറക്കണം..
ശബ്ദം കേട്ട് പിന്തിരിഞ്ഞിടത്ത്
ഞാനാകണം, ഞാനെന്ന കാലം..
കൊടുകൈ
ഉഷാറായിരിക്കുന്നു
പിന്നെ മാഷേ ആ Color ഒന്ന് മാറ്റ്. comments ഒന്നും വായിക്കാന്‍ കഴിയുന്നില്ല
നന്മകള്‍
നന്നായിട്ടുണ്ട്..
വയിച്ചപ്പൊ.. ഇനിയും മിഴി തുറക്കണം എന്നൊരു തോന്നല്‍.. :)
എന്നെ വായിച്ച, പ്രതികരണം അറിയിച്ച പ്രിയ ഉണ്ണികൃഷ്ണന്‍, റിച്ചാര്‍ഡ് നാസില്‍, ഷാരു, പ്രവീണ്‍പോയില്‍, നജൂസ്, റഫീക്ക് എല്ലാവര്‍ക്കും ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.
നജൂസ് പറഞ്ഞതു പോലെ കമന്‍റിന്‍റെ കളര്‍ മാറ്റിയിട്ടുണ്ട്, പ്രത്യാകം നന്ദി.
ഫസല്‍ ഭായ് കലക്കന്‍ എനിക്കൊരു അഭിപ്രായം പറയാന്‍ വാക്കുകളില്ല.
എന്താ പറയാ... കിടിലന്‍ വരികള്‍...
നല്ല വരികള്‍!
:0
കവിതയോളം നന്നായിരിക്കുന്നു ബ്ളോഗിണ്റ്റെ Design
വാക്കുകള്‍ കൊണ്ടുള്ള മാജിക് ഒരനുഭൂതിയാണ് നെഞ്ചില്‍ നിറയ്ക്കുക അത് പലപ്പോഴും ഫസലിന്റെ കവിതകളില്‍ നിറയാറുണ്ട്, പലയിടത്തും വൈകിയാണെത്താറുള്ളത് ഇവിടെയും....
തുടരു... വാക്കുകളില്‍ നിറയുന്ന ഈ മാജിക്..
കവിത കൊള്ളാം, ഫസല്‍.
കാലത്തോടൊപ്പം നടന്ന എന്‍റെ പ്രിയ സുഹൃത്തുക്കള്‍...സജി, വാല്‍മീകി, ശ്രീ, മീനാക്ഷി, ശെരീഖ്, ഗീതാഗീതികള്‍.. എല്ലാവര്‍ക്കും നന്ദി.
തിരശ്ശീലകള്‍ മായാക്കാഴ്ച്ചകള്‍ക്ക്
മുന്നിലുയരുംമുമ്പേ മിഴിതുറക്കണം..
ശബ്ദം കേട്ട് പിന്തിരിഞ്ഞിടത്ത്
ഞാനാകണം, ഞാനെന്ന കാലം.
വളരെ നല്ല വരികള്‍..
ഭാവുകങ്ങള്‍
ഫസല്‍
ഒരുപാടര്‍ത്ഥമുള്ള
ലളിതമായ
വരികള്‍...
ഇനിയും നല്ല നല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു...
മരിച്ചാല്‍ ആരു ആരെ ഒര്‍ക്കാനാണു പിന്നെ ഏല്ലാം
പാഴ് മുളം തണ്ടിലെ നാദം മാത്രം
കൊസ്രാക്കൊള്ളി ഒരു കൊള്ളി ഇവിടെ ഇട്ടേച്ചു പോകുന്നു. ഒന്നിനുമല്ല ഒരു തെളിവിന് ഇവിടെ വന്നിരുന്നു എന്നറിയിക്കാന്‍ കൊസ്രാക്കൊള്ളിയില്‍ വരണം എന്നു ക്ഷണിക്കാന്‍....
ഫസല്‍,
ആദ്യമായാണു
മനോഹരം
ഇനിയും വരാം
റോഷന്‍, ദ്രൌപതി, അനൂപ്, കൊസ്രക്കൊള്ളി, ദേവതീര്‍ത്ഥ..
പ്രതികരണം അറിയിച്ച എന്‍രെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി.
word verification എങ്ങനെ മാറ്റാം ഒന്നു ഹെല്പ് ചെയ്യുമോ..........
കമന്റ്സ് നു ആയിരം നന്ദി,,,,,,,,,,,,,
ഇനിയും വരുമല്ലോ.................. pls pray for me
shafeek
എല്ലാ കവിതകളിലൂടെയും ഓടിച്ചു പോയി,
എന്നാല്‍ കാലത്തില്‍ വന്ന് തങ്ങി നിന്നു, അറിയില്ലാ നോവെവിടെ നിന്നെന്ന്......
എന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞുവോ, എന്‍ മനമുരുവിട്ടുവോ ആ വരികള്‍ ഒരിക്കല്‍ കൂടി...
എനിക്കറിയില്ലാ, എന്നാല്‍ ഒന്നറയാം നന്നായിരിക്കുന്നൂ ഈ 'കാല'ത്തിന്‍റെ ലാളിത്യം....
ആശംസകളും സ്നേഹവും ഫസല്‍ ...!
Post a Comment