04 April, 2008

പ്രതിമകള്‍


പ്രതിമകള്‍ നടന്നു തുടങ്ങിയിരിക്കുന്നു..
ശില്‍പിയുടെ ചെറുവിരലിന്‍
നിണം നുണഞ്ഞ മാത്രയില്‍..
ഉളി പാളി പൊക്കിള്‍ തെല്ല്
തെല്ലൊന്നു പൊട്ടിയ നേരം
വിരല്‍ വായിലിട്ട് ശില്പി നിശ്ചലം..
ശില്പിയെ വ്സ്ത്രാക്ഷേപം ചെയ്ത്
നാണം മറച്ച് പ്രതിമകളും..
വിറളി പിടിപ്പിച്ച മകരക്കുളിരില്‍
നിശാഗന്ധം ഉന്മത്തരാക്കിയിരിക്കണം,
രാവിന്‍റെ കാവലാളുകള്‍ ഓരിയിട്ട്
ആരെയോ വിളിച്ചുണര്‍ത്തുന്നു..

ഇടുപ്പോട് വാല്‍ ചേര്‍ത്തുവെച്ച്
ഓടിക്കിതച്ചെത്തിയ
കൊടിച്ചിയാണതാദ്യം കണ്ടത്..
'ശില്‍പികള്‍ നഗ്നരാണ്,
ഉളികള്‍ക്ക് മൂര്‍ച്ച നഷ്ടമായതും'..
മണം പിടിച്ച്, വലം വെച്ച്
കാലുപൊക്കി കാര്യം സാധിച്ച്
ദൂരെ ഓടി മറയും മുമ്പ്
ചിറി കോട്ടി ഓര്‍ത്ത് നിന്നതിങ്ങനെ
'മനുഷ്യന്‍റെ കാര്യം ഇത്രയേ ഉള്ളൂ...,
ശിലയേക്കാള്‍ കട്ടിയുള്ള തൊലിയായിട്ടും'

11 Comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കവിത ഫസല്‍

Unknown said...

പാവം പ്രതിമകള്‍ അവക്കും നടക്കാനാഗ്രഹമില്ലെ ഫസല്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

'മനുഷ്യന്റെ കാര്യം ഇത്രയേ ഉള്ളൂ...,
ശിലയേക്കാള്‍ കട്ടിയുള്ള തൊലിയായിട്ടും'

ഫസലേ.............
ഗൊള്ളാം..

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ശില്‍പങ്ങള്‍ വെളിവാക്കുന്നത്‌
ശില്‍പിയുടെ നഗ്നത തന്നെയാണ്‌
മറച്ചു വെക്കാന്‍ കഴിയാതെ
അത്‌ പലതും വിളിച്ചു പറയുംബോള്‍
ചിലപ്പോള്‍ നാം ഞെട്ടെണ്ടിവരും
ചിലപ്പോള്‍ ..............
എപ്പോഴും വാക്കുകള്‍ കൊണ്ട്‌ വിസ്മയങ്ങള്‍ തീര്‍ക്കുന്ന
ഫസല്‍ ഇതും നന്നായിരിക്കുന്നു.

അജയ്‌ ശ്രീശാന്ത്‌.. said...

"ദൂരെ ഓടി മറയും മുമ്പ്
ചിറി കോട്ടി ഓര്‍ത്ത് നിന്നതിങ്ങനെ
'മനുഷ്യന്‍റെ കാര്യം ഇത്രയേ ഉള്ളൂ...,
ശിലയേക്കാള്‍ കട്ടിയുള്ള തൊലിയായിട്ടും'"

നന്നായിരിക്കുന്നു.നല്ല കവിത

Mr. X said...

ഒരു ബ്ലോഗ് തുടങ്ങി...
തസ്കരവീരന്‍
(ഈ പരസ്യം ഇത്തവണത്തേക്കു മാത്രമാണ് കേട്ടോ, പിണങ്ങിക്കളയല്ലേ...)

Mr. X said...

ഒരു ബ്ലോഗ് തുടങ്ങി...
തസ്കരവീരന്‍
(ഈ പരസ്യം ഇത്തവണത്തേക്കു മാത്രമാണ് കേട്ടോ, പിണങ്ങിക്കളയല്ലേ...)

ഗീത said...

ശിലയെക്കാള്‍ കട്ടിയുള്ള തൊലിയുണ്ടെന്ന് ചിലര്‍ ഭാവിക്കുന്നു, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നുന്നു...

jyothi said...

ആവട്ടെ ഒരു മാറ്റം, അല്ലെ?നന്നായിട്ടുണ്ടു...

ഫസല്‍ ബിനാലി.. said...

ജ്യോതിര്‍മയി, ഗീതഗീതികള്‍, തസ്ക്കരവീരന്‍, അമൃതാ വാര്യാര്‍, ശെരീഖ്, സജി, അനൂപ്, പ്രിയ...
പ്രതികരിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി, നമസ്ക്കാരം.

binuxl said...

സൂപ്പര്.............