28 April, 2008

ശിഥില ചിന്തകള്‍


വാക്കുകളുടെ ബലക്കുറവ്
മനസ്സാക്ഷിക്കുത്തിന്‍റെ നോവാണ്
പുഴുക്കുത്തേറ്റ പഴുത്തിലയുടെ
തണ്ടിന്‍റെ മനോബലമാണതിന്..

വികലമായ കാഴ്ച്ചകള്‍ക്ക്
കാഴ്ച്ചപ്പാടിന്‍റെ പശിമയാണ്
കണ്ണടയുടെ ചെറുവട്ടത്തിലത്
കയ്യെത്തുംദൂരെ കാണാനാവില്ല

കേട്ടുകേള്‍വികള്‍ നൊമ്പരമല്ല
കേള്‍ക്കാതെ കേള്‍ക്കാനാകുവോളം
രോദനങ്ങള്‍ പിന്നെയുമലയും
കര്‍ണ്ണപടമുള്ള കാതുകള്‍ തേടി..

തേന്‍ മുക്കിയ വിഷക്കായകള്‍
നാവുകളെ പിന്നെയും വഞ്ചിക്കും
നാസികകള്‍ വിയര്‍ക്കാനല്ലാതെ
ശ്വസിക്കാന്‍ തോല്‍ക്കുന്നിടങ്ങളില്‍..

വേനലിന്‍ മാറുപിളര്‍ത്തി
തലനീട്ടിയ പുല്‍നാമ്പുകള്‍
തൊണ്ടകീറി കരയുകയാവണം
വൈകി വന്ന യാചകനെപ്പോലെ..

14 Comments:

siva // ശിവ said...

(വേനലിന്‍ മാറുപിളര്‍ത്തി
തലനീട്ടിയ പുല്‍നാമ്പുകള്‍
തൊണ്ടകീറി കരയുകയാവണം
വൈകി വന്ന യാചകനെപ്പോലെ)


എന്തു നല്ല വരികള്‍...അഭിനന്ദനങ്ങള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കവിത ഫസല്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അര്‍ത്ഥവത്തായ ഈരടികള്‍ മാഷെ ഗുഡ്,,

ബാജി ഓടംവേലി said...

ഫസല്‍,
നന്നായി പറഞ്ഞിരിക്കുന്നു.......

കടത്തുകാരന്‍/kadathukaaran said...

Kollaam Fazal
Aazhamulla varikal, aashamsakal

Mr. X said...

വേനലില്‍ ശിഥിലമാകുന്നത് ചിന്തകളും പ്രകൃതിയും...

Minnu said...

kollaam..nannayirikkunnu.....
very nice words

മഞ്ജു കല്യാണി said...

കവിത അസ്സലായിരിയ്ക്കുന്നു...

ചിതല്‍ said...

കേള്‍ക്കാതെ കേള്‍ക്കാനാകുവോളം
രോദനങ്ങള്‍ പിന്നെയുമലയും
കര്‍ണ്ണപടമുള്ള കാതുകള്‍ തേടി....

പക്ഷേ കര്‍ണ്ണപടമുള്ള ആ കുറച്ച് കാതുകളും ഒരോ ദിവസവും കുറഞ്ഞ്കൊണ്ടിരിക്കുന്നു.. രോദനങ്ങളുടെ ശബ്ദം താങ്ങാനാവാതെ....രോദനങ്ങളുടെ എണ്ണം കൂടികൊണ്ടിരിക്കുകയും ചെയ്യുന്നു....

ഇത് ശിഥില ചിന്തകള്‍ അല്ല...

Kichu $ Chinnu | കിച്ചു $ ചിന്നു said...

:)

Ranjith chemmad / ചെമ്മാടൻ said...

നന്ദി, നല്ല വായന സമ്മാനിച്ചതിന്‌

Shooting star - ഷിഹാബ് said...

nannaayirikkunnu fazal. ellaam manaoharamaayirikkunnu blog valareaa nannaayittundu.

Sunith Somasekharan said...

nalla varikal

ഫസല്‍ ബിനാലി.. said...

മൈക്രാക്ക്, ഷിഹാബ്, രഞ്ജിത്ത്, കിച്ചു, ചിതല്‍, മഞ്ജു കല്യാണി, മീനു, തസ്ക്കരവീരന്‍, നദിര്ഷഹ്, ബാജി, സജി, പ്രിയാ ഉണ്ണികൃഷ്ണന്‍, ശിവ...പ്രതികരണം അറിയിച്ച നല്ല കൂടുകാര്‍ക്ക് ഹൃദയംകൊണ്ടൊരു ആലിംഗനം