നിറകൊണ്ട രാവിന്‍
പടുമരത്തലപ്പിലേതോ
വാടിത്തളര്‍ന്നൊരു കരിയില
ശിഖിരങ്ങള്‍ക്കിടയിലൂടെ
പച്ചിലകളെ തലോടി
ഇത്തിക്കണ്ണിയോട് പരിതപിച്ച്
മരംകൊത്താന്‍കിളിയെ പഴിച്ച്
മണ്ണു വാര്‍ന്ന വേരോട് ചേര്‍ന്ന്
ചെറു പിടച്ചലോടെ
മരത്തോട് തേങ്ങിപ്പറഞ്ഞത്
'ഞാന്‍ നിനക്ക് വളമായിടും,
നിന്‍റെ പാദങ്ങളിലലിഞ്ഞ്
പിന്നെയുമലിഞ്ഞില്ലാതാകും'.
പിന്നെയുമൊരു നാള്‍
ദൂരെയാ അനന്തതയില്‍
ഇരുളിന്‍ പ്രതലത്തില്‍
ഒരു താരകമായ് തിളങ്ങിടും ഞാന്‍
അന്നുമെന്‍ കിരണങ്ങളാല്‍
ശിഖിരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്ന്
നിന്‍റെ പാദങ്ങളെ ചുംബിച്ച്
പുലരുവോളം നിന്‍റെ
കരവലയത്തിലമര്‍ന്ന്
ഇത്തിക്കണ്ണിയുടെ വേരോട്ടത്തെക്കുറിച്ച്
ചിതലിന്‍റെ പടവാളിനെക്കുറിച്ച്
കിളിപ്പൊത്തുകളിലെ മുറിവിനെക്കുറിച്ച്
കഥകള്‍ കേട്ട് ഞാനുറങ്ങും..
പടുമരത്തലപ്പിലേതോ
വാടിത്തളര്‍ന്നൊരു കരിയില
ശിഖിരങ്ങള്‍ക്കിടയിലൂടെ
പച്ചിലകളെ തലോടി
ഇത്തിക്കണ്ണിയോട് പരിതപിച്ച്
മരംകൊത്താന്‍കിളിയെ പഴിച്ച്
മണ്ണു വാര്‍ന്ന വേരോട് ചേര്‍ന്ന്
ചെറു പിടച്ചലോടെ
മരത്തോട് തേങ്ങിപ്പറഞ്ഞത്
'ഞാന്‍ നിനക്ക് വളമായിടും,
നിന്‍റെ പാദങ്ങളിലലിഞ്ഞ്
പിന്നെയുമലിഞ്ഞില്ലാതാകും'.
പിന്നെയുമൊരു നാള്‍
ദൂരെയാ അനന്തതയില്‍
ഇരുളിന്‍ പ്രതലത്തില്‍
ഒരു താരകമായ് തിളങ്ങിടും ഞാന്‍
അന്നുമെന്‍ കിരണങ്ങളാല്‍
ശിഖിരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്ന്
നിന്‍റെ പാദങ്ങളെ ചുംബിച്ച്
പുലരുവോളം നിന്‍റെ
കരവലയത്തിലമര്‍ന്ന്
ഇത്തിക്കണ്ണിയുടെ വേരോട്ടത്തെക്കുറിച്ച്
ചിതലിന്‍റെ പടവാളിനെക്കുറിച്ച്
കിളിപ്പൊത്തുകളിലെ മുറിവിനെക്കുറിച്ച്
കഥകള്‍ കേട്ട് ഞാനുറങ്ങും..
12 Comments:
ഒരു സിദ്ധാന്തത്തെ വളരെ മനോഹരമായി അവതരിപ്പിച്ചു. കാവ്യ ഭംഗിയോടെ തന്നെ, കൂടുതല്‍ പറയാന്‍ അറിയില്ല കെട്ടോ. മനസ്സിലായതിനെ ഉള്ള അറിവു വച്ചു അഭിപ്രായിച്ചൂ അത്രേ ഉള്ളൂ
നന്നായിരിക്കുന്നു കവിത
ഇല ചെടിയില്‍ നിലക്കുമ്പോള്‍ അതു സുഖമുള്ള
കാഴ്ച്ചയാണ്.കൊഴിഞ്ഞൂ വീണ ഇല
മനുഷ്യജീവിതത്തിന്റെ ശുന്യതയാണ് കാണിക്കുന്നത്.
ഒരു ഗസലിനെ ഓർമിപ്പിച്ചു.
ഒരു നെരമ്പ്..ഒരു ഇല ചില്ലയോട് ഓതി...(ഇതാണ് പ്രശ്നം നാവിലുള്ളത് പലതും പുറത്തേക്ക് വരില്ല. വരി ശരിയല്ല. ഓർമ കിട്ടുന്നില്ല. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒന്നാണിത്.. എന്നിട്ടും)
കവിത ഒരു പാട് ഇഷ്ടമായി..
“നിന്‍റെ പാദങ്ങളെ ചുംബിച്ച്
പുലരുവോളം നിന്‍റെ
കരവലയത്തിലമര്‍ന്ന്
ഇത്തിക്കണ്ണിയുടെ വേരോട്ടത്തെക്കുറിച്ച്
ചിതലിന്‍റെ പടവാളിനെക്കുറിച്ച്
കിളിപ്പൊത്തുകളിലെ മുറിവിനെക്കുറിച്ച്
കഥകള്‍ കേട്ട് ഞാനുറങ്ങും..”
great work....അഭിമാനിക്കാം.
കവിത കൊള്ളാം.എന്റ്റെ ബ്ലോഗില്‍ ആസ്വാദനം നല്‍കാന്‍ ശ്രമിക്കാം
എല്ലാ നന്മകളും നേരുന്നു.
നല്ല വരികള്‍ നിറഞ്ഞ കവിത.. നന്നായിരിക്കുന്നു..
മനോഹരമായ കവിത.....
നല്ല കവിത
ഫസല്‍..
എല്ലാവരും പറഞ്ഞ് കഴിഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കുന്നില്ല..
അഭിനന്ദനങ്ങള്‍..
ഒരുപാടിഷ്ടായി..
നല്ല കവിത.. :)
സമ്പന്നമാണ് താങ്കളുടെ കവിത!
ഒരേ സമയം ശൈശവ കൗതുകവും
യൗവ്വനകുസ്ര്‌തിയും
സ്ത്രൈണ പരിഭവവും
പുരുഷചേതനയും നിറഞ്ഞ കവിത!
ആശംസകള്‍!
ഷൂട്ടിംഗ്സ്റ്റാര്‍ ഷിഹാബ്, പ്രിയാ ഉണ്ണികൃഷ്ണന്‍, അനൂപ് നായര്‍, ചിതല്‍, വിദൂഷകന്‍, സ്മിതാ ആദര്‍ഷ്, ദേവതീര്‍ത്ഥ, ഹരിശ്രീ, ബഷീര്‍ വെള്ളറക്കാട്, റഫീക്ക്, രഞ്ജിത്ത് ചെമ്മാട്.... പ്രിയ സുഹൃത്തുക്കളുടെ വായനക്കും നല്ല വാക്കുകള്‍ക്കും ഒരായിരം നന്ദി...
Post a Comment