24 May, 2008

വസന്തത്തിന്‍റെ വിളനിലങ്ങള്‍


അതിജീവനത്തിന്‍റെ കഥകളുണ്ട്
പത്തായങ്ങള്‍ക്ക് പറയുവാനിനിയും
പത്തായപ്പുരകള്‍ക്ക് അതിലേറെയും..

ചെളിയില്‍ കിളിര്‍ത്ത കറുത്തവള്‍ക്ക്
അഴകേകി തമ്പ്രാന്‍റെ കാമകേളിയില്‍
പതിരു വിതച്ചുപോയ ശയ്യാമുറികള്‍..

വിപ്ലവ തീക്ക് വിറക് വെട്ടിയവള്‍ക്ക്
ആദര്‍ശത്തിന്‍റെ നിറചൂട് പകര്‍ന്ന്
മാസമുറകള്‍ തെറ്റിപ്പോയ ദിനരാത്രങ്ങള്‍..

ബാല്യത്തിലെ കളിപ്പുരകള്‍ പിന്നെ
ചെറു പ്രണയം തളിര്‍ത്തതറിയാതെ
കൊയ്ത്തു നെല്ലു ഒച്ച് കുത്തിയയിടവും..

സമൃദ്ധിയുടെ ശ്രുതിയുള്ള ഞാറ്റുപാട്ടുകള്‍
നൂറുമേനിയുടെ ലയമുള്ള പീതവിളകള്‍
വറുതിക്കറുതിയുടെ സുവര്‍ണ്ണക്ഷേത്രം...

മനസ്സിനും മടിശ്ശീലക്കുമിടയിലെവിടെയോ
വീണുടഞ്ഞ, നാളെയുടെ കനവുകളായ്
പാടം കാതോര്‍ത്തിരിക്കും വസന്തപ്പുരകള്‍..

34 Comments:

ഫസല്‍ ബിനാലി.. said...

മനസ്സിനും മടിശ്ശീലക്കുമിടയിലെവിടെയോ
വീണുടഞ്ഞ, നാളെയുടെ കനവുകളായ്
പാടം കാതോര്‍ത്തിരിക്കും വസന്തപ്പുരകള്‍..

പാമരന്‍ said...

വസന്തത്തിന്‍റെ ഇടിമുഴക്കം...!

siva // ശിവ said...

വരികള്‍ ലളിതം...സുന്ദരം...

ഹാരിസ് said...

നന്നായിരിക്കുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൊള്ളാം ഒരു പിന്നിട്ടവസന്തത്തിലേയ്ക്കുള്ള ഒരു തിരിച്ചുപോക്കുപോലെ

Shabeeribm said...

note book super!!!

ഹരീഷ് തൊടുപുഴ said...

ചെളിയില്‍ കിളിര്‍ത്ത കറുത്തവള്‍ക്ക്
അഴകേകി തമ്പ്രാന്‍റെ കാമകേളിയില്‍
പതിരു വിതച്ചുപോയ ശയ്യാമുറികള്‍..

കൊള്ളാം; നന്നായിരിക്കുന്നു..

Gopan | ഗോപന്‍ said...

നല്ല വരികള്‍ ഫസല്‍.

മനസ്സിനും മടിശ്ശീലക്കുമിടയിലെവിടെയോവീണുടഞ്ഞ, നാളെയുടെ കനവുകള്‍..

ഈ പ്രയോഗം അതീവ ഹൃദ്യമായി തോന്നി.

തണല്‍ said...

കൊള്ളാം ഫസല്‍...അങ്ങനിങ്ങോട്ട് പോരട്ടെ!

സുജനിക said...

നല്ല ഭാഷ.നല്ല ആശയം.നല്ല കാവ്യഭംഗിയുള്ള പ്രയോഗങള്‍.സമകാലികത്വം ഇല്ലാ എന്നൊരു കുറ്റം ഉണ്ട്.എല്ലാം സമകാലികം ആവണമെന്നില്ലല്ലോ...അല്ലേ.

സജി said...

വായിക്കാന്‍ നല്ല രസം!!
വെരി ഗുഡ്........

ശ്രീ said...

നന്നായിരിയ്ക്കുന്നു, ഫസല്‍!
:)

ബഷീർ said...

ഈ കവിത വളരെ ഇഷ്ടമായി..

ലളിതമായി കുറെയധികം വസ്തുതകള്‍ ചുരുങ്ങിയ വരികളില്‍ സാധാരണക്കാരനും മനസ്സിലാവുന്ന രീതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു..

അഭിനന്ദനങ്ങള്‍

ഫസല്‍ ബിനാലി.. said...

പാമരന്‍, ശിവ, ഹാരിസ്, സജി, ഷിബു, ഹരീഷ്, ഗോപന്‍, തണല്‍, രാമനുണ്ണി, സജി, ശ്രീ, ബഷീര്‍ വെള്ലറക്കാട്...പ്രതികരിച്ച പ്രോല്‍സാഹിപ്പിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി..

Unknown said...

പണ്ടൊക്കെ ഫസല്‍ വിവരിച്ചപോലെ
വലിയ കളപ്പൂരകള്‍ക്കള്‍ക്ക് ചെറുമി പെണ്ണിന്റെ
ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെ കഥ പറയാനുണ്ടായിരുന്നു.കോലത്തെ
തമ്പ്രാക്കന്മാരുടെ കാമകേളിയുടെ വിഴുപ്പ് പാണ്ടങ്ങളായി എത്ര ജന്മങ്ങളാണ്
ഒരോ മാടമ്പികള്‍ക്കും കിഴപ്പെട്ടത്

Jayasree Lakshmy Kumar said...

ശക്തവും ആശയസമ്പന്നവുമായ വരികള്‍

അരുണ്‍കുമാര്‍ | Arunkumar said...

the way way you see and put things s wonderful... keep it up:)

തോന്ന്യാസി said...

വിപ്ലവ തീക്ക് വിറക് വെട്ടിയവള്‍ക്ക്
ആദര്‍ശത്തിന്‍റെ നിറചൂട് പകര്‍ന്ന്
മാസമുറകള്‍ തെറ്റിപ്പോയ ദിനരാത്രങ്ങള്‍.....



ലളിതം...സുന്ദരം....ശക്തം......

റീവ് said...

ലളിതം മനോഹരം... ഭാവുകങ്ങള്‍

Sunith Somasekharan said...

ishtappedunna varikal...kollaaam...

Shabeeribm said...

വരികള്‍ ലളിതം...സുന്ദരം...

ആമി said...

ലളിതം മനോഹരം

yousufpa said...

വരണ്ട പാടത്തെ നനവിന്‍ ഈരടികള്‍..

നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ....

colourful canvas said...

വരികള്‍ ലളിതം...സുന്ദരം...

PINNEY LAYOUT NANYITUUNDE........

ജ്യോനവന്‍ said...

പൊയ്പ്പോയ വസന്തങ്ങലുടെ പാടശേഖരം.
വളരെ നന്ന്.

ഫസല്‍ ബിനാലി.. said...

പത്തയപ്പുരക്കരികെയിരുന്ന് വീണ്ടും ഇന്നലെകളിലേക്ക് എന്നൊടൊപ്പം വന്ന എന്‍റെ പ്രിയ സുഹൃത്തുക്കള്‍..അനൂപ്, ലക്ഷ്മി, അരുണ്കുമാര്‍, തോന്ന്യാസി, റീവ്, മൈ ക്രാക്ക്, ഷിബു, ആമി, അത്ക്കന്‍, കളര്‍ഫുള്‍ കാന്‍വാസ്, ജ്യോനവന്‍...എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

Shabeeribm said...

fasal i too buy a new note book ..visit it

Raji Chandrasekhar said...

നന്നായിട്ടുണ്ട്. കാവ്യകൈരളിയിലേയ്ക്ക് Link ചെയ്യുന്നു

veil said...

good language. But Dont make cliches.Select varieties.You have good language and so you make use of it.

Unknown said...

ഫസലേ,

ഗംഭീരം ,മനോഹരം.
ഇടിമുഴക്കം തന്നെ.

ഭാവുകം,
നജീബ് ചേന്നമങല്ലൂർ.

നന്ദകുമാര്‍ ഇളയത് സി പി said...

വിളനിലം നന്നായി. കൂടുതല്‍ കൂടുതല്‍ വിളയട്ടെ

തൂലിക said...

സമകാലികമല്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നമെങ്കിലും വര്‍ത്തമാന കാലത്തെയുണര്‍ത്തുന്ന, ഒരു ചാണ്‍ ഉയര്‍ന്ന ചിന്തയും വരികളും..
അഭിനന്ദനങ്ങള്‍ ഫസല്‍..

മൂന്നാംകണ്ണ്‌ said...

കവിത വിരിയുന്ന ഹൃദയമേ എത്ര തീക്ഷ്‌ണമാണീ വരികള്‍

സതി മേനോന്‍ said...

മനസ്സിനും മടിശ്ശീലക്കുമിടയിലെവിടെയോ
വീണുടഞ്ഞ........

വരികള്‍ വല്ലാതെ വേദനിപ്പിക്കുന്നു.