31 July, 2008

ദൈവത്തിന്‍റെ ചാരുകസേരയില്‍..


ഉച്ചവെയിലിന്‍ അട്ടഹാസം
കേട്ടടഞ്ഞ കാതുകള്‍ തുറന്നു വെച്ച്
വെളിച്ചത്തിന്‍റെ കുത്തൊഴുക്കില്‍
മഞ്ഞളിച്ച കണ്ണുകള്‍ പാതി ചാരി
വഴിയോരത്തെ കരിങ്കല്ലത്താണിയില്‍
അടഞ്ഞ ശ്വാസനാളത്തിന്‍റെ
പതറിയ മുരള്‍ച്ചയുടെ പൊറുതിയില്‍
കീറിപ്പറിഞ്ഞ കാളിമയിട്ട
തുണിച്ചീന്തുകള്‍ക്കുള്ളില്‍ എല്ലുമറക്കാന്‍
പാടുപെട്ട് തോറ്റുപോവുന്നൊരു
ദൈവം......

വെള്ള കീറും മുമ്പേ
സ്തുതികളുടെ, യാചനകളുടെ,
മോഹങ്ങളുടെ പുഷ്പാര്‍ച്ചനയില്‍
അടഞ്ഞ കാതുകള്‍ പാതി പൊത്തി
കണ്ണടച്ചെല്ലാം കേള്‍ക്കുന്ന മട്ടില്‍
കേട്ടതെല്ലാം മറുചെവിയിലൂടെ
വായുവിലലിയിച്ച്, പൊന്നാടയാല്‍
പാതി മെയ് മറച്ച്
സമൃദ്ധിയുടെ നടുവിലൊട്ടിയവയറുമായൊരു
യാചകന്‍......

ഇന്നലെ അന്തിക്ക് മാറിയിരുന്ന രണ്ടു പേര്‍..
മുന്നിലെ പിച്ചപ്പാത്രങ്ങളില്‍
വീണു തിളങ്ങിയ നാണയങ്ങള്‍..
എല്ലാം പതിവു പോലെ
പരാതികള്‍ കേട്ട് ദൈവത്തിന്‍റെ
ചാരു കസേരയിലുരുന്നാ യാചകന്‍
മെല്ലെയൊന്നു കണ്ണിറുക്കീ...
തെറിച്ചു വീണ നാണയങ്ങളുടെ
നിരര്‍ത്ഥകതയോര്‍ത്ത് ദൈവവും....

14 Comments:

ഫസല്‍ ബിനാലി.. said...

ചാരു കസേരയിലുരുന്നാ യാചകന്‍
മെല്ലെയൊന്നു കണ്ണിറുക്കീ...
തെറിച്ചു വീണ നാണയങ്ങളുടെ
നിരര്‍ത്ഥകതയോര്‍ത്ത് ദൈവവും....

കാസിം തങ്ങള്‍ said...

ഫസലേ.........

siva // ശിവ said...

നല്ല വരികള്‍...

പാമരന്‍ said...

കൊള്ളാം ഫസലേ.. 'ദരിദ്രനാരായണന്‍' തന്നെ.

OAB/ഒഎബി said...

ആ കസേര വാങ്ങാന്‍ കിട്ടൊ ഫസലേ.:)
നന്നായി വരച്ചിട്ടിരിക്കുന്നു.
മുട്ക്കന്‍...

sv said...

ഇഷ്ടായി...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

smitha adharsh said...

എന്ത് ചെയ്യാം എല്ലാത്തിനും കൂടെ ആകെ ഒരു ദൈവമല്ലേ ഉള്ളൂ..?

Ranjith chemmad / ചെമ്മാടൻ said...

കൂടുവിട്ടു കൂടുമാറല്‍!
കൊള്ളാം...........

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

good.

joice samuel said...

നന്നായിട്ടുണ്ട് ചേട്ടാ.......
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്..!!

രസികന്‍ said...

ഫസൽഭായ് അയാൾ കണ്ണിറുക്കിയെങ്കിൽ നമുക്ക് കണ്ണടച്ചുകളയാം .........

നല്ല വരികൾ

ശ്രീ said...

നല്ല വരികള്‍, ഫസലേ...
:)

Prathyush PV said...

നിങ്ങള്‍ ഒരുപാടു കഴിവുകളുള്ള ഒരു വ്യക്തിയാണ്‌ .................................

anoottii said...

നന്നായിട്ടുണ്ട് ചേട്ടന്‍റെ വരികള്‍..