02 March, 2009

ഓര്‍മ്മകളുടെ കലാപം


ഓര്‍മ്മകള്‍ കലാപം നടത്തിയത്
മറവികളോട് മാത്രമായിരുന്നില്ല,
മറവികള്‍ക്ക് ഈടായി നിന്ന
നിസ്സഹായതോടുമായിരുന്നു..

കരിങ്കല്‍ ചീളുകള്‍ക്ക്
ചിറക് മുളക്കാന്‍ തുടങ്ങിയത്
ദൂരമേറെ പോകാനുണ്ടെന്നറിഞ്ഞ
കണ്ണുനീരിന്‍ ഉപ്പുകാറ്റേറ്റായിരുന്നു..

തോല്‍വിയുടെ ആണ്ടുദിനങ്ങള്‍
ഓര്‍ത്തെടുത്ത് തീക്കനല്‍ കൂട്ടിയത്
പുലരിത്തണുപ്പിന്‍ വാള്‍ത്തലപ്പോട്
കൈചൂണ്ടി നോവ് പറയാനുമായിരുന്നു..

മറവിയുടെ പുകകവചമണിഞ്ഞൊരു
ജന്മം ഇനി ഞാന്‍ ദൂരെയെറിയട്ടെ,
ഓര്‍മ്മയുടെ തിരിനാളമായ്
നിമിഷാര്‍ദ്ധമെങ്കിലും കത്തിയമരട്ടെ...

8 Comments:

Ranjith chemmad / ചെമ്മാടൻ said...

ഫസല്‍ ഇതു നിന്റെ വഴിയല്ല, ശൈലിയും...!

ശ്രീ said...

കൊള്ളാം.

കുറേ നാളുകള്‍ക്കു ശേഷമാണല്ലോ ഫസല്‍...

Unknown said...

കൊള്ളാം മാഷേ

ചിതല്‍ said...

രണ്‍ജിത് പറഞ്ഞതില്‍ ഒരു ശരിയില്ലേന്ന് ഒരു ഡൌട്ട്,,,,

---------

വേണു venu said...

ഇതൊരു കലാപം തന്നെ ഫസലേ...
ഇന്നാണു കണ്ടത്.:)

ഹന്‍ല്ലലത്ത് Hanllalath said...

ഒരു ജന്മത്തിനും പൂര്‍ണ്ണമായും മറവിയുടെ കവചം അണിയാന്‍ കഴിയുമോ?
വാക്കുകള്‍ക്കു പഴയ ആര്‍ജവം കൈവരട്ടെ എന്ന് ആശംസിക്കുന്നു..

ബഷീർ said...

ഫസൽ..
കുറെ നാളുകൾക്ക്‌ ശേഷം താങ്കളുടെ ഈ വരികൾ വായിച്ചു. എനിക്കും തോന്നി ഒരു മാറ്റം

വശംവദൻ said...

നല്ല വരികൾ.