അറുത്തെടുത്ത ജലം
രൂപപ്പെടുത്തി വികൃതമാക്കി.,
ഒലിച്ചിറങ്ങിയ കണ്ണുനീര്‍
നിറംകെടുത്തി വര്‍ണ്ണമാക്കി.,
പുത്രനും കാമിച്ചു പോകും
സര്‍വ്വ-വശ്യ പുടവയും ചാര്‍ത്തിച്ചു..
തോടും കൊച്ചരുവിയും
പിന്നെയെന്‍റെ കുളവും
പായലും വള്ളിപ്പടര്‍പ്പും
കെട്ടുപോയ അടിവേരും
കരിഞ്ഞ നെല്ലിമരത്തലപ്പും
വിണ്ടുകീറിപ്പറഞ്ഞത്
'മട'കളുടെ വരവിനെക്കുറിച്ചായിരുന്നു..
കാര്‍മേഘക്കുടക്കു താഴെ
മയിലമ്മ കൊതിച്ച സ്വപ്നങ്ങളായിരുന്നു..
പ്ലാച്ചി'മട'യുടെ കോലായില്‍
വാ തുറന്നിരിപ്പുണ്ട്
ഒരൊഴിഞ്ഞ മണ്‍കുടം.,
ഒരു ശീതക്കാറ്റിന്‍ കാതോര്‍ത്ത്,
ഒരു കൈകുമ്പിള്‍ നനവ് കാത്ത്..
ഒന്നു തുളുമ്പാന്‍,
ചുളിഞ്ഞ കവിളിലെ
വരള്‍ച്ചയില്‍ വീണുടയാന്‍..
18 Comments:
nannayittundu...kavithakalude perumazhakkalathu itharam nalla kavithakal vaayikkunnathu oru aaswasamanu.
ഭൂമിയുടെ ജീവന്‍ തന്നെ അവസാനം അറുത്തെടുത്ത് കൊണ്ടു പോവുമ്പോഴും പ്രതികരിക്കണമെങ്കില്‍ നമുക്ക് നാക്കില്‍ ഒറ്റിക്കാന്‍ ഒരു തുള്ളി കണ്ണുനീരെങ്കിലും ബാക്കിയാവുമോ ?
ഓ.ടോ :
കുറെ നാളായല്ലോ കണ്ടിട്ട് !
കരുതി വെച്ച ശ്രോതസ്സുകള്‍ ഒക്കെയും ഊറ്റി എടുക്കുമ്പോള്‍ പിടയുന്ന ഭൂമിയെ വരികളില്‍ കാണാം.
നന്നായിട്ടുണ്ട്.
‘ഒന്നു തുളുമ്പാന്‍,
ചുളിഞ്ഞ കവിളിലെ
വരള്‍ച്ചയില്‍ വീണുടയാന്‍..’
ഈ വരികൾ ഇഷ്ടപ്പെട്ടുൽ
post nannayi
കവിത നന്നായിട്ടുണ്ട്...
കുറെ നാളായല്ലോ കണ്ടിട്ട് ...
ഒരു തുള്ളി നനവുമായി നാളുകള്‍ക്കു ശേഷം കണ്ടതില്‍ സന്തോഷം..
കവിത കാലികമായത്..
ആശംസകള്‍..
നല്ല കവിത
ആശംസകള്‍
അണക്കെട്ടുകളുടെ ബലം ചോരുമ്പോള്‍
ജീവന്‍റെ തുള്ളിയുടെ പിടച്ചിലില്‍
ഒഴുക്കിനെതിരെ ഒരു കൈതുഴ
ജലം നമ്മുടെ ജീവന്റെ ഭാഗമാണ്. അത് സംരക്ഷിക്കേണ്ട കടമ നമുക്കും ഉണ്ട്. എന്റെ ഒരു പഴയ പോസ്റ്റ്. ഒരു എന്‍വയറോണ്‍മെന്റ് എഞ്ചിനീയറായ ഡോ. ബ്രിജേഷ് നായരുടെ കത്താണ് തുടക്കത്തില്‍ നല്‍കിയിട്ടുള്ളത്. കര്‍ഷകരെ നയിക്കുന്ന ശാസ്ത്രജ്ഞരെ വിശ്വസിക്കാനാകാത്ത അവസ്ഥ.
അഭിപ്രായമറിയിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി.
ഇപ്പൊ നനഞ്ഞു തുടങ്ങിയല്ലൊ നമ്മുടെ നാട് അല്ലെ...
ഇതെന്താ ഇടക്കിടക്ക്, എന്നെപ്പോലെത്തന്നെ കാണുന്നില്ലല്ലൊ.
കവിത കണ്ടു. ഒന്നുകൂടി അതില്‍ അടയിരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ബന്ധപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം. തുടരെത്തുടരെ എഴുമല്ലൊ.
മയിലമ്മkku pranamam...!!!
നന്നായിട്ടുണ്ട്.
ആശയത്തിന്റെ പ്രാധാന്യത്തിനു മാറ്റു കൂട്ടുന്ന മനോഹരമായ വരികള്‍.
Post a Comment