മേനിയോടൊട്ടി
മേനിയോടൊട്ടും ചേരാത്ത
പെണ്‍കുപ്പായമിട്ട്
വടിവൊത്ത പെണ്ണവളുടെ
റാമ്പിലെ കവാത്ത്.
കൊസീക്ക്, തീറ്റ,
ഏസ്ക്വയര്‍ പ്ലസ് ബീസ്ക്വയര്‍
പഠിച്ചത് കാണാപാഠം,
ജീവിതവും പഠനവും
മീന്‍കറിയും ഹല്‍വയും പോലെ
ചേര്‍ച്ചയില്ലാത്ത ചേര്‍ച്ച
തികട്ടി നിന്നത്
പെണ്‍കുപ്പായത്തിലും
കുപ്പായവിടവിലെ മേനിയിലും.
റാമ്പ് നൂല്‍പ്പാലം
ചന്ദ്രോപരിതലമാക്കി
നടത്തിയുടെ മാസ്മരികത,
ഗുരുത്വാകര്‍ഷണ വേരറുത്ത്
ഒരു നോട്ടം,
നിശ്വാസങ്ങളുടെ
പെരുമഴക്കാലം സമ്മാനിച്ച്
ഒരു വെട്ടിത്തിരിച്ചില്‍..
സൂചിക്കുഴിയിലൂടെ
ഒരു നുഴഞ്ഞുകയറ്റം,
കൂട്ടിത്തുന്നിയ ദുസ്വപ്നം
വെട്ടിമാറ്റി
കീറിയ കുപ്പായം തുന്നിത്തുടങ്ങി
ചുണ്ണാമ്പു ചുവരിലെ
എണ്ണപ്പാട വരച്ചിട്ട
ഒരരവയറുകാരി...
06 February, 2010
പെണ്‍കുപ്പായങ്ങള്‍
Posted by ഫസല്‍ ബിനാലി.. at 2/06/2010 04:06:00 pm
Subscribe to:
Post Comments (Atom)
3 Comments:
കവിത വായിച്ചു തികച്ചും കാലികം..
അടുത്തതിനായി ഉറ്റു നോക്കിക്കൊണ്ട്...
പെണ്‍കുപ്പായങ്ങള്‍
kandu ketto...ullil thodukayum cheythu.
poor me paranjath sathyam....
തികച്ചും കാലികം..
ഇഷ്ടമായി ഈ ചിന്തകള്‍.......
Post a Comment