ഈ മരുഭൂമിയാകെ വറ്റിച്ച
രണ്ടിറ്റു കണ്ണുനീര്‍..
അതെന്‍റെയുമ്മ
എനിക്കായ് പൊഴിച്ച
തൊണ്ടവരണ്ടടര്‍ന്ന
പ്രാര്‍ത്ഥനയായിരുന്നു.
രണ്ടിറ്റു കണ്ണുനീര്‍..
അതെന്‍റെയുമ്മ
എനിക്കായ് പൊഴിച്ച
തൊണ്ടവരണ്ടടര്‍ന്ന
പ്രാര്‍ത്ഥനയായിരുന്നു.
നിലാവിന്‍റെയൊരു കീറ്
എനിക്കായ് പകുത്തുവെച്ച
തണുത്ത രാത്രികളത്രയും
ഓര്‍ത്തുവെച്ചൊരു വിളിയുണ്ട്,
ഉള്ളു കോന്തുന്നത്
അതിപ്പോഴും
കരയില്‍ കിടന്നു പിടയുന്നുണ്ട്.
എനിക്കായ് പകുത്തുവെച്ച
തണുത്ത രാത്രികളത്രയും
ഓര്‍ത്തുവെച്ചൊരു വിളിയുണ്ട്,
ഉള്ളു കോന്തുന്നത്
അതിപ്പോഴും
കരയില്‍ കിടന്നു പിടയുന്നുണ്ട്.
വേരോടെ പിഴുത്
അമ്മിത്തറയോട് ചേര്‍ത്ത്
നട്ടു വളര്‍ത്തണം..
ഒഴുക്കിനെതിരെ
ഈന്തപ്പനയുടെ നീന്തലും
ഈന്തപ്പഴക്കുലയുടെ
നിറഭേദങ്ങളും
തൊട്ടു കാണിക്കണം...
ഉമ്മാന്‍റെ തേട്ടം,
അതെന്നെ രൂപപ്പെടുത്തിയ വിധവും.
1 Comment:
നന്നായെഴുതി
Post a Comment