18 October, 2007

ശവം തീനികള്‍


പൈതൃകത്തിന്‍റെ കാല്‍പാടിലൂടെ
ദൈവത്തിന്‍റെ നാട്ടിലേക്കൊരു
ആമാശയത്തിനു തീ പിടിച്ച പൊള്ളാച്ചിപ്പോത്ത്,

കണ്ണീരു വറ്റിയ, വരണ്ട കണ്ണിനു താഴെ
പണ്ടെങ്ങോ കരഞ്ഞു തീര്‍ത്ത
കണ്ണുനീര്‍ ചാലിന്‍റെ മായാത്ത പാടുകള്‍,

ചായം തേച്ച കൊമ്പിന്‍റെ നിറമറിയാതെ
ചുരമിറങ്ങി, വഴിപിരിയാതെ
ഇടയന്‍റെ കരവിരുതേറെ തുടയില്‍ പേറി.....

അറവുകാരന്‍റെ കത്തി എല്ലോടു ചേര്‍ത്ത്
മാംസച്ചീളുകള്‍ വരിഞ്ഞു വീഴ്ത്തവേ
മിണ്ടാപ്രാണിയുടെ രോദനംവിലപേശലിലലിഞ്ഞു.

ചത്ത പോത്തിറച്ചി വിഴുങ്ങാനിരിക്കവേ, ചുറ്റിലും
ചെവിതുളച്ച് ലാടനിട്ട കുളമ്പടി,
കരുണക്കു വേണ്ടി യാചിച്ച ആയിരം കണ്ണുകള്‍....