11 November, 2007

വിളവുകള്‍


ഉപ്പിന്‍റെ രുചി
അവനൊഴുക്കിയ വിയര്‍പ്പോളമില്ലെന്ന്,
കാലില്‍ പുരണ്ട ചളി, ചളിവെള്ളത്തില്‍
കഴുകിയിരുന്ന നാളിലേ അവനറിഞ്ഞിരുന്നു

കുത്തരിയുടെ മണം,
വളമിട്ട ചാണകം ചീഞ്ഞളിഞ്ഞതല്ലെന്നും
വറുതിയെ കാച്ചെണ്ണ തേച്ചുകുളിപ്പിച്ച് കുറി തൊട്ട്
പനിനീര്‍ കുടഞ്ഞെടുത്ത സുഗന്ധമാണതെന്നതും

പൊന്‍കതിര്‍ നിറം,
പൊട്ടിത്തൂളിയ പഞ്ഞിമരത്തിന്‍റെ നാട്ടിലെ
ശിശിരം പൊഴിച്ചിട്ട മരക്കൊമ്പിനഴകേകിയ
പഞ്ഞിപ്പൂട മോഹിച്ച സ്വര്‍ണ്ണ നിറമാണതെന്നതും

താഴെ രണ്ടനുജത്തിമാരെ
കെട്ടിച്ചയക്കുവാനുള്ളവന്‍റെ നിസ്സഹായതയും
അവനിലെ നിറത്തിലും മണത്തിലും രുചിയിലും
കുത്തരിയും ചെളിയും വിയര്‍പ്പുമേറെയൊഴുക്കീ