27 September, 2007

മൂന്നാറിലെ ഒരു മഴയൊഴിഞ്ഞ പ്രഭാതം


സര്‍വ്വേ കല്ലിന്‍റെ വേരിന്
ഔഷധ ഗുണമുണ്ടെന്ന് പറഞ്ഞത്
മല കയറിയിറങ്ങി വന്ന
മൂക്കിന്‍മേല്‍ കണ്ണട വെച്ചയാളാണ്.

-കേട്ട പാതി കേള്‍ക്കത്ത പാതി-
കര്‍ക്കിടകക്കഞ്ഞി മൂടിവെച്ച്,
മഴ തോരുന്നതും കാത്ത്
കോരന്‍മാരെല്ലാവരും പുറത്തേക്കു കണ്ണെറിഞ്ഞു.

കണ്ണടക്കിരിക്കാന്‍ നല്ല മേശ കിട്ടിയ നേരം
വേരു പറിക്കാന്‍ മൂന്നു മൂഷികരിറങ്ങി,
മുമ്പേ എത്തിയ (വ്യാജ)രേഖയുള്ള എലികള്‍
വിഷം തീണ്ടി മൂഷികരെ കൊന്നൂ.

നേരം പുലര്‍ന്ന നേരം, കോരന്‍ കണ്ടതിങ്ങനെ-
വിളക്കിന്‍ തിളക്കം കണ്ടണഞ്ഞ പാറ്റകള്‍
കൂടുതല്‍ തിളക്കം കൊതിച്ച് തിരിയില്‍ എരിഞ്ഞടങ്ങി

കോരന്‍റെ കഞ്ഞി പഴങ്കഞ്ഞിയായ്
വലിച്ചെറിഞ്ഞ കുമ്പിള്‍ തേടി കോരന്‍ പുറത്തിറങ്ങി...

23 September, 2007

ഓര്‍മ്മയില്‍ വീണ്ടും ഹരിത വര്‍ണ്ണം


നനവാര്‍ന്നൊരോര്‍മ്മയിലിന്നും
തളിരിട്ടു നില്‍ക്കുന്നെന്‍റെ ആത്മ വിദ്യാലയം,
മങ്ങിയ നിറമുള്ള ചുവരുകളിന്നും
മങ്ങാതെ നിറമുള്ള ചിത്രമായ് തെളിയുന്നു.
ഓര്‍ക്കാതെ ഓര്‍മ്മയില്‍ വിരിയുന്നുവെന്നും
മുഖാമിട്ടീച്ചറുടെ പുഞ്ചിരിയിട്ട പൂമുഖം.
മേല്‍ക്കൂര ചോര്‍ന്നു വീണ മഴവെള്ളം-
പുസ്തകം നനച്ചതോര്‍ത്തിന്നും നൊമ്പരം.
ഉപ്പുമാവിന്‍റെ നേര്‍ത്ത സുഗന്ധവും
രുചിയൂറുമാ കുളിരുള്ള കിണറു വെള്ളവും,
നനയാതെ നെഞ്ചോടടുക്കിയ സ്ലേറ്റില്‍
മാഞുപൊയക്ഷരങളെനോക്കി വിലപിച്ചുവേറെ
തിക്കിത്തിരക്കിയൊരു ബഞ്ചിലിരുന്നഞ്ചുപേര്‍
മുറിച്ചിട്ട മനസ്സുമായഞ്ചിടങളിലാണിന്ന്
ഓര്‍ത്തോര്‍ത്തിരിക്കവേ വെള്ളത്തണ്ടുരച്ചു മായ്ച്ച
സ്ലേറ്റിലേയക്ഷരങ്ങളോരോന്നായ് തെളിഞു വന്നൂ..