27 September, 2007

മൂന്നാറിലെ ഒരു മഴയൊഴിഞ്ഞ പ്രഭാതം


സര്‍വ്വേ കല്ലിന്‍റെ വേരിന്
ഔഷധ ഗുണമുണ്ടെന്ന് പറഞ്ഞത്
മല കയറിയിറങ്ങി വന്ന
മൂക്കിന്‍മേല്‍ കണ്ണട വെച്ചയാളാണ്.

-കേട്ട പാതി കേള്‍ക്കത്ത പാതി-
കര്‍ക്കിടകക്കഞ്ഞി മൂടിവെച്ച്,
മഴ തോരുന്നതും കാത്ത്
കോരന്‍മാരെല്ലാവരും പുറത്തേക്കു കണ്ണെറിഞ്ഞു.

കണ്ണടക്കിരിക്കാന്‍ നല്ല മേശ കിട്ടിയ നേരം
വേരു പറിക്കാന്‍ മൂന്നു മൂഷികരിറങ്ങി,
മുമ്പേ എത്തിയ (വ്യാജ)രേഖയുള്ള എലികള്‍
വിഷം തീണ്ടി മൂഷികരെ കൊന്നൂ.

നേരം പുലര്‍ന്ന നേരം, കോരന്‍ കണ്ടതിങ്ങനെ-
വിളക്കിന്‍ തിളക്കം കണ്ടണഞ്ഞ പാറ്റകള്‍
കൂടുതല്‍ തിളക്കം കൊതിച്ച് തിരിയില്‍ എരിഞ്ഞടങ്ങി

കോരന്‍റെ കഞ്ഞി പഴങ്കഞ്ഞിയായ്
വലിച്ചെറിഞ്ഞ കുമ്പിള്‍ തേടി കോരന്‍ പുറത്തിറങ്ങി...

5 Comments:

കുഞ്ഞന്‍ said...

കൊള്ളാം അഭിനന്ദനങ്ങള്‍!

കൂടുതല്‍ പോരട്ടെ..

ശ്രീ said...

കൊള്ളാം.
:)

[ 'post a comment'എന്നതിനു പകരം "Sendu inn athugasemd" എന്നാണ്‍ പോസ്റ്റില്‍‌ കാണുന്നത്. ഇതേതു ഭാഷ?]

asdfasdf asfdasdf said...

ആസ്വദിച്ചു..... നന്നയിട്ടുണ്ട്

ഫസല്‍ ബിനാലി.. said...

കുഞ്ഞന്‍, ശ്രീ, കുട്ടന്‍ മേനോന്‍......
പ്രോല്‍സാഹനത്തിനു നന്ദി...........

മണിലാല്‍ said...

കവിതയാണെനിക്കിഷ്ടം,എഴുതാന്‍ കഴിയാത്തതും.നമ്മള്‍ നാട്ടുകാരുമാണല്ലൊ.ഞാന്‍ വാടനപ്പള്ളി.