23 September, 2007

ഓര്‍മ്മയില്‍ വീണ്ടും ഹരിത വര്‍ണ്ണം


നനവാര്‍ന്നൊരോര്‍മ്മയിലിന്നും
തളിരിട്ടു നില്‍ക്കുന്നെന്‍റെ ആത്മ വിദ്യാലയം,
മങ്ങിയ നിറമുള്ള ചുവരുകളിന്നും
മങ്ങാതെ നിറമുള്ള ചിത്രമായ് തെളിയുന്നു.
ഓര്‍ക്കാതെ ഓര്‍മ്മയില്‍ വിരിയുന്നുവെന്നും
മുഖാമിട്ടീച്ചറുടെ പുഞ്ചിരിയിട്ട പൂമുഖം.
മേല്‍ക്കൂര ചോര്‍ന്നു വീണ മഴവെള്ളം-
പുസ്തകം നനച്ചതോര്‍ത്തിന്നും നൊമ്പരം.
ഉപ്പുമാവിന്‍റെ നേര്‍ത്ത സുഗന്ധവും
രുചിയൂറുമാ കുളിരുള്ള കിണറു വെള്ളവും,
നനയാതെ നെഞ്ചോടടുക്കിയ സ്ലേറ്റില്‍
മാഞുപൊയക്ഷരങളെനോക്കി വിലപിച്ചുവേറെ
തിക്കിത്തിരക്കിയൊരു ബഞ്ചിലിരുന്നഞ്ചുപേര്‍
മുറിച്ചിട്ട മനസ്സുമായഞ്ചിടങളിലാണിന്ന്
ഓര്‍ത്തോര്‍ത്തിരിക്കവേ വെള്ളത്തണ്ടുരച്ചു മായ്ച്ച
സ്ലേറ്റിലേയക്ഷരങ്ങളോരോന്നായ് തെളിഞു വന്നൂ..

3 Comments:

ശ്രീ said...

നന്നായിരിക്കുന്നൂ, ഫസല്‍‌...

പഴയ വിദ്യാലയത്തിന്റെ ഓര്‍‌മ്മകളിലേയ്ക്ക് ഒരു തിരിച്ചു പോക്ക്....

:)

വിഷ്ണു പ്രസാദ് said...

രണ്ടെടുത്താല്‍ ഒന്ന് എന്നപരസ്യം കണ്ട് വന്നതാണ്.തരക്കേടില്ല.അക്ഷരത്തെറ്റുകളുണ്ട്.

ഫസല്‍ ബിനാലി.. said...

ശ്രീ.... നന്ദി
വിഷ്ണുപ്രസാദ് നന്ദി, തെറ്റുകള്‍ വരാതിരിക്കന്‍ ശ്രദ്ദിക്കാം