01 September, 2007

ഇരുമ്പുപ്പെട്ടി


ചായമിട്ട ഇന്നിന്‍റെ യെന്‍ സൌധത്തിന്നു മുന്പു
കൊച്ചു കൂരയായിരുന്നെന്‍റെ സ്വപ്ന ലോകം
കളിചിരിയുമായി ഞങളൊന്നിച്ചിരുന്നു,
ഇന്നിന്‍റെ പോലെ വേറിട്ടിരിക്കാന്‍ പേടിയും
അഛന്‍ കിടക്കുന്ന കയറിട്ട കട്ടിലിന്നടിയില്‍
പീത വര്‍ണ്ണമിട്ട കൊച്ചിരു്‌മ്പു പ്പെട്ടി
മോഹങളും പിന്നെയൊത്തിരി സ്വപ്നങളും
അമ്മയതില്‍ ലാളനയോടെ അടുക്കിവെച്ചിരുന്നൂ.
കുഞ്ഞനുജത്തിയുടെ കീറിയ പാവാട
പിന്നെയെന്‍റെ ചെറു മുണ്ടും കുട്ടിക്കുപ്പയവും
ആഘൊഷങള്‍ക്കമ്മ പ്പെട്ടി തുറക്കാറില്ല
തുറന്നാലാഘൊഷം പെയ്യാറുണ്ട്....
പുത്തന്‍ പാത്രത്തിന്നു പകരമമ്മ
മങ്ങിയ നിറമുള്ളയെന്‍റെയിരിമ്പുപ്പെട്ടിനല്‍കീ
എന്തെന്നറിയാതെ തേങ്ങീയെന്‍മനം,
നിറമാര്‍ന്ന ഓര്‍മ്മയുടെ കുപ്പിവളപ്പൊട്ടുകള്‍
കൈവിട്ടു ദൂരെ തെറിച്ചു വീണൂ.....



29 August, 2007

പ്രക്രിതിയുടെ രോദനം






കാറ്റു കൊണ്ടിട്ട കരിയില പിന്നെയുമൊന്നു പിടഞു
നിമിഷ ബാക്കിയില്‍ വന്ന മറു കാറ്റൊന്നിളകിയാടി
എന്തിനൊ ഏതിനൊ മാനം കറുത്തൂ
അരുതെന്നു വീണ്ടും ഹരിത ഭൂമീ
നാദങളില്ലാതെ കിളികള്‍ മൂകം മൂകം
പറന്നകന്നൂ കൂടുവിട്ടകലെ അകലെ.....
മൊഹങളും പിന്നെ മൊഹന സ്വപ്നങളും
ഒരു വെളയെല്ലാം ജീവനില്‍ തഴെയായീ
കരുണയില്ലാത്ത കാറ്റും ഇടിയും മിന്നലും
എന്തിനൊ കതോര്‍ത്തൊരു നിമിഷം നിശ്ചലം..

28 August, 2007

മഞ്ഞു തുള്ളി പോലൊരു വിലാപം


അകലെ നിന്നു മാത്രം ഞാന്‍
നിന്‍ മ്രിദു സുഗന്ധം നുകര്‍ന്നോളാം
വിരല്‍ തുമ്പു കൊണ്ടു പോലും
നിന്നെ നോവിക്കില്ലെന്നോതി
പുലരുവോളം നീയെന്നെ നോക്കി-
നിന്നതോര്‍ത്തെനിക്കു നാണമായീ........,


വെയില്‍ നാളം നിന്നെ തീ തീറ്റിയപ്പോള്‍
വിലപിക്കുവനേ എനിക്കു കഴിഞുള്ളൂ
നിന്‍ മുഖം മായുവോളം, വെയിലേറ്റ്
കാത്തിരുന്ന്‌ വാടിപ്പൊഴിഞു പൊയ് ഞാന്‍
ഞെട്ടറ്റു വീണീട്ടും നിന്‍ ഓര്‍മകള്‍
പതിയെ വിടര്‍ന്നു സുഗന്ധമായെന്നില്‍......