01 September, 2007

ഇരുമ്പുപ്പെട്ടി


ചായമിട്ട ഇന്നിന്‍റെ യെന്‍ സൌധത്തിന്നു മുന്പു
കൊച്ചു കൂരയായിരുന്നെന്‍റെ സ്വപ്ന ലോകം
കളിചിരിയുമായി ഞങളൊന്നിച്ചിരുന്നു,
ഇന്നിന്‍റെ പോലെ വേറിട്ടിരിക്കാന്‍ പേടിയും
അഛന്‍ കിടക്കുന്ന കയറിട്ട കട്ടിലിന്നടിയില്‍
പീത വര്‍ണ്ണമിട്ട കൊച്ചിരു്‌മ്പു പ്പെട്ടി
മോഹങളും പിന്നെയൊത്തിരി സ്വപ്നങളും
അമ്മയതില്‍ ലാളനയോടെ അടുക്കിവെച്ചിരുന്നൂ.
കുഞ്ഞനുജത്തിയുടെ കീറിയ പാവാട
പിന്നെയെന്‍റെ ചെറു മുണ്ടും കുട്ടിക്കുപ്പയവും
ആഘൊഷങള്‍ക്കമ്മ പ്പെട്ടി തുറക്കാറില്ല
തുറന്നാലാഘൊഷം പെയ്യാറുണ്ട്....
പുത്തന്‍ പാത്രത്തിന്നു പകരമമ്മ
മങ്ങിയ നിറമുള്ളയെന്‍റെയിരിമ്പുപ്പെട്ടിനല്‍കീ
എന്തെന്നറിയാതെ തേങ്ങീയെന്‍മനം,
നിറമാര്‍ന്ന ഓര്‍മ്മയുടെ കുപ്പിവളപ്പൊട്ടുകള്‍
കൈവിട്ടു ദൂരെ തെറിച്ചു വീണൂ.....



1 Comment:

Jose Thekkan said...
This comment has been removed by a blog administrator.