11 November, 2007

വിളവുകള്‍


ഉപ്പിന്‍റെ രുചി
അവനൊഴുക്കിയ വിയര്‍പ്പോളമില്ലെന്ന്,
കാലില്‍ പുരണ്ട ചളി, ചളിവെള്ളത്തില്‍
കഴുകിയിരുന്ന നാളിലേ അവനറിഞ്ഞിരുന്നു

കുത്തരിയുടെ മണം,
വളമിട്ട ചാണകം ചീഞ്ഞളിഞ്ഞതല്ലെന്നും
വറുതിയെ കാച്ചെണ്ണ തേച്ചുകുളിപ്പിച്ച് കുറി തൊട്ട്
പനിനീര്‍ കുടഞ്ഞെടുത്ത സുഗന്ധമാണതെന്നതും

പൊന്‍കതിര്‍ നിറം,
പൊട്ടിത്തൂളിയ പഞ്ഞിമരത്തിന്‍റെ നാട്ടിലെ
ശിശിരം പൊഴിച്ചിട്ട മരക്കൊമ്പിനഴകേകിയ
പഞ്ഞിപ്പൂട മോഹിച്ച സ്വര്‍ണ്ണ നിറമാണതെന്നതും

താഴെ രണ്ടനുജത്തിമാരെ
കെട്ടിച്ചയക്കുവാനുള്ളവന്‍റെ നിസ്സഹായതയും
അവനിലെ നിറത്തിലും മണത്തിലും രുചിയിലും
കുത്തരിയും ചെളിയും വിയര്‍പ്പുമേറെയൊഴുക്കീ

12 Comments:

ബാജി ഓടംവേലി said...

നല്ല വരികള്‍
അഭിനന്ദനങ്ങള്‍

ശ്രീഹരി::Sreehari said...

:)

Sanal Kumar Sasidharan said...

nannu :)

മുക്കുവന്‍ said...

നന്നായിരിക്കുന്നു ഗഡീ.

Murali K Menon said...

അസ്സലായിട്ടുണ്ട്

ഭൂമിപുത്രി said...

ഈ കാഴ്ച്ചകള്‍ ഇഷ്ട്ടപ്പെട്ടു

അലി said...

ഫസല്‍...
നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍

Sandeep PM said...

എഴുത്തില്‍ ഒരു വേദനയുടെ തിളക്കമുണ്ട്‌.
ഇനിയും എഴുതുക.

Sharu (Ansha Muneer) said...

നല്ല വരികള്‍ :)

ഫസല്‍ ബിനാലി.. said...

ബാജി ഓടംവേലി,ശ്രീഹരി,സനാതനന്‍,മുക്കുവന്‍, മുരളി മേനോന്‍,ഭൂമിപുത്രി, അലി,ദീപു, ഷാരു....എന്നെ വായിച്ച് അഭിപ്രായങ്ങളറിയിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി...

Unknown said...

ചങ്ങാതി...നിങ്ങള്‍ എന്നെ ഭ്രമിപ്പിക്കുന്നു... അക്ഷരങ്ങള്‍ ഇഴ നെയ്തു കൂട്ടിയൊരു അനുഭവത്തിണ്റ്റെ പായ കാണിശ്രീജിത്ത്‌(ചെറിയനാടന്‍)ച്ച്‌... നന്ദി.....

Prathyush PV said...

മനോഹരമായ കവിതകള്‍.....