30 October, 2007

ഒരു കുങ്കുമപ്പൂവ്


പെയ്തൊഴിയാത്ത മഞ്ഞ് വകഞ്ഞ്
സ്ഫടിക വീഥിയില്‍ തെന്നിയവള്‍...
കുങ്കുമപ്പാടത്തേക്കൊഴുകി വന്നൊരു
കാശ്മീരി നനവുള്ള നിറമുള്ള പെണ്ണ്

പൂക്കള്‍ പൂജിക്കും മിഴിയുള്ളിവളുടെ
കണ്ണില്‍ വിടര്‍ന്നില്ലൊരു പൂവെങ്കിലും
ഉറഞ്ഞത്തടാകത്തില്‍ കലരാതെ പോയ-
നുജന്‍റെ രക്തം തിലകമായ് തെളിയവെ

മഞ്ഞില്‍ മരവിച്ച, ചിതറിയൊരോര്‍മ്മ
സൂര്യ കിരണങ്ങളില്‍ നഗ്നമാകവേ
പിടച്ച ഹൃത്തിന്‍ മൌന ജാലകങ്ങള്‍
തുറന്നിട്ടു പോയീ കുഞ്ഞിളം തെന്നല്‍

മൊഴിയൊഴിഞ്ഞൊരു നാടിന്‍റെ നന്‍മക്ക്
രക്ഷകനു പിഴച്ച കൈപ്പിഴയെ പഴിച്ച്
ദിനരാത്രങ്ങളിനിയെത്രയിവള്‍ വിടരാതെ
കൂമ്പാതെ, മഞ്ഞില്‍ നിശ്ചലമെന്നറിയാതെ

17 Comments:

അലി said...

ഫസല്‍...
അധികമാരും കാണാത്ത, അല്ല കണ്ടെന്നു നടിക്കാത്ത പ്രമേയം. നല്ല വരികള്‍..

മൊഴിയൊഴിഞ്ഞൊരു നാടിന്‍റെ നന്മക്ക്
രക്ഷകനു പിഴച്ച കൈപ്പിഴയെ പഴിച്ച്
ദിനരാത്രങ്ങളിനിയെത്രയിവള്‍ വിടരാതെ
കൂമ്പാതെ, മഞ്ഞില്‍ നിശ്ചലമെന്നറിയാതെ

മഞ്ഞുപോലെ മനോഹരമായി ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു.
അഭിനന്ദനങ്ങള്‍...
നന്‍‌മകള്‍ നേരുന്നു..

Murali K Menon said...

ഇഷ്ടപ്പെട്ടു. - കവിതക്ക് കുഴപ്പമില്ല, എന്നാല്‍ കവിയോട് ചിലത് പറയാനുണ്ട്. പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് കഴിയുന്നതും അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക അല്ലെങ്കില്‍ വായന മുഷിയും. മുഖവുരയായി പറഞ്ഞതില്‍ തന്നെയുള്ള തെറ്റുകള്‍ മാറ്റി ഇങ്ങനെയാവണം എന്നാണു എനിക്ക് തോന്നുന്നത് “എന്നെയോര്‍ക്കവേ” എന്നു വേണം. “ഞാന്‍” “നമ്മെ“, “അങ്ങനെയുള്ള“, “അപരാധമാണെങ്കില്‍“

കവിതയില്‍
വിടര്‍ന്നില്ലോരു - വിടര്‍ന്നില്ലൊരു

ഇതൊക്കെ മംഗ്ലീഷ് ഉണ്ടാക്കുന്ന തെറ്റാണെന്നറിയാം എങ്കിലും ശ്രദ്ധിച്ചാല്‍ നല്ലതല്ലേ, ഭാവുകങ്ങള്‍

ശെഫി said...

നന്നായിരിക്കുന്നു

Unknown said...

http://keralaactors.blogspot.com/
jagathy thamasakal just visit this
http://keralaactors.blogspot.com/

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനോഹരമായ വരികള്‍

ശ്രീ said...

:)

Countercurrents said...

This is a beautiful poem

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

കുങ്കുമപ്പൂവ് നന്നായിരിക്കുന്നു. ഉറഞ്ഞ തടാകത്തില്‍ കലരാതെ പോയ അനുജന്റെ രക്തം - കാശ്മീരിന്റെ അവസ്ഥയെ വരച്ചു കാണിക്കുന്നുണ്ടു്.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

good man realy good

K M F said...

നല്ല വരികള്‍..

ഗിരീഷ്‌ എ എസ്‌ said...

നല്ലൊരു കവിത
അഭിനന്ദനങ്ങള്‍
ഭാവുകങ്ങള്‍...

എം.കെ.ഹരികുമാര്‍ said...

Thanks
kooduthal sradhikaam.
MK Harikuamr.

ഖാന്‍പോത്തന്‍കോട്‌ said...

vannu.....kandu....vaayichu....good...keep it up

O K MUNEER VELOM said...

വാക്യ ഘടന ശ്രധ്ദിക്കുക..ഭാവുകങ്ങള്‍..

O K MUNEER VELOM said...

കാശ്മീരി നിറമുള്ള നനവുള്ള പെണ്ണ് എന്നേടത്ത്
കാശ്മീരി നനവുള്ള നിറമുള്ള പെണ്ണ്

പൂക്കള്‍ പൂജിക്കും കണ്ണുള്ളിവളുടെ
മിഴിയില്‍ വിടര്‍ന്നില്ലൊരു പൂവെങ്കിലും എന്നേടത്ത്
പൂക്കള്‍ പൂജിക്കും മിഴിയുള്ളിവളുടെ
കണ്ണില്‍ വിടര്‍ന്നില്ലൊരു പൂവെങ്കിലും സൂര്യകിരണങ്ങളേറ്റു നഗ്നത കാട്ടിയപ്പോള്‍
എന്നേടത്ത്
സൂര്യ കിരണങ്ങളില്‍ നഗ്നമാകവേ
തുറന്നിട്ടുപോയൊരു ഇളം തെന്നല്‍..എന്നേടത്ത്

തുറന്നിട്ടു പോയീ കുഞ്ഞിളം തെന്നല്‍
ഇങ്ങനെയൊക്കെ ഒന്നു മാറ്റി നോക്കൂ,,
നന്മകള്‍

O K MUNEER VELOM said...

നന്ദി ഫസല്‍
ഞാന്‍ ഒരു പുതിയ കവിത പോസ്റ്റ് ചെയ്തിട്ടുണ്ട്..വായിക്കുമല്ലോ..
സസ്നേഹം ...
ഒ കെ മുനീര്‍ http://shahbasmuneer.blogspot.com

ഫസല്‍ ബിനാലി.. said...

അലി, മുരളീമേനോന്‍, ഷെഫി, പ്രിയ ഉണ്ണിക്ര്ഷ്ണന്‍, ശ്രീ, എതൊരൊഴുക്കുകള്‍, മോഹന്‍ പുത്തന്‍ചിറ, മുഹമ്മദ് സഗീര്‍, കെ എം എഫ്,
ദ്രൌപതി, ഹരികുമാര്‍, ഖാന്‍ പോത്തന്‍കോട്, മുനീര്‍ വേളം
പ്രതികരിച്ച എല്ലാ നല്ല സുഹൃത്തുകള്‍ക്കും ദൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറയുന്നു