26 November, 2007

നന്ദി.......ഗ്രാമമേ

കുടികിടപ്പിന്‍റെ വേരു പിഴുതെടുത്തിടത്ത്-
വിവര സങ്കേതത്തിന്‍റെ ഭാരമുള്ള തറക്കല്ല്,
വേരു പൊട്ടിയ ജീവന്‍റെ, പകുത്തു കിട്ടിയ
വിയര്‍പ്പുനാറ്റവുംപേറി,കോലംകെട്ട കോലങ്ങള്‍
വറുതിക്കറുതിയുടെ വിപ്ലവസ്മൃതിയിലാഴവേ
വെറുതെയൊലിപ്പിച്ച ചോരയും വിയര്‍പ്പും ബാക്കി
പിറന്നമണ്ണിന്‍ പൊക്കിള്‍ക്കൊടിയറുത്തെറിഞ്ഞ്
പുനര്‍ജനി തേടിയിടത്ത് വരത്തനായവന്‍റെ വ്യഥ.
തിരികെ നടക്കുവാന്‍ മടിച്ചവന്‍റെ നെഞ്ചില്‍
കുത്തിയിറക്കിയ കുന്തമുനയുടെ നാടേ വിട..
തണലിട്ട മരവും കുളിരിട്ട പുഴയും കിളിപ്പാട്ടും
ബാക്കിയീ നെഞ്ചിലെങ്കിലും വേണമീ പാലായനം.
ചുവന്നചുവരില്‍ തെറിച്ച ചോരത്തുള്ളിയുടെ
നിറവും ഗുണവുമറിയില്ലൊരാളും ഒരിക്കലും
സമത്വമെന്നയെന്‍റെ ഉട്ടോപ്പിയ, ചങ്കറുത്തൊഴുക്കിയ
നിണത്തിലെങ്കിലും ചാലിച്ച എന്‍റെ ഗ്രാമമേ നന്ദി..

16 Comments:

ഏ.ആര്‍. നജീം said...

ഫസല്‍,
ഇഷ്ടായീട്ടോ..നന്നായിരിക്കുന്നു.
കാപട്യം നിറഞ്ഞ പട്ടണങ്ങളില്‍ മാത്രം കാണാറുള്ള ആ ഭീതി ഗ്രാമങ്ങളിനും പകരുന്നു അല്ലേ

ബാജി ഓടംവേലി said...

ഗ്രാമങ്ങള്‍ അന്യമാകുന്നു...
നന്നായിരിക്കുന്നു.....
ബാജി.

ജൈമിനി said...

"പിറന്നമണ്ണിന്‍ പൊക്കിള്‍ക്കൊടിയറുത്തെറിഞ്ഞ്
പുനര്‍ജനി തേടിയിടത്ത് വരത്തനായവന്‍റെ വ്യഥ"

Njanum anubhavikkunnu! :-(

ശ്രീഹരി::Sreehari said...

good one

മന്‍സുര്‍ said...

ഫസല്‍

നന്നായിരിക്കുന്നു....അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

മുക്കുവന്‍ said...

നന്നായിരിക്കുന്നു....അഭിനന്ദനങ്ങള്‍

കണ്ണൂരാന്‍ - KANNURAN said...

കാലിക പ്രസക്തമായ വരികള്‍

Murali K Menon said...

വളരെ നല്ല വരികള്‍!

നാടോടി said...

:)

ഹരിശ്രീ said...

തണലിട്ട മരവും കുളിരിട്ട പുഴയും കിളിപ്പാട്ടും
ബാക്കിയീ നെഞ്ചിലെങ്കിലും വേണമീ പാലായനം.
ഫസല്‍
നന്നായിരിയ്കൂന്നു.

അലി said...

"പിറന്നമണ്ണിന്‍ പൊക്കിള്‍ക്കൊടിയറുത്തെറിഞ്ഞ്
പുനര്‍ജനി തേടിയിടത്ത് വരത്തനായവന്‍റെ വ്യഥ"

ഫസല്‍
വളരെ നന്നായി
അഭിനന്ദനങ്ങള്‍...

മനോജ് കെ.ഭാസ്കര്‍ said...

ഗ്രാമങ്ങള്‍ വിഴുങ്ങാന്‍ കാത്ത് കാത്തിരിക്കുന്നു ഭൂലോക സര്‍പ്പങ്ങള്‍ക്ക് നാം തടയിടേണ്ടകാലമായി......
ഫസലിന്റെ ഉദ്യമം കൊള്ളാം

നിലാവര്‍ നിസ said...
This comment has been removed by the author.
നിലാവര്‍ നിസ said...

ഫസല്‍.. ഇനിയും എന്തിനാണു തുടക്കത്തിലെ ഈ ക്ഷമാപണവും മുന്‍ കൂര്‍ ജാമ്യവും? കവിതയിലെ ആശങ്കകളോട് അനുഭാവം പ്രകടിപ്പിക്കുന്നു... ആശംസകള്‍..

ഫസല്‍ ബിനാലി.. said...

നജീം, ബാജി,മാനു,മീനിസ്,ശ്രീഹരി,മന്‍സൂര്‍,മുക്കുവന്‍,കണ്ണൂരാന്‍,മുരളീ മേനോന്‍,നടോടി,ഹരിശ്രീ,അലി,ത്രിഗുണന്‍,നിലവര്‍ നിസ......നന്ദി..നന്ദി..നന്ദി

Unknown said...

നന്നായിരിക്കുന്നു....അഭിനന്ദനങ്ങള്‍