03 December, 2007

മതിലുകള്‍


നിറമിട്ട മതിലിന്‍ ഹൃദയം
കല്ലാണെന്ന് കാറ്റ് നാടുനീളെ പാടി...
നിറംകെട്ട വേലികളൊക്കെയും
മതിലിന്‍ അലിവില്ലാത്ത കരളുറപ്പിനാല്‍
വലിച്ചെറിയപ്പെട്ടന്ന് മറുകാറ്റേറ്റു പാടി..
മറയിട്ടു നിന്നെങ്കിലും വേലികള്‍
അങ്ങിങ്ങ് ദ്വാരമിട്ട് ഹൃദയം തുറന്നിരുന്നു
വേലിത്തറിക്കൊമ്പിലെ അടക്കാക്കിളിയും
വേലിത്തണല്‍പ്പറ്റി ഇമയണച്ച മണിപ്പൂച്ചയും
മതിലില്‍ വന്നലച്ച ഗദ്ഗദങ്ങള്‍ കേട്ടൊളിച്ചുവോ?.
തൊടിയില്‍ നിന്നും തൊടിയിലേക്ക്
വേലിക്കടിയിലൂടെ വേരുകള്‍ പായിച്ച്
പ്രണയം പകുത്ത് ആലിംഗനം ചെയ്ത,
ചക്കര മാവിന്‍റെ വേരുകള്‍ മതില്‍ത്തറയില്‍
മുരടിച്ചതും മാമ്പൂ പൊഴിച്ചതുമാരു കണ്ടു?.
ചായമിട്ട് സ്വര്‍ണ്ണക്കവാടം തീര്‍ത്ത്
മനസ്സുകളില്‍ അതിരിട്ട് മതിലുകള്‍ മൂകം
വേറിട്ടിരിക്കാന്‍ കന്‍മതില്‍ തീര്‍ത്തവര്‍
ഹൃദയം തകര്‍ന്നകത്തിരിക്കവേ, യീമതിലുകള്‍-
ബന്ധനത്തിന്‍ പുതു തലങ്ങള്‍ തീര്‍ക്കുന്നു.

17 Comments:

മന്‍സുര്‍ said...

ഫസല്‍...

അതിര്‍വരമ്പുകള്‍ക്കിടയില്‍
പരസ്‌പരം നോകി നിന്നു അവര്‍
പിന്നെ....
മറയിട്ടു നിന്നെങ്കിലും വേലികള്‍
അങ്ങിങ്ങ് ദ്വാരമിട്ട് ഹൃദയം തുറന്നിരുന്നു

നല്ല ആശയം...അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

അലി said...

ചായമിട്ട് സ്വര്‍ണ്ണക്കവാടം തീര്‍ത്ത്
മനസ്സുകളില്‍ അതിരിട്ട് മതിലുകള്‍ മൂകം
വേറിട്ടിരിക്കാന്‍ കന്‍മതില്‍ തീര്‍ത്തവര്‍
ഹൃദയം തകര്‍ന്നകത്തിരിക്കവേ യീമതിലുകള്‍,
കൈകോര്‍ത്ത് ഹൃദയങ്ങള്‍ കൈമാറുന്നൂ...

നല്ലചിന്ത..
മനോഹരമായ വരികള്‍...

അഭിനന്ദനങ്ങള്‍

ജൈമിനി said...

സൂപ്പര്‍... :-)

മറയിട്ടു നിന്നെങ്കിലും വേലികള്‍
അങ്ങിങ്ങ് ദ്വാരമിട്ട് ഹൃദയം തുറന്നിരുന്നു...

ബാജി ഓടംവേലി said...

മതിലുകളിലെ ദ്വാരത്തിന്റെ കഥ നന്നായിരിക്കുന്നു
കവിതയും ............
ഇനിയും ഹൃദയത്തിലെ വിള്ളലിന്റെ കവിത ആരു പാടും...
തുടരുക......

ഏ.ആര്‍. നജീം said...

മതിലുകള്‍ രണ്ട് ഹൃദയങ്ങളുടെ സ്‌നേഹലാളനകള്‍ കൈമാറുന്നത് ബഷീര്‍ മനോഹരമായി നമ്മുക്ക് വരച്ചുകാട്ടി, ആ മതിലുകളുടെ ഹൃദയവും ഇവിടെ ഫൈസല്‍ വരച്ചു കാണിച്ചിരിക്കുന്നു. നന്നായിട്ടോ

ശ്രീ said...

നന്നായിരിക്കുന്നൂ, ഫസല്‍‌...

:)

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

വല്യമ്മായി said...

നല്ല കവിത.

അലിഅക്‌ബര്‍ said...

എന്താ പറയുക ഇങ്ങിനെയൊക്കെ എഴുതിയാല്‍....

chithrakaran ചിത്രകാരന്‍ said...

വംശനാശം നേരിടുന്ന വേലികളെക്കുറിച്ചൊരു ഗൃഹാതുര കവിത. ചക്കരമാവിന്റെ വേരുകളെക്കുറിച്ചു മാത്രമല്ല മാവിന്റെ നിലനില്‍പ്പിനെക്കുറിച്ചും ഇപ്പോള്‍ സങ്കടമുണ്ട്.
(ഫസലിന്റെ ബ്ലോഗ് റ്റെമ്പ്ലെറ്റ് കാരണം ചിത്രകാരനു വായിക്കാനാകുന്നില്ല. കമന്റു ബൊക്സില്‍ കോപ്പിചെയ്താണ്‍ വായിച്ചത്.)
ആശംസകള്‍.

നാടോടി said...

Fasal,
Nalla Varikal
Thudaruka

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നല്ല മനോഹരമായ ചിത്രം..
പിന്നെ വരികള്‍ വര്‍ണ്ണങ്ങളാകുന്നു മഴവില്ലിന്റെ താലമുണ്ട്..
ഇനിയും തുടരട്ടെ...

എല്ലാഭവുകങ്ങളും..

sajeesh kuruvath said...

good lines

ഏറുമാടം മാസിക said...

nalla kavitha...

Sharu (Ansha Muneer) said...

വ്യത്യസ്തമായ ഒരു ആശയ്യം...നല്ലകവിത

ഫസല്‍ ബിനാലി.. said...

മന്‍സൂര്‍,അലി, മീനിസ്, ബാജി, നജീം, ശ്രീ, വാല്‍മീകി, വല്യമ്മായി, അലി അക്ക്ഭര്‍, ചിത്രകാരന്‍, നാടോടി, സജി,കുറുവത്തം ​പുതുകവിത, ഷാരു...എല്ലാവര്‍ക്കും നന്ദി

മഞ്ജു കല്യാണി said...

നല്ല വരികള്‍.

:)