12 December, 2007

വാര്‍ത്തകള്‍ വ്യഭിചരിക്കപ്പെടുന്നു


'ശോഭ ചെരുപ്പുകട'യുടെ
പിറകിലെ ഗാന്ധി പ്രതിമ,
അനാഛാദനം ചെയ്തെന്നൊരു വാര്‍ത്ത.
തിമിരമില്ലാത്തവര്‍ കാണട്ടെ,
ബധിരനല്ലെങ്കില്‍ കേള്‍ക്കട്ടെ,
ചെരുപ്പു കടയുടെ പെരുമയില്‍
ഗാന്ധി പ്രതിമയിലൊരു കരിമ്പടം.

'ചരമം, പത്രത്താളിലെ
സത്യമുള്ള വാര്‍ത്ത', നോക്കവെ,
അപകടത്തില്‍പ്പെട്ടവന്‍റെ
കീശയില്‍ നിന്നൂര്‍ന്നു വീണ
ലോട്ടറിത്തുണ്ടിന്‍റെ പിന്നിലെ
അഴിമതിയുടെ ബാക്കി തേടി
വാര്‍ത്തകള്‍ പോകവെ -ഈ ചരമം.

വാര്‍ത്തകള്‍ വര്‍ത്തമാനം പറയുന്നു.
പുതു വാര്‍ത്ത വരുംവരെ
വിവാദമായ്, പുകഞ്ഞും ജ്വലിച്ചും
കപടമുഖം വലിച്ചു കീറാന്‍
ത്രാണിയില്ലാത്ത വെപ്പു കൈകള്‍
നുണപൊതിഞ്ഞ വാക്കു മൊഴിയും
വാടകക്കെടുത്ത നാക്കുകള്‍....

20 Comments:

ശ്രീ said...

:)

ഏ.ആര്‍. നജീം said...

വാര്‍ത്തകള്‍ വ്യഭിചരിക്കപ്പെടുന്നു, മുന്‍പെന്നത്തെക്കാളേറേ...
കൊള്ളാം

നാടോടി said...

sathayam

വേണു venu said...

:)

G.MANU said...

nannayi

അലി said...

വാര്‍ത്തകള്‍ വര്‍ത്തമാനം പറയുന്നു.
പുതു വാര്‍ത്ത വരുംവരെ
വിവാദമായ്. പുകഞ്ഞും ജ്വലിച്ചും
കപടമുഖം വലിച്ചു കീറാന്‍
ത്രാണിയില്ലാത്ത വെപ്പു കൈകള്‍
നുണപൊതിഞ്ഞ വാക്കു മൊഴിയും
വാടകക്കെടുത്ത നാക്കുകള്‍....

കൊള്ളാം
അഭിനന്ദനങ്ങള്‍!

ഉപാസന || Upasana said...

:)
ഉപാസന

ഒരു “ദേശാഭിമാനി” said...

:)

ഹരിശ്രീ said...

വാര്‍ത്തകള്‍ വര്‍ത്തമാനം പറയുന്നു.
പുതു വാര്‍ത്ത വരുംവരെ
വിവാദമായ്, പുകഞ്ഞും ജ്വലിച്ചും
കപടമുഖം വലിച്ചു കീറാന്‍
ത്രാണിയില്ലാത്ത വെപ്പു കൈകള്‍
നുണപൊതിഞ്ഞ വാക്കു മൊഴിയും
വാടകക്കെടുത്ത നാക്കുകള്‍....

അര്‍ത്ഥവത്തായ വരികള്‍...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒരു വികാ‍രവുമില്ലാതെയാണു വ്യഭിചരിക്കപ്പെട്ട വാര്‍ത്തകളെ ജനങ്ങള്‍ കാണുന്നത്; എന്തു നടന്നാലും ഒരു തരം മരവിപ്പ് !!

നല്ല വിഷയം.

ഗിരീഷ്‌ എ എസ്‌ said...

വിഷയം തീഷ്ണമായത്‌ കൊണ്ട്‌ തന്നെ കവിത ജ്വലിക്കുന്നുണ്ട്‌...
എഴുത്ത്‌ തുടരുക...
ആശംസകള്‍

Jayesh Menon said...

സംഭവം കൊള്ളാം

Dr. Prasanth Krishna said...

തിമിരമില്ലാത്തവര്‍ കാണട്ടെ,
ബധിരനല്ലെങ്കില്‍ കേള്‍ക്കട്ടെ,

എന്നതിനു പകരം ഇങ്ങനെ ആയാല്‍ കുറച്ചുകൂടി പ്രതിരൂപാത്മകം ആയിരിക്കും.

തിമിരമുള്ളവര്‍ കാണട്ടെ,
ബധിരനായവര്‍ കേള്‍ക്കട്ടെ,

Dr. Prasanth Krishna said...

കവിത നന്നായി പക്ഷേ എന്ത് കഴമ്പാണ് അതില്‍ എന്നു മനസ്സിലായില്ല. വെറും ഒരു കവിത.. നല്ല ആശയങ്ങള്‍ കണ്ടെത്തി കൂടുതല്‍ നല്ലകവിതകള്‍ തരൂ......മനസില്‍ തോന്നിയതു പറഞ്ഞു...നിരൂപണം ഉണ്ടങ്കിലേ നല്ലകവിതകള്‍ പിറക്കൂ...നല്ല കവിതകള്‍ പിറന്നാല്‍ മാത്രമേ നല്ലകവികള്‍ ഉണ്ടകുന്നുള്ളൂ......നല്ല കവികളേ വായനക്കാരനും സമൂഹത്തിനും വേണ്ടൂ....എന്റെ ബ്ലോഗുകള്‍ നന്നായി എന്നു പറയുമ്പോള്‍ ഞാന്‍ നിരാശപ്പെടാറുണ്ട്....കാരണം എനിക്കറിയാം എന്റെ രചനകളില്‍ പോരായ്മകള്‍ ഒരുപാടുണ്ടന്ന്....

പ്രയാസി said...

:):):)

ഫസല്‍ ബിനാലി.. said...

കഴമ്പൊക്കെ ചോദിച്ചാല്‍ കുഴയും. എന്നാല്‍ ഞാനെഴുതിയത് കവിതയാണെന്ന അവകാശ വാദമില്ല, മറിച്ച് എന്‍റെ ചില തല തെറിച്ച ചിന്തകളും വരികളുമാണിത്. 'ശോഭ ചെരിപ്പു കടയുടെ പിന്നിലെ ഗാന്ധിപ്രതിമ ഉല്‍ഘാടനം നടന്നു' എന്ന ഒരു പത്ര റിപ്പോര്‍ട്ട് വായിക്കനിടയായി, ഈ വാര്‍ത്തയില്‍ ശോഭ ഫൂട്ട്വെയറിനാണോ പ്രധാന്യം അതൊ ഗാന്ധി പ്രതിമക്കോ എന്ന സ്വാഭാവിക സംശയത്തില്‍ നിന്നാണീ വരികള്‍. തുടര്‍ന്നു സമകാലീന വാര്‍ത്തകളുടെ പൊള്ളയായ വിവാദങ്ങളും ജനങ്ങളുടെ ചിന്തയെ മനപ്പൂര്‍വ്വം തിരിച്ചുവിടാനുള്ള മാധ്യമങ്ങളുടെ ശ്രമവും തങ്ങളുടെ കാര്യസാധ്യങ്ങള്‍ക്കു സഹായം നല്കുന്നവര്‍ക്കു വേണ്ടി പേന ഉന്തുന്നവരെയും കുറിച്ചാണ്‍ വാടകക്കെടുത്ത നാക്ക് പ്രയോഗവും നടത്തിയത്. ഇത് കാമ്പുള്ള ആശയം തന്നെയാണ്‍, എന്നാല്‍ അത് അവതരിപ്പിക്കുന്ന രീതിയിലും കാവ്യം ചേര്‍ക്കുന്നതിലും ഞാന്‍ പരാജയപ്പെട്ടിരിക്കാം.

തങ്കളുടെ നിര്‍ദേശം തീര്‍ച്ചയായും ഞാന്‍ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു, നന്ദി

K M F said...

ഇഷ്ടപെട്ടു

നജൂസ്‌ said...

കൊള്ളാം

ഞാന്‍ ഹരി.... said...

nannaayirikkunnu...ezhuthoo...iniyum...njangal kaathirikkunnu..!!

ഫസല്‍ ബിനാലി.. said...

ഹരി, നജീം നാടോടി, വേണു, മാനു, അലി, ഉപാസന, ദേശാഭിമാനി, ഹരിശ്രീ, വഴിപോക്കന്‍ ദ്രൌപതി, ജെ എസ് മേനോന്‍, പ്രശാന്ത്, പ്രയാസി, കെ എം എഫ്, നജൂസ്, ഹരി....എല്ലാവര്‍ക്കും നന്ദി..