ഊതിക്കാച്ചിയ വരികള്‍ക്കു താഴെ
ഒപ്പു ചാര്‍ത്തിയൊരു ജനതയെ തളച്ചു,
വാക്കുകളില്‍ നിറം ചാര്‍ത്തിയ ലേഖനം
മഞ്ഞച്ചിരടിലെ പൂത്താലിയാക്കി,
കണ്ണീരിനാലൊരു കഥയും കവിതയും
താമ്ര പത്രങ്ങളാക്കിയേറ്റു വാങ്ങി,
ദേശവും വര്‍ഗ്ഗവും ഭാഷക്കുമപ്പുറം
സ്നേഹ ഹംസമായ് പാറിപ്പറന്നു,
ചില്ലിട്ട മേശയില്‍ പുസ്തകച്ചാരേന്നു
ദൂരെ വലിച്ചെറിയപ്പെട്ടൊരന്ത്യം,
മഷികഴിഞ്ഞൊരു പേനക്കു വേറെന്തു സ്ഥാനം
വരച്ചിട്ടതൊന്നും ജലരേഖയല്ലെങ്കിലും.............

