07 September, 2007

ബസറയുടെ കണ്ണുനീര്‍


നീ പൊഴിച്ച കണ്ണുനീരൊക്കെയും
ചുവന്ന കവിളില്‍ കല്ലായുറച്ചുവോ
നിന്‍റെ രോദനങ്ങളീ ഊഷര ഭൂമിയില്‍
ഗദ്ഗ്ദങ്ങളായ് വരണ്ടുണങ്ങിയോ
നയനങ്ങള്‍ക്കു കുളിരിട്ട നിന്‍റെ കൈകള്‍
‍വാര്‍ദ്ധക്ക്യം സ്വയം വരിച്ചുവോ
ബസറയും കര്‍ബലയും വരച്ചിട്ട ചോരക്കീറുകള്‍
കൂടപ്പിറപ്പിന്‍റെ ഓര്‍മ്മകള്‍ ചുകപ്പിച്ചുവോ

ഒരുനാളീ മണല്‍ക്കാടുകള്‍ പാടും
ആരാച്ചാരുടെ തോക്കുകള്‍ വീണയായ് മീട്ടി
ചോര വാര്‍ന്നൊലിച്ചൊരോടകള്‍ ചൂടും
രക്ത വര്‍ണ്ണപ്പൂക്കളും ഈത്തപ്പനകളും
ഉയരുന്ന പുകപടലങ്ങള്‍ക്കുമപ്പുറം
വീശുംസുഗന്ധം തെളിമാനമായ്
നിന്‍റെ മുഖപടം ഇളം കാറ്റില്‍ വഴുതിയതല്ല,
ഇടം കയ്യാല്‍ കൂന്തലൊതുക്കി മെല്ലെ ചിരിച്ചതാകാം...

5 Comments:

വല്യമ്മായി said...

സ്വാഗതം. അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക.

മൂര്‍ത്തി said...

സ്വാഗതം...വല്യമ്മായി പറഞ്ഞത് ശ്രദ്ധിക്കുക..ധാ‍രാളം എഴുതുക

SHAN ALPY said...

ഒരു കയ്തിരിയെങ്കിലും
കൊളുത്താന് കഴിഞ്ഞെങ്കില്
അല്പം ആശ്വാസമായേനെ
നേരുന്നു നന്മകള്

ഫസല്‍ ബിനാലി.. said...

വെല്യമ്മായി, ഷാന്‍, മൂര്‍ത്തി പ്രതികരിച്ചതിനും
നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി

Basheer Vallikkunnu said...

i gone through your blog.. excellent. could see some fire in it. Keep it up
Basheer Vallikkunnu
www.vallikkunnu.blogspot.com