11 September, 2007

യാത്ര


മഴ തോര്‍ന്നൊരിടവേളയില്‍
തെങ്ങിന്‍ തലപ്പില്‍ നിന്നിറ്റു വീണ
ജല കണം മെല്ലെയൊന്നു തേങ്ങി
പൂമുഖത്തിരുന്നവരൊന്നുമുരിയാടാതെ
ദൂരേക്കു കണ്ണു നട്ടിരുന്നൂ
അകത്തു നിന്നൂര്‍ന്ന നേരിയ തേങ്ങല്‍
കാത്തു നിന്ന കണ്ണുകളെ തലോടി
പുറത്തെ ഇരുട്ടിലേക്കൊലിച്ചിറങ്ങി
ശ്വാസ-നിശ്വാസങ്ങള്‍ക്കു നടുവില്‍
പുത്തന്‍ വെള്ള വസ്ത്രമിട്ടയാള്‍
എരിയുന്ന ചന്ദനത്തിരിയുടെ മറവില്‍
യാത്രയൊന്നും പറയാതെ,
യാത്രയയപ്പു കാത്ത് നിശ്ചലം നടുത്തളത്തില്‍...




3 Comments:

ബയാന്‍ said...

നെഗറ്റീവ് സിമ്പലും കവിതയെഴുത്തും തമ്മില്‍ കെട്ടു പീണഞ്ഞിരിക്കുന്നു. ഈ കവികളെന്തെ ഇങ്ങനെ.

മയൂര said...

മരണം...നല്ല വരികള്‍..

ഫസല്‍ ബിനാലി.. said...

ബയാന്‍, മയൂര
പ്രതികരണത്തിനു വളരെ വളരെ നന്ദി