09 January, 2008

വാതിലുകള്‍


കീറിയ പാവാടക്കാരി,
വാതില്‍പ്പഴുതിലൂടെ ഇഴുകിയൂറിയൊരു
വെള്ളിനൂല്‍ വെളിച്ചം ആഴ്ന്നിറങ്ങവെ
ഇരുട്ട് തളംകെട്ടിയ അകത്തളക്കോണില്‍
കമ്മല്‍ദ്വാരം അടഞ്ഞ കാതില്‍ തലോടി
വരണ്ട കണ്ണുള്ള കീറിയപ്പാവടക്കാരി..

കന്നാലിച്ചെക്കന്‍,
കൊട്ടിയടച്ച വാതില്‍പ്പടിക്കരികെ തേങ്ങിയ
വേനല്‍ മഴത്തുള്ളിപോലെ വറ്റിയ കണ്ണില്‍-
നിന്നിറ്റുവീണ ഒരു തേന്‍തുള്ളിയെ പഴിച്ച്
അകത്തെ കനത്ത ഇരുട്ടിനെ ശപിച്ച് മൂകം
പുറത്തെ വെളിച്ചം പ്രാപിച്ച കന്നാലിച്ചെക്കന്‍

തെരുവ് ഭാര്യ,
തുറന്നും അടച്ചും വാതില്‍ മറഞ്ഞും
പുറത്തെ വെളിച്ചംമാഞ്ഞു തീര്‍ന്ന്
ഇരുട്ട് പരക്കാന്‍ കാത്തിരുന്നവരേയും
നേരിന്‍റെ നെറിവിന്‍റെ ഉടമകളേയും തേടി,
തെരുവ് ഭാര്യയുടെ കാത്തിരിപ്പും..

പ്രിയ സഖി,
പാതിചാരിയ വാതിലിന്‍ അങ്ങേതലയ്ക്കല്‍
സ്വപ്നം കണ്ടും കെട്ടുപിണഞ്ഞ മോഹങ്ങള്‍
കുരുക്കഴിച്ചും ഇരുളുംവെളിച്ചവും മാറിമാറി
ദിനരാത്രങ്ങളെ തല്ലിയുടച്ച് വീണ്ടും വിളക്കി
കെട്ടിയ മിന്നിന്‍റെ ബലാബലത്തിലെന്‍ സഖി..

17 Comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കവിത

പൊറാടത്ത് said...

കവിതകള്‍ മാത്രമേയുള്ളൂ, എനിക്കു കഥകളാണ്‍ കുറച്ചു കൂടി ഇഷ്ടം

നാടോടി said...

nalla varikal
congrats

ശ്രീ said...

നന്നായിട്ടുണ്ട്.

:)

മന്‍സുര്‍ said...

ഫസലേ...

നന്നായിട്ടുണ്ട്‌

നന്‍മകള്‍ നേരുന്നു

മിന്നാമിനുങ്ങുകള്‍ .!! said...

പ്രിയ സഖി,
പാതിചാരിയ വാതിലിന്‍ അങ്ങേതലയ്ക്കല്‍
സ്വപ്നം കണ്ടും കെട്ടുപിണഞ്ഞ മോഹങ്ങള്‍
കുരുക്കഴിച്ചും ഇരുളുംവെളിച്ചവും മാറിമാറി
ദിനരാത്രങ്ങളെ തല്ലിയുടച്ച് വീണ്ടും വിളക്കി
കെട്ടിയ മിന്നിന്‍റെ ബലാബലത്തിലെന്‍ സഖപ്രണയത്തെ എത്ര പറഞ്ഞാലും മതിയാവില്ലാ മനസ്സിലാക്കുന്തോറും കൂടുതല്‍ കൂടുതല്‍ പ്രകടമാകുന്ന ഒരു പ്രതിഭാതം..
സ്നേഹത്തിന്റെ സ്പന്ദനം കാലത്തിന്റെ കാഴ്ച്ചകള്‍ക്ക് ചിതലരിക്കാനാകില്ലല്ലൊ നന്നായിരിക്കുന്നൂ.!! ആശംസകള്‍.

പ്രയാസി said...

ഫസലെ സത്യം പറഞ്ഞാ കവിത അധികം ദഹിക്കില്ല..:)

എന്നാലും വായിക്കും..

ആദ്യത്തെ നാലുവരി, അല്ലെങ്കില്‍ അവസാനത്തെ നാലുവരി, കോപ്പി പേസ്റ്റി കൊള്ളാമെന്നു പറഞ്ഞാല്‍..ശുഭം..!..;)

Enteveedu said...

കൊള്ളാമല്ലോ!

ഏ.ആര്‍. നജീം said...

ഫസല്‍...

വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍...

ചന്ദ്രകാന്തം said...

ഹൃദയങ്ങളിലെ പ്രണയത്തിന്റെ തെളിനീരില്‍...
മിന്നിന്റെ പ്രതിഫലനം!!

അനൂപ്‌ എസ്‌ നായര്‍ കോതനല്ലൂര്‍ said...

കവിത നന്നായിട്ടുണ്ട്‌ സുഹുര്‍ത്തെ കാത്തിരിക്കുന്നു അടുത്ത കവിതയ്യ്ക്കായി

KUTTAN GOPURATHINKAL said...

സങ്കടപ്പെടാനെനിയ്ക്കൊട്ടുമേ ഇഷ്ടമല്ല
എങ്കിലും വായിച്ചൂ ഞാന്‍, നിന്‍ എഴുത്തിഷ്ടപ്പെട്ടൂ.
തങ്കനൂലിഴ ചേര്‍ത്തോ രീപട്ടുതൂവാലയാല്‍
എങ്കവിള്‍ തുടയ്പ്പൂ ഞാന്‍, ഒഴുകും കണ്ണീരിനെ.

(അല്ലെങ്കിലേ ഓറ്ക്കാനുണ്ടാവും, ഒരുപാട് വേദനകള്‍
അവരെ കരയിപ്പിച്ചാലേ ചിലര്‍ക്ക് സമധാനമാവൂന്ന് വെച്ചാല്‍?)
ഇഷ്ടായീ, ഒരുപാട്. കരയാനിനിയും തയ്യര്‍!

മിഥുന് രാജ് കല്പറ്റ said...

kavitha nannayittundu.....
try to read poems of pavthran theekkuni......espcially his new book published by dcb ,"kuruthikkumunpu..."
thudarnnum ezhuthuka........

navavathsara pathippu madhyam aazhchapathippil puthiya kavikalude ezhuthineppatti leghanangalundu...vaayikkan sramikkuka...

Sharu.... said...

കവിത മനോഹരം... :)

ഷെരീഖ് വെളളറക്കാട് said...

കവിതകള്‍ കണ്ടു...
ശോകവും, പ്രണയവും, പ്രവാസത്തിന്റെ നിസ്സഹയതയും, പ്രതിഷേധവുമെല്ലാം നിറയുന്ന കവിതകള്‍. കവിതയുടെ ലോകത്ത്‌ ഒരു പൊന്‍ താരമാകട്ടെ എന്നാശംസിക്കുന്നു

..::വഴിപോക്കന്‍[Vazhipokkan] said...

സുന്ദരം ..

ഫസല്‍ said...

പ്രിയ ഉണ്ണികൃഷ്ണന്‍, പൊറാടത്ത്, നടോടി, ശ്രി, മന്‍സൂര്‍, സജി, പ്രയാസി, എന്‍റെ വീട്, നജീം, ചന്ദ്രകാന്തം, അനൂപ്, കുട്ടന്‍, മിഥുന്‍, ഷാരു, ഷെരീഖ്, വഴിപോക്കന്‍.. നന്ദി..