09 February, 2008

നിഴലുകള്‍ മോഹിച്ചത്


പുലരികളില്‍ എന്നെ ഭയപ്പെടുത്തിയൊരാ
ചാര നിറമുള്ള നിഴല്‍
മദ്ധ്യാഹ്നങ്ങളിലെന്‍റെ കാല്‍ക്കീഴിലൊളിച്ചു..

ചെമ്മാനം രാവിനു വഴിയൊഴിയും മുമ്പെ
പാദങ്ങളില്‍ നിന്നൂര്‍ന്ന്
നിഴലുകള്‍ കിഴക്കോളം വളര്‍ന്നലിഞ്ഞൂ....

മണ്ണെണ്ണ വിളക്കിന്‍റെ ഇത്തിരിവെട്ടത്തില്‍
കറുപ്പിന്‍ മൂടുപടമിട്ട
നിഴലുകളെ ഭയന്ന് പുതപ്പിലൊളിച്ചതും...

ബാല്യത്തില്‍ നിന്‍റെ ഇണക്കവും പിണക്കവും
പിന്നെ നിന്നെ ജയിക്കാന്‍
പാടവരമ്പിലൂടെ ഓടിത്തോറ്റതും ഇന്നലെയോ..

നിഴലുകള്‍ വിളയാത്ത ഗന്ധകഭൂമിയില്‍
പാറിപ്പറന്നതും നിന്നെ മറന്നതും
എനിക്കെന്നെ നഷ്ടമായ മണല്‍ക്കാറ്റിലായിരുന്നു

മൊഴിയാതെ വിഴുങ്ങിയ വാക്കിന്‍ മടുപ്പില്‍
മെല്ലെ പറയാതെ പറഞ്ഞ്
ഉത്സവംതുടിക്കും മനസ്സോടെ ഞാനും എന്‍റെ നിഴലും.

22 Comments:

കാഴ്‌ചക്കാരന്‍ said...

കലക്കി മോനെ.

കാപ്പിലാന്‍ said...

nice lines

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വരികള്‍

ഗിരീഷ്‌ എ എസ്‌ said...

ഒരുപാടിഷ്ടമായി

അഭിനന്ദനങ്ങള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഫസലേ.......നിഴല്‍ക്കൂട്ടിനുള്ളില്‍ ഞാന്‍ തനിയെ പാടുന്നൂ.
ഗംഭീരം .. ...ഗ്രേറ്റ്....

Pongummoodan said...

നല്ല വരികള്‍

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

ഏ.ആര്‍. നജീം said...

സ്വന്തം നിഴല്‍ പോലും നഷ്ടമായവര്‍ !!

നല്ല കവിത ഫസല്‍

siva // ശിവ said...

എന്തു നല്ല വരികള്‍...അഭിനന്ദനങ്ങള്‍....

ശ്രീനാഥ്‌ | അഹം said...

"പുലരികളില്‍ എന്നെ ഭയപ്പെടുത്തിയൊരാ
ചാര നിറമുള്ള നിഴല്‍
മദ്ധ്യാഹ്നങ്ങളിലെന്‍റെ കാല്‍ക്കീഴിലൊളിച്ചു.."

nice... :)

ഹരിശ്രീ said...

ഫസല്‍

നല്ല വരികള്‍

:)

Teena C George said...

നിഴല്‍കവിത മനോഹരമായിരിക്കുന്നു...

മൊഴിയാതെ വിഴുങ്ങിയ വാക്കുകള്‍ ഇനിയെങ്കിലും ധാരാളം പറയുക... ഉത്സവം തുടിക്കും മനസ്സോടെ...

ആശംസകള്‍...

ശ്രീ said...

:)

നിലാവര്‍ നിസ said...

കവിത നിഴലല്ലല്ലോ.. ആശംസകള്‍

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

അള്‍ക്കുട്ടത്തിനിടയില്‍
നഷടമാവുന്ന നിഴലുകളുടെ രോദനം.
വാക്കുകള്‍ നന്നായിരിക്കുന്നു.

KUTTAN GOPURATHINKAL said...

“ഇവിടെ മനുഷ്യരല്ല, നിഴലുകളാണ് സഞ്ചരിയ്ക്കുന്നത്. വിശ്വാസം വിലപ്പോവാറില്ല. സ്നേഹം, വേണ്ടപ്പോള്‍ മാത്രം പുറത്തുകാണിക്കേണ്ട ഒരു റ്റിക്കറ്റോ, പസ്സോ മാത്രമാണ്”
ഫസല്‍, നീ വീണ്ടും എം.ടി.യുടെ ‘മഞി‘നെ ഓര്‍മ്മിപ്പിച്ചു.
മനോഹാരിയായ വരികള്‍...

മഞ്ജു കല്യാണി said...

നന്നായിട്ടുണ്ട് കവിത!

Rafeeq said...

ഇശ്ടമായി.. നന്നായിട്ടുണ്ട്‌..

ആശംസകള്‍... ;)

മാണിക്യം said...

ഇന്നാണ്‍ ഇത് വഴി വന്നത് ..
നല്ല നിഴല്‍.ഇഷ്ടമായി..

"എനിക്ക് കിട്ടുന്ന് സായൂജ്യത്തിന്റെ
നിഴലിലേക്ക് ഞാന്‍ മടങ്ങട്ടേ"!
http://maaanikyamisin.blogspot.com
/2008/02/blog-post_25.html

മഴവില്ലും മയില്‍‌പീലിയും said...

വായിക്കാന്‍ താമസിച്ചു..നിഴലുകള്‍ മനോഹരം..

ഫസല്‍ ബിനാലി.. said...

കാഴ്ച്ചക്കാരന്‍, കാപ്പിലാന്‍, പ്രിയാ ഉണ്ണികൃഷ്ണന്‍, ദ്രൌപതി, സജി, പൊങ്ങുമ്മൂടന്‍, വാല്‍മീകി, നജീം, ശിവകുമാര്‍, ശ്രീനാഥ്, ഹരിശ്രീ, റ്റീന, ശ്രീ, നിലവര്‍ നിസ, ശെരീഖ്, കുട്ടന്‍ മഞ്ജു, റഫീക്ക്, മാണിക്യം, കാണാമറയത്ത് പ്രതികരണം അറിയിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി.

Lal said...

I got my second comment from you...
Thx and Congrats for your nice writeup..
Go ahead... Cheers