21 March, 2008

മുറ്റമടിക്കുമ്പോള്‍


അവളുടെ തലയിലെഴുത്തിലെ
അക്ഷര, വ്യാകരണത്തെറ്റുകളെ
മായ്ച്ചുകളയാന്‍, മുറ്റത്തു കിളിര്‍ക്കുന്ന
മഷിത്തണ്ടവള്‍ തിരയാറില്ലെങ്കിലും
അമര്‍ത്തിയടിച്ചവള്‍
മുമ്പേ നടന്നു പോയവരുടെ
കാല്‍പ്പാടുകള്‍ മായ്ച്ച്,
മുറ്റത്ത് ചിത്രം വരയ്ക്കാറുണ്ടായിരുന്നു.

അയല്‍ക്കാരിയുടെ തലയിലെഴുത്ത് കഴിഞ്ഞ്
ദൈവം വലിച്ചെറിഞ്ഞ പൊന്‍ തൂലിക
കുനിഞ്ഞ് നിന്ന് മുറ്റമടിക്കുമ്പോള്‍
അവളൊരിക്കലും ചൂലിന്‍റെ
നഖങ്ങളില്‍ തട്ടിത്തെറിക്കുമെന്ന്
മോഹിച്ചിരുന്നില്ല

എങ്കിലും..
ഇന്നലെ കാണാതെപോയ
മുക്കുപണ്ടത്തില്‍ തീര്‍ത്ത
കമ്മലിന്‍റെ ബാക്കി പൊന്‍തരിച്ചീള്
ചൂലാല്‍ നടുമുറ്റത്തു വരച്ച
കൂന്തല്‍ ചിത്രത്തില്‍നിന്ന് കണ്ടു കിട്ടാന്‍
അവളേറെ ദാഹിച്ചിരുന്നു......

32 Comments:

ജ്യോനവന്‍ said...

തിരയലിനൊടുവിലെ പൊന്‍‌തരിയുടെ നല്ല കാഴ്ച്ച.

ഗീതാഗീതികള്‍ said...

പൊന്ന് തരി പോലുമില്ലാത്തവര്‍ക്ക് മുക്കുപണ്ടത്തിന്റെ പൊന്‍ തരിച്ചീളും പൊന്നുപോലെ......

ഫസല്‍,ഇഷ്ടമായി കവിത.

വാല്‍മീകി said...

നല്ല ചിന്ത ഫസല്‍! എനിക്കു ഈ വരികള്‍ ഇഷ്ടമായി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായ്യിരിക്കുന്നു ഫസല്‍

ദേവതീര്‍ത്ഥ said...

ഫസലേ,
മനോഹരം ,ലളിതം, തീവ്രം

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്താ പറയ്കാ ഫസല്‍...
മനോഹരമായിരിക്കുന്നൂ

ദ്രൗപദി said...

ഫസല്‍...
പലപ്പോഴും അത്ഭുതപ്പെടുത്തുന്നു....വരികള്‍...
ചിന്തയുടെ ഈ തീജ്വാല ഏറ്റുവാങ്ങുന്നു...
ഇനിയുമിനിയും എഴുതുക....
ആശംസകള്‍...

sv said...

ഫസല്‍,

നന്നായിട്ടുണ്ടു ആശയം ....

വേറിട്ട് നില്ക്കുന്നു...

...നന്മകള്‍ നേരുന്നു

നജൂസ്‌ said...

എങ്കിലും..!!
അത്‌ വേണ്ടായിരുന്നു ഫസല്‍
കവിത നന്നായിട്ടുണ്ട്‌

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ദഹനക്കേടിന്റെ ആശയ സമരം മുളപ്പൊട്ടുനുണ്ടെങ്കിലും അവസാനവരികളിലെ കാഴ്ചയുടെ കാരുണ്യം എന്നെ കരയിച്ചേയ്ക്കാം...

Anonymous said...

See here or here

ഫസല്‍ said...

തരിപ്പൊന്നു തേടിയുള്ള യാത്രയില്‍ അവ്ളോടൊത്തു ചെര്‍ന്ന എന്‍റെ നല്ല സുഹൃത്തുക്കള്‍ ജ്യോനവന്‍, ഗീതഗീതികള്‍, വാല്‍മീകി, പ്രിയാ ഉണ്ണികൃഷ്ണന്‍, ദേവതീര്‍ത്ഥ, സജി, ദ്രൌപതി, എസ്.വി, നജൂസ്, ഷെരീഖ് എല്ലാവര്‍ക്കും നന്ദി..

ബഷീര്‍ വെള്ളറക്കാട്‌ said...

താങ്കളുടെ കവിത ഏെറെ ഇഷ്ടമായി

ശ്രീ said...

കൊള്ളാം.
:)

ചിതല്‍ said...

അമര്‍ത്തിയടിച്ചവള്‍
മുമ്പേ നടന്നു പോയവരുടെ
കാല്‍പ്പാടുകള്‍ മായ്ച്ച്,
മുറ്റത്ത് ചിത്രം വരയ്ക്കാറുണ്ടായിരുന്നു.
:)
ഇഷ്ടമായി..

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഫസല്‍...
ഈ വരികള്‍ ഇഷ്ടമായി..
നല്ല കവിത.

കാപ്പിലാന്‍ said...

ഓരോ വരികളും ഒനോടോന്നു ഭംഗിയായി ചേര്‍ത്തു ഫസല്‍ തീര്‍ത്ത ഈ മണിമാല എനിക്കൊരുപാട് ഇഷ്ടമായി ..

ബാബുരാജ് ഭഗവതി said...

വരികള്‍ നന്നായിട്ടുണ്ട്.
കവിത വായനക്കാരനല്ലെങ്കിലും
വന്നുപോയല്ലോള്‍ ഇഷ്ടമായി.

maramaakri said...

നായര്‍ സ്ത്രീകളെപറ്റിയുള്ള ശശിധരന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കൂ. http://maramaakri.blogspot.com/

ഫസല്‍ said...

ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിന്നും സര്‍വ്വശ്രീ;ബഷീര്‍, ശ്രീ, ചിതല്‍, മുഹമ്മദ് സഗീര്‍, കാപ്പിലാന്‍, ബാബുരാജ്, മരമാക്രി....എല്ലാവര്‍ക്കും നന്ദി.

maramaakri said...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

maramaakri said...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

മുരളീകൃഷ്ണ മാലോത്ത്‌ said...

kollam mashe ishttayi....nallla varikal,
nalla lay out....
evide kittum ee template???

maramaakri said...

ബൂലോകത്തിലൂടെ ഇരട്ടകള്‍ പരസ്പരം കണ്ടെത്തിയ കഥ
http://maramaakri.blogspot.com/2008/03/separated-at-birth.html

ചന്ത്രക്കാരന്‍ said...

പ്രിയപെട്ട നാട്ടുകാരാ...
സുഖം അല്ലേ...

എം.എച്ച്.സഹീര്‍ said...

ഇഷ്ടമായി നല്ല വരികള്‍...athupolea paginte layout..good nannayirikkunnu

ഫസല്‍ said...

മുരളീകൃഷ്ണ മാലോത്ത്‌, ചന്ത്രക്കാരന്‍, എം.എച്ച്.സഹീര്‍ Prathikaranam ariyicha ente nallaa suhruthukkalkku nandi........

prabha said...

kollam
:-)

ഫസല്‍ said...

thanks prabha,,

MIZHIYORAM said...

thanku fasalka

MIZHIYORAM said...

thanku fasalka

MIZHIYORAM said...

fasal namuk bahrain wishesham parayaam.ps visit"www.mizhiyoram_mizhiyoram.blogspot.com