02 June, 2008

ലഹരികളില്‍


ശിശിരം പൊഴിച്ചിട്ട പ്രണയിനിയുടെ
നനുത്ത പൂവിതള്‍ ഓര്‍മ്മകളാണ്
ചവച്ചെറിയപ്പെട്ട കരളിലേയ്ക്ക്
വാറ്റു തുള്ളിയുടെ ചവര്‍പ്പ്
ആഴ്ന്നിറങ്ങാന്‍ വിടവിട്ടു പോയത്.....
നുരച്ചു പൊന്തിയ ലഹരിയുടെ
കുമിളകളുടെ കാഠിന്യമാകണം
പിളര്‍ന്നു പോയ വഴികളേറെയായിട്ടും
നിറം വാര്‍ന്നു പോയ രാവിലും
ചുരുണ്ടു കൂടാനൊരു മേല്‍ക്കൂര തന്നത്.....
വാറ്റിന്‍റെ ഗന്ധത്തില്‍ നാവിനഴകിട്ട
കവിതയുടെ ആരോഹണങ്ങളിലെവിടെയോ
വിണ്ടകന്ന ചുവരില്‍ നിന്നൂര്‍ന്നു വീണ
എഴുത്തു പലകയിലെ വാക്കുകള്‍-
'ഞാന്‍ ദൈവം, ഈ വീടിന്‍റെ രക്ഷകന്‍'.....
ഈരേഴ് പതിനാലു ലോകവും
കിടത്തത്തിന്‍റെ മാസ്മരികതയിലിഴയവേ
നാളെയുടെ വെളിച്ചം ഊതിക്കാച്ചി
ഉള്ളിലെ വെളിച്ചത്തിലേക്ക് തിരിഞ്ഞു നോക്കി
ഒരു മൂങ്ങ അനന്തതയിലേക്ക് പറന്നകന്നൂ.....
എന്നെ തൊട്ടുണര്‍ത്താന്‍ തോറ്റുപോയ
ആത്മാവ്, കവച്ചു വെച്ച് കടന്നു പോയത്
പതച്ചാര്‍ത്തലച്ചു നിന്ന കടലിലേക്ക്..
പിന്നെയും കടല്‍ അയവിറക്കുകയാണ്
യൗവ്വനം കവര്‍ന്നെടുത്ത വാര്‍ദ്ധക്യം പോലെ.....

24 Comments:

ശ്രീ said...

വരികള്‍ നന്നായിട്ടുണ്ട്, ഫസല്‍...
:)

യൌവ്വനം എന്നല്ലേ ശരി?

Unknown said...

good job
all the best

ഫസല്‍ ബിനാലി.. said...

തെറ്റ് തിരുത്തിയിട്ടുണ്ട് ശ്രീ..
നന്ദി,
നജീബ് ഭായ് നന്ദി, വന്നതിനും വായിച്ചതിനും പിന്നെ കമന്‍റെ ചെയ്തതിനും

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു.

തണല്‍ said...

ഫസലേ,
കവി വഴി മാറി നടക്കുന്നത് നല്ല ലക്ഷണമാണല്ലോ ചങ്ങാതീ..വരികള്‍ക്കൊക്കെ കടുപ്പം കൂടി വരുന്നു..നല്ലത്!കവിതയും!

ഹാരിസ്‌ എടവന said...

കവിതകള്‍ ഒക്കെ വായിചിട്ടൂണ്ടു.
വിഷയ വൈവിധ്യം,വരികള്‍ എന്നിവയില്‍
താങ്കള്‍ ഒരു പാടു വ്യത്യസ്തനാണു.
ഇനിയും കാത്തിരിക്കുന്നു...

Unknown said...

ഫസലെ തന്റെ ഒരോ കവിതയും നിറയുന്ന ലഹരി തന്നെയാണ് .വായിച്ചാല്‍ എന്തെലും
ഉണ്ടാകും ബാക്കി വയ്ക്കാന്‍

ഹന്‍ല്ലലത്ത് Hanllalath said...

njan puthiya oru blogger mathramaanu...pakshe vaikippoyi ennu thonnunnu...mukhya dhara ezhuthukarekkal...ariyappedatha...ethrayalukal..!!!!!!!!


enikku vaakkukal illa...parayan...nannayi ennu mathram paranjal theerillallo...!!

ജ്യോനവന്‍ said...

ലഹരികളാല്‍ തിന്നുതീര്‍ക്കപ്പെടുന്ന ജീവിതം.
ഒടുവിലെ കിടപ്പില്‍ അയവിറക്കാനും ലഹരികള്‍.
അതെ, യൗവ്വനം കൈവിടാത്ത കവിത.

Sreevalsan said...

Fazal,

Thank you for your comments in my blog. I find you a prolific blogger.
Great job.
All the best.

Regds,
Sreevalsan

ഗോപക്‌ യു ആര്‍ said...

ബ്ലൊഗ്‌ കലക്കി.ഇതു എങ്ങനെയാണു ചെയ്യുന്നതു? കവിത ഒന്നു കൂടി precise ആക്കാന്‍ നോക്കിയാല്‍ നന്നെന്നു എനിക്കു തൊന്നുന്നു

ജന്മസുകൃതം said...

ഞാനിവിടെ ജീവിച്ചിരുന്നു
എന്നതിന്‍റെ ഒരേയൊരു തെളിവ്,
എന്‍റെ കല്ലറ മാത്രമാകരുത്..
ഫസല്‍,
2007 ഒക്ടോബര്‍18 മുതല്‍2008ജൂണ്‍2വരെയുള്ള നോട്ടുബുക്കിലെ എല്ലാ കവിതകളുംവായിച്ചു.നല്ലകവിതകള്‍...ഏറെ ഇഷ്ടമായത്‌ കാലം എന്നകവിത.ഇതെല്ലാം ഇങ്ങനെ ബ്ലോഗില്‍ മാത്രമൊതുക്കിയാല്‍ മതിയൊ?പുസ്തകമാക്കിയാലൊ?സഹായം പ്രതീക്ഷിക്കാം.

Shooting star - ഷിഹാബ് said...

മറ്റുള്ളവ പോലെ തന്നെ നിലവാരം പുലര്‍ത്തി. നല്ല കവിത.

Sreevalsan said...

Fazal,

The comments posted in your site is coming to me. I do not wish to receive any of your comments.
Pls. stop it immediately.

Thanks,
Sreevalsan

ഫസല്‍ ബിനാലി.. said...
This comment has been removed by the author.
തൂലിക said...

എന്നെ തൊട്ടുണര്‍ത്താന്‍ തോറ്റുപോയ
ആത്മാവ്, കവച്ചു വെച്ച് കടന്നു പോയത്
പതച്ചാര്‍ത്തലച്ചു നിന്ന കടലിലേക്ക്..
പിന്നെയും കടല്‍ അയവിറക്കുകയാണ്
യൗവ്വനം കവര്‍ന്നെടുത്ത വാര്‍ദ്ധക്യം പോലെ.....Greate

Shabeeribm said...

നല്ല കവിത :)

Tomz said...

ഈ ബ്ലോഗിന്റെ template ഉം lay out ഉം super ആണ് concept ഉം

regards

Mridula said...

superb!!!

aneeshans said...

സുന്ദരമായ വരികള്‍. എല്ലാ ആശംസകളും.

Satheesh Haripad said...

നന്നായിട്ടൂണ്ട് ഫസലിക്കാ.. വായിച്ചപ്പോള്‍ വല്ലാത്തൊരു സുഖം

ഒരു സ്നേഹിതന്‍ said...

ഫസല്‍...
വരികള്‍ അതി മനോഹരമായിരുന്നു....
ആശംസിക്കാന്‍ ഞാന്‍ ആളല്ല, എങ്കിലും താങ്കളുടെ തൂലികക്ക് കരുത്ത് പകരുന്നു...

ഹാരിസ്‌ എടവന said...

പിന്നെയും കടല്‍ അയവിറക്കുകയാണ്
യൗവ്വനം കവര്‍ന്നെടുത്ത വാര്‍ദ്ധക്യം പോലെ.....
എന്റെ കവിതാ സങ്കല്പങ്ങളെ തെറ്റിക്കുകയാണു നിങ്ങളെപ്പോഴും.
പറയാന്‍ പഴയ വാക്കുകള്‍ മാത്രം
നന്നായിട്ടുണ്ട്.

ബൈജു (Baiju) said...

ആ കവിതയ്‌ക്ക് എന്നും യൌവനമായിരിക്കട്ടെ.

ആശംസകള്‍....:)