17 July, 2008

പ്രണയമായിരുന്നു




പുലരികളില്‍ സൂര്യന്‍ പുല്‍നാമ്പിലൊളിപ്പിച്ച
ഹിമകണത്തിളക്കമായിരുന്നു നിന്‍ മിഴികളില്‍..
കൈതപ്പൂമണം പേറി വീശിപ്പോയൊരു കാറ്റിന്‍
മൃദു സുഗന്ധമായിരുന്നു നീ പിന്നിട്ട വഴികളില്‍..
കളകളം പുളഞ്ഞൊഴുകിയ കാട്ടരുവിയൊളിപ്പിച്ച
ചെറു ചിരിയായിരുന്നു നിന്‍ ചുണ്ടിലെപ്പോഴും..
നിന്‍റെ ചലനങ്ങളിലെ കവിതയിലൊന്നെങ്കിലും
വായിച്ചെടുക്കാന്‍ തോല്‍ക്കുന്ന താരകങ്ങളിനിയും..
നിന്‍ കൂന്തല്‍ കറുപ്പിനഴകിടാന്‍ കൊതിച്ച പൂക്കള്‍
പൊഴിയാതെ നാണിച്ച് നില്‍ക്കുമിനിയെത്ര കാലം..
ശിശിരവും വസന്തവും തോറ്റു പോയിട്ടുമിനിയും
എന്തിനായാര്‍ക്കായ് മഴയില്‍ നനഞ്ഞൊലിക്കുന്നു..
അറിയാതെയറിയാതെ ഇമകള്‍ മിഴിക്കാതെ
നിന്നു പോയൊരെന്‍ പ്രണയ കാലാത്തിലൊരു
വേളയെങ്കിലും നിന്‍ മിഴികളെന്നെ തഴുകിയെങ്കില്‍,
ഞാനായിരുന്നേനെ ഹിമകണത്തിളക്കവും കാറ്റും
ഞെട്ടറ്റു വീഴാതെനിന്ന പനിനീര്‍പ്പൂവിതളും
കാട്ടരുവിയും നീന്നെ പ്രണയിച്ച കവിതകളൊക്കെയും.

12 Comments:

OAB/ഒഎബി said...

അങ്ങനെയാണ്‍ സംങ്ങതിയുടെ കിട്പ്പ്
അല്ലെ...:)


സംശയം ലവലേശമില്ലാതെ പറയാം
ഇതു തന്നെയാ അത്.

പ്രിയത്തില്‍ ഒഎബി.

ജ്യോനവന്‍ said...

ചിത്രം പോലെ കവിതയും.

Unknown said...

അറിയാതെയറിയാതെ ഇമകള്‍ മിഴിക്കാതെ
നിന്നു പോയൊരെന്‍ പ്രണയ കാലാത്തിലൊരു
വേളയെങ്കിലും നിന്‍ മിഴികളെന്നെ തഴുകിയെങ്കില്‍
നഷ്ടപെട്ട പ്രണയത്തെ കുറിച്ചുള്ള
ഓര്‍മ്മകള്‍
എന്നെ വേട്ടയാടുന്നു.
സസ്നേഹം
പിള്ളേച്ചന്‍

ശ്രീ said...

നല്ല വരികള്‍, ഫസല്‍
:)

പിരിക്കുട്ടി said...

kollallo fasal kka

പിരിക്കുട്ടി said...

kollallo fasal kka

ഒരു സ്നേഹിതന്‍ said...

അറിയാതെയറിയാതെ ഇമകള്‍ മിഴിക്കാതെ
നിന്നു പോയൊരെന്‍ പ്രണയ കാലാത്തിലൊരു
വേളയെങ്കിലും നിന്‍ മിഴികളെന്നെ തഴുകിയെങ്കില്‍,

നല്ല വരികൾ... ഇഷ്ടപ്പെട്ടു...

രസികന്‍ said...

നഷ്ട പ്രണയത്തിന്റെ ഓർമ്മക്കുറിപ്പ് നന്നായിരുന്നു
സസ്നേഹം രസികന്‍

ഹാരിസ്‌ എടവന said...

അറിയാതെയറിയാതെ ഇമകള്‍ മിഴിക്കാതെ
നിന്നു പോയൊരെന്‍ പ്രണയ കാലാത്തിലൊരു
വേളയെങ്കിലും നിന്‍ മിഴികളെന്നെ തഴുകിയെങ്കില്‍,
ഞാനായിരുന്നേനെ ഹിമകണത്തിളക്കവും കാറ്റും
ഞെട്ടറ്റു വീഴാതെനിന്ന പനിനീര്‍പ്പൂവിതളും
കാട്ടരുവിയും നീന്നെ പ്രണയിച്ച കവിതകളൊക്കെയും

നിന്നെ പ്രണയിച്ചിരുന്നെങ്കില്‍
ഞാന്‍ തന്നെ പ്രണയമായേനെ

Mahi said...

നന്നായിട്ടുണ്ട്

നരിക്കുന്നൻ said...

നിന്‍ കൂന്തല്‍ കറുപ്പിനഴകിടാന്‍ കൊതിച്ച പൂക്കള്‍
പൊഴിയാതെ നാണിച്ച് നില്‍ക്കുമിനിയെത്ര കാലം..

മനോഹരമായ വരികൾ!!

Fyzie Rahim said...

വളരെ നന്നായിരിക്കുന്നു...