27 August, 2008

മുറിവാക്ക് തേടി...


പൊട്ടിപ്പൊളിഞ്ഞൊരു വാക്ക്
സ്വയം മൂര്‍ച്ചയാവുകയാണ്
ഏകാന്തതയുടെ തലയറുത്ത്
മൌനത്തിന്‍ നെഞ്ചുപിളര്‍ത്തി
ശബ്ദങ്ങളുടെ ആഴങ്ങളിലേക്ക്...

വായ് മടങ്ങിയ വാള്‍ത്തലപ്പും
തുളുമ്പി നിന്ന മിഴിയിണയും
സ്പര്‍ശനമറ്റ വിരല്‍ത്തുമ്പും
മുറിഞ്ഞു വീണ ഗദ്ഗദങ്ങളും
പൊട്ടിത്തകര്‍ന്ന ഹൃത്തിലേക്ക്..

ഹൃദയങ്ങളുടെ സംവാദങ്ങളില്‍
പറയാനാഞ്ഞ വാക്കുകള്‍ക്ക്
വരികള്‍ക്കിടയിലെ വിടവുകളില്‍
വെട്ടവും നാക്കും നഷ്ടമായത്
അര്‍ദ്ധവിരാമങ്ങളുടെ വരവാണ്

തിരയൊരുക്കിയ കിളിക്കൂട്ടില്‍
ചുരുണ്ടൊടുങ്ങിയ കൂടപ്പിറപ്പിന്‍
പറയാന്‍ ദാഹിച്ച വാക്കും
പൊഴിച്ച കണ്ണുനീര്‍ബാക്കിയും
ഞാനെങ്ങിനെ കണ്ടെടുക്കാന്‍

വാക്കുകള്‍ മൊഴിയാന്‍ തുടങ്ങുമ്പോള്‍
കണ്ണു നീരില്‍ പാപങ്ങളലിയുമ്പോള്‍
നിലവിളികളെ തിര ഭയക്കുമ്പോള്‍
പൊട്ടിപ്പൊളിഞ്ഞ വാക്ക് തേടി......
വരും ഞാനിവിടെ ഒരിക്കല്‍ കൂടി.

20 Comments:

ഫസല്‍ ബിനാലി.. said...

വാക്കുകള്‍ മൊഴിയാന്‍ തുടങ്ങുമ്പോള്‍
കണ്ണു നീരില്‍ പാപങ്ങളലിയുമ്പോള്‍
നിലവിളികളെ തിര ഭയക്കുമ്പോള്‍
പൊട്ടിപ്പൊളിഞ്ഞ വാക്ക് തേടി......
വരും ഞാനിവിടെ ഒരിക്കല്‍ കൂടി.

ശ്രീ said...

ആശയം കൊള്ളാം ഫസല്‍...
:)

OAB/ഒഎബി said...

തിരയൊരുക്കിയ കിളിക്കൂട്ടില്‍
ചുരുണ്ടൊടുങ്ങിയ കൂടപ്പിറപ്പിന്‍
പറയാന്‍ ദാഹിച്ച വാക്കുകള്‍...
പൊട്ടിപ്പൊളിയാത്ത വാക്കുകളാല്‍ പറഞ്ഞല്ലൊ.
-----------
ഒരിക്കലല്ല, സമയം കിട്ടിമ്പോഴൊക്കെ വരാം ഞാനിവിടെ.

mayilppeeli said...

വളരെ നന്നായിട്ടുണ്ട്‌,കൂടുതല്‍ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല..

Rare Rose said...

പൊട്ടിപ്പൊളിഞ്ഞു പോയ വാക്കുകളുടെ മൂര്‍ച്ച തിരിച്ചറിയാനാവുന്നുണ്ടു വരികളിലൂടെ...നന്നായിരിക്കുന്നു....

നിസ്സാറിക്ക said...

തിരയൊരുക്കിയ കിളിക്കൂട്ടില്‍
ചുരുണ്ടൊടുങ്ങിയ കൂടപ്പിറപ്പിന്‍
പറയാന്‍ ദാഹിച്ച വാക്കും
പൊഴിച്ച കണ്ണുനീര്‍ബാക്കിയും
ഞാനെങ്ങിനെ കണ്ടെടുക്കാന്

മനസ്സിനെ തൊട്ടുണര്‍ത്തുന്ന ഭാവന
നല്ല വരികള്‍...

ajeeshmathew karukayil said...

വളരെ നന്നായിട്ടുണ്ട്‌,നല്ല വരികള്‍

Lathika subhash said...

നന്ദി ,വീണ്ടും വരാം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പൊട്ടിപ്പൊളിഞ്ഞ വാക്ക് -നന്നായിട്ടുണ്ട്

PIN said...

തേടി എത്തിയത്‌ പൊട്ടി പൊളിഞ്ഞ വാക്കുകളെ ആണെങ്കിലും..
ഇവിടെ കണ്ടെത്തിയത്‌ മനോഹരമായ വരികളെയാണ്‌..

ente gandarvan said...

നല്ല മൂഡ് ..നല്ല പോസ്റ്റുകള്‍

പ്രജാപതി said...

ഫസല്‍,
ഒന്നോടിച്ചു നോക്കാനേ പറ്റിയുള്ളൂ.
ഞെട്ടിപ്പോയി. ഇത്രയും നല്ല കഴിവുള്ള താനെന്തിന്‌ ഗള്‍ഫില്‍ പോയി വാടണം. കീപ്‌ ഇറ്റ്‌ അപ്‌.

നിന്നെയുരുക്കുന്ന സൂര്യനോടെനിക്കമര്‍ഷമായ്‌
നിന്നെ അകലെനിന്നു നോവിക്കുന്ന പൂവിനോട്‌
നീ കാണാതെ കണ്ട കാഴ്‌ചകളോട്‌
ബുറാഖില്ലാഞ്ഞിട്ടും നീ പോയ യാത്രകളോട്‌
അസൂയ തോന്നുന്നു, കവിതകള്‍ ഒത്തിരി ഇഷ്ടമായ്‌. നിനക്ക്‌ തരാന്‍ ഒന്നുമില്ല കൈയില്‍, ഒരുമ്മ പോലും-അതവള്‍ക്കുള്ളതല്ലേ

പ്രയാസി said...

നല്ലതൊന്ന്..:)

aneeshans said...

ഫസലേ നല്ല കവിത. ഇഷ്ടമായി

Arshad said...
This comment has been removed by the author.
Arshad said...

അവസാനം കലക്കി കലക്കി മറിച്ചു
വാക്കുകള്‍ മൊഴിയാന്‍ തുടങ്ങുമ്പോള്‍
കണ്ണു നീരില്‍ പാപങ്ങളലിയുമ്പോള്‍
നിലവിളികളെ തിര ഭയക്കുമ്പോള്‍
പൊട്ടിപ്പൊളിഞ്ഞ വാക്ക് തേടി......
വരും ഞാനിവിടെ ഒരിക്കല്‍ കൂടി.
വരും ഞാന്‍ ഇനിയും

Arshad said...

അവസാനം കലക്കി കലക്കി മറിച്ചു
വാക്കുകള്‍ മൊഴിയാന്‍ തുടങ്ങുമ്പോള്‍
കണ്ണു നീരില്‍ പാപങ്ങളലിയുമ്പോള്‍
നിലവിളികളെ തിര ഭയക്കുമ്പോള്‍
പൊട്ടിപ്പൊളിഞ്ഞ വാക്ക് തേടി......
വരും ഞാനിവിടെ ഒരിക്കല്‍ കൂടി.
വരും ഞാന്‍ ഇനിയും

smitha adharsh said...

വാക്കുകള്‍ക്കു അങ്ങനെ പലതരത്തിലും അര്ത്ഥം ചാര്ത്തിക്കൊടുതിരിക്കുന്നു..അല്ലെ? നന്നായി..

girishvarma balussery... said...

വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നിടത്തു ....

നരിക്കുന്നൻ said...

പൊട്ടിപ്പൊളിഞ്ഞൊരു വാക്ക്
സ്വയം മൂര്‍ച്ചയാവുകയാണ്
ഏകാന്തതയുടെ തലയറുത്ത്
മൌനത്തിന്‍ നെഞ്ചുപിളര്‍ത്തി
ശബ്ദങ്ങളുടെ ആഴങ്ങളിലേക്ക്...

മനോഹരമായിരിക്കുന്നു. നെഞ്ചു പിളർത്തുന്ന വരികൾ.