09 October, 2007

സ്വര്‍ഗ്ഗത്തിലേക്കുള്ള പാത


ഗര്‍ഭാശയത്തിന്‍റെ ഇരുളിന്‍ ഭിത്തിയില്‍
ചവിട്ടിയും കയ്യിട്ടടിച്ചും പരിതപിച്ചയെന്നെ
തലോടിയും പിന്നെയെന്നോട് കൊഞ്ചിയും
വേദനയില്‍ സുഖം നുകര്‍ന്നൊരമ്മേ..........
നിന്‍റെയന്നാളിലെ രാവുകള്‍ക്കു നിറം
കറുപ്പല്ല, മോഹങ്ങളാല്‍ നൂറായിരുന്നൂ,
പാല്‍ പുഞ്ചിരിയിട്ടയെന്‍ മുഖം കണ്ട്
കന്നി മാമ്പൂ പൂത്തപോലെയാടിയുലഞ്ഞില്ലേ.
"മ്മ"വിളികേട്ട നിന്‍റെ കാതോരം
വേണുനാദം കേട്ട പോല്‍ പുളകിതയായില്ലേ,
എന്‍റെ കിടത്തവും യിരുത്തവും ചെറു നടത്തവും
പുതുമഴ വീണ മണ്ണിന്‍നിര്‍വൃതിപോല്‍ തുടുത്തില്ലേ.
എന്‍ ജീവന്‍റെ നാളം കൊടുങ്കാറ്റിലുമുലയാതെ
മറ പിടിച്ചിരുന്നില്ലേ ഇക്കാലമത്രയും.......
അറിയാതെയെങ്കിലും എന്‍റെ മറു വാക്കിനാല്‍
നിന്‍റെ മനമൊന്നു പിടച്ചെങ്കില്‍ "മാപ്പ്",
സ്വര്‍ഗ്ഗം നിന്‍ കാല്‍ കീഴിലെന്നുമൊഴിഞ്ഞ
ദിവ്യാദര്‍ശമേ നീ തന്നെ സത്യം മാപ്പ്.......

9 Comments:

പ്രയാസി said...

ഭാഗ്യമുള്ള പറവകള്‍..!
രണ്ടു പേര്‍ക്കും കൂടി ഒന്നിച്ചു പോകാനുള്ള ഭാഗ്യം ഉണ്ടായി..:)

ബാജി ഓടംവേലി said...

ഫസല്‍,
നന്നായിരിക്കുന്നു.
കുറേ ബഹറിന്‍ ബ്ലോഗ്ഗേഴ്‌സിന്റെ നമ്പര്‍ ചുവടെ, വിളിച്ച് പരിചയപ്പെടുക.
ബാജി - 39258308
ഇരിങ്ങല്‍ - 36360845
കുഞ്ഞന്‍ - 39556987
കിനാവ് - 39788929

അജയ്‌ ശ്രീശാന്ത്‌.. said...

എന്‍റെ കിടത്തവും യിരുത്തവും ചെറു നടത്തവുംപുതുമഴ വീണ മണ്ണിന്‍നിര്‍വൃതിപോല്‍ തുടുത്തില്ലേ.എന്‍ ജീവന്‍റെ നാളം കൊടുങ്കാറ്റിലുമുലയാതെമറ പിടിച്ചിരുന്നില്ലേ ഇക്കാലമത്രയും.......

അസ്സലായിട്ടോ.....
ഇനിയുമെഴുതുക..

മന്‍സുര്‍ said...

ഫസല്‍...

മനോഹരം അതിമനോഹരം.....
ഇനിയുമേറെ ദൂരം പിന്നിടുക നീ
നിഴലായ്‌ കൂട്ടിന്‌ ഞാനും

നന്‍മകള്‍ നേരുന്നു

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായിരിക്കുന്നു ഫസലെ.

ഫസല്‍ ബിനാലി.. said...

പ്രയാസി, ബാജി ഓടംവേലി, അമൃത വാര്യാര്‍, മന്‍സൂര്‍, വഴിപോക്കന്‍ അഭിനന്ദനങ്ങള്‍ അറിയിച്ച എല്ലാ നല്ല സുഹ്ര്ത്തുക്കള്‍ക്കും ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.....

Sherlock said...

nice lines..:)

ഫസല്‍ ബിനാലി.. said...

നന്ദി ജിഹേഷ്, വീണ്ടും ബ്ലോഗ് സന്ദര്‍ശിച്ച് അഭിപ്രായം അറിയിക്കണം

Unknown said...

ഫസലുദീന്‍...കെട്ടിപ്പിടിച്ചൊരുമ്മ!. അത്ര മനോഹരമായ ഒരു കവിത ! അത്മാവിന്റെ ഉള്ളിലെക്കു നൂഴ്ന്നിറ്ങ്ങുന്ന വാക്കുകള്‍‍. മഹത്തരമെന്നു പറഞ്ഞാല്‍ മതിആകില്ല.“ഗര്‍ഭാശയത്തിന്‍റെ ഇരുളിന്‍ ഭിത്തിയില്‍ ചവിട്ടിയും കയ്യിട്ടടിച്ചും പരിതപിച്ചയെന്നെ തലോടിയും പിന്നെയെന്നോട് കൊഞ്ചിയും വേദനയില്‍ സുഖം നുകര്‍ന്നൊരമ്മേ“ ഈ ചിന്തകള്‍‍ ചിന്തുകളിലൂടെ അവതരിപ്പിച്ചതിനു, എന്തു പറഞ്ഞാലും മതി വരുന്നില്ല.നൂറു നൂറു ഉമ്മകള്‍! നിന്റെ കുഞ്ഞി കാലുകളുടെ താഢനം ഏറ്റുവാങ്ങി,പുഞ്ചിരി യോടെ നിര്‍വൃതി കൊള്ളുന്ന ഒരമ്മയുടെ ഓര്‍മ്മകള്‍ ജീവിതത്തിനു നല്‍കുന്നപുളകങ്ങള്‍ ദിവ്യമായ ഒരനുഭൂതി അല്ലേ! അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഈ വരികള്‍ ഹൃദ്യം ആയിരിക്കുന്നു. നന്ദി.... പറഞ്ഞിട്ടു മതി ആകുന്നില്ല.