18 October, 2007

ശവം തീനികള്‍


പൈതൃകത്തിന്‍റെ കാല്‍പാടിലൂടെ
ദൈവത്തിന്‍റെ നാട്ടിലേക്കൊരു
ആമാശയത്തിനു തീ പിടിച്ച പൊള്ളാച്ചിപ്പോത്ത്,

കണ്ണീരു വറ്റിയ, വരണ്ട കണ്ണിനു താഴെ
പണ്ടെങ്ങോ കരഞ്ഞു തീര്‍ത്ത
കണ്ണുനീര്‍ ചാലിന്‍റെ മായാത്ത പാടുകള്‍,

ചായം തേച്ച കൊമ്പിന്‍റെ നിറമറിയാതെ
ചുരമിറങ്ങി, വഴിപിരിയാതെ
ഇടയന്‍റെ കരവിരുതേറെ തുടയില്‍ പേറി.....

അറവുകാരന്‍റെ കത്തി എല്ലോടു ചേര്‍ത്ത്
മാംസച്ചീളുകള്‍ വരിഞ്ഞു വീഴ്ത്തവേ
മിണ്ടാപ്രാണിയുടെ രോദനംവിലപേശലിലലിഞ്ഞു.

ചത്ത പോത്തിറച്ചി വിഴുങ്ങാനിരിക്കവേ, ചുറ്റിലും
ചെവിതുളച്ച് ലാടനിട്ട കുളമ്പടി,
കരുണക്കു വേണ്ടി യാചിച്ച ആയിരം കണ്ണുകള്‍....

13 Comments:

സുരേഷ് ഐക്കര said...

ഫസല്‍,
ബിംബങ്ങള്‍ ഗംഭീരം.ഇടയന്റെ കരവിരുത് തുടയില്‍..വളരെ നല്ല ഇമേജ്..ശരിക്കും മനസ്സില്‍ കൊണ്ടു.

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ...ഫസല്‍

മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു....അഭിനന്ദനങ്ങള്‍

നാടുകാണി ചുരമിറങ്ങി വരുന്ന ആ മിണ്ടാ പ്രാണികള്‍ ഇന്നും മനസ്സിലൊരു നോവായി...പണ്ടെന്നോ കണ്ട ആ ദാരുണമായ ഹത്യ...ചുടു ചോരയുടെ മണം ...ഇന്നുമെന്നെ മാംസത്തില്‍ കടിച്ചുകുടയുന്ന ശീലത്തില്‍ നിന്നകറ്റി നിര്‍ത്തുന്നു..


നന്‍മകള്‍ നേരുന്നു

ഫസല്‍ ബിനാലി.. said...

കാര്യമാത്ര പ്രതികരണങ്ങളാണ്‍ മന്‍സൂറും സുരേഷില്‍നിന്നും കിട്ടിയത് എന്നതിലേറെ സന്തോഷം. തുടര്‍ന്നും പ്രോല്‍സാഹനങ്ങളും വിമര്‍ശങ്ങളും പ്രതീക്ഷിക്കുന്നു

പ്രയാസി said...

അറവുകാരന്‍റെ കത്തി എല്ലോടു ചേര്‍ത്ത്
മാംസച്ചീളുകള്‍ വരിഞ്ഞു വീഴ്ത്തവേ
മിണ്ടാപ്രാണിയുടെ രോദനംവിലപേശലിലലിഞ്ഞു.

nalla varkal..

Chithram athilere nannayi..

പ്രയാസി said...

മുകളിലെ കമന്റു തെറ്റിദ്ധരിക്കല്ലേ..

വറുക്കലല്ല..! വരികള്‍..

ഞാ‍നതു ഡിലീറ്റുന്നില്ല..:)

ഫസല്‍ ബിനാലി.. said...

പ്രയാസിയുടെ വിലപ്പെട്ട പ്രതികരണം സന്തോഷത്തോടെ സ്വീകരിക്കുന്നു
നന്ദി

മയൂര said...

നന്നായിരിക്കുന്നു കവിത...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

തള്ളേ
എല്ലാം  കൊള്ളാം .

ഖാന്‍പോത്തന്‍കോട്‌ said...

കൊള്ളാം തുടര്‍ന്നും എഴുതുക

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഫസല്‍,
വൈകിയാണ്‌ ഇവിടെ എത്തിയത്‌.അതിനു കാരണം ഫൈസല്‍ തന്നെയാണ്‌.എന്റെ "മുഖം"എന്ന കവിതക്കിട്ട കമേന്റിന്റെ ഉടമയെതേടിയാണ്‌ ഞാന്‍ ഇവിടെ എത്തിയത്‌.
നന്നായിരിക്കുന്നു കവിത...തുടര്‍ന്നും എഴുതുക

ഫസല്‍ ബിനാലി.. said...

മയൂര, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, ഖാന്‍ പോത്തന്‍കോട്, മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ .................പ്രോല്‍സാഹങ്ങ്നള്‍ക്കു നന്ദി.....

രഘുനാഥന്‍ said...

ആയിരം നന്ദി ...പ്രിയ കൂട്ടുകാരാ..
ആകുന്നതൊക്കെ നീ ചെയ്തുവല്ലോ?

നവാഗതന്‍ ഞാനീ ബൂലോകത്തില്‍,
നയിക്കുവനോരുത്തന്‍ നീ വന്നുവല്ലോ!

നുറുങ്ങുകള്‍ ചേര്‍ത്തൊരു മാലയാക്കി
കവിതയാനെന്നൊരു പേരുമിട്ടു.
മഹാകവിയാകുവാന്‍ വന്നവന്‍ ഞാന്‍..

മണ്ടതരങ്ങളില്‍ വീണിടാതെ ..
മന്ദമായെന്നെ നയിചിടെണം..


സസ്നേഹം രഘുനാഥന്‍....

രഘുനാഥന്‍ said...

ശരിയാണ് ...ഞാന്‍ ഒന്നുകൂടി ..
publish ചെയ്തു....നന്ദി ..എന്‍റെ വരികള്‍ ഓര്‍മയില്‍ തങ്ങുന്നുണ്ട് എന്നറിയിച്ചതില്‍ .

സ്നേഹത്തോടെ രഘുനാഥന്‍...