28 October, 2007

ഊന്നുവടിയുടെ യാത്രകള്‍



ഒരൂന്നുവടി.....,വിറയാര്‍ന്നതെങ്കിലും
ഉറച്ച കാല്‍വെപ്പോടെ പരതുകയാണ്
എങ്ങോ 'കളഞ്ഞുപോയൊരു ബാല്യം'
തിമിരം വരച്ചിട്ട കണ്ണാണെങ്കിലും
കാലം മറയിട്ട ചെവിയാണെങ്കിലും
കേള്‍ക്കുന്നു, കാണുന്നു അകക്കണ്ണാലേ
വീണ്ടും നുകരാന്‍ കൊതിച്ചതൊക്കെയും
കാലം കവര്‍ന്നെടുത്തതറിഞ്ഞ് തിരികെ-
മടങ്ങുന്നു മൂകമായ് .........ഒരൂന്നുവടി.

ഒരു വേള.., വഴി തേടിപോയ പാതകള്‍
വഴിയറിയാതെ തിരികെയണഞ്ഞങ്കിലെന്ന്
ഒഴുകി ദൂരമേറെ പിന്നിട്ട പുഴകള്‍
തിരികെയൊഴുകി ഓളങ്ങള്‍ നെയ്തെങ്കില്‍
തഴുകി മാഞ്ഞ കാറ്റൊന്നെങ്കിലും
കൈതപ്പൂമണം പേറി വീശിയെങ്കില്‍.......,
കിതച്ചൊരൂന്നുവടി ചഞ്ഞാമരത്തണലില്‍
കൂടെ ഊന്നുവടിക്കു താങ്ങായ വൃദ്ധനും..

7 Comments:

ശ്രീ said...

"ഒരു വേള.., വഴി തേടിപോയ പാതകള്‍
വഴിയറിയാതെ തിരികെയണഞ്ഞങ്കിലെന്ന്
ഒഴുകി ദൂരമേറെ പിന്നിട്ട പുഴകള്‍
തിരികെയൊഴുകി ഓളങ്ങള്‍ നെയ്തെങ്കില്‍
തഴുകി മാഞ്ഞ കാറ്റൊന്നെങ്കിലും
കൈതപ്പൂമണം പേറി വീശിയെങ്കില്‍..."

ഫസല്‍‌...

ഇതും നന്നായിരിക്കുന്നു.

:)

വേണു venu said...

കൂടെ ഊന്നുവടിക്കു താങ്ങായ വൃദ്ധനും..
:)

പ്രയാസി said...

അവസാനം ഏക ആശ്രയം അതുമാത്രമല്ലെ..!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കൂടെ ഊന്നുവടിക്കു താങ്ങായ ഊന്നുവടിയായ്‌ ഞാന്‍ ഈ ലോകത്തില്‍

മന്‍സുര്‍ said...

ഫസല്‍...

ഊന്നുവടി....വാങ്ങിയവര്‍ ഉപയോഗ ശേഷം വലിചെറിയരുത്‌...
ആവശ്യമുണ്ട്‌....സെകന്റ്‌ ഹാന്റ്‌ ഊന്നുവടികള്‍...

അഭിനന്ദനങ്ങള്‍...

നന്‍മകള്‍ നേരുന്നു...

ഏ.ആര്‍. നജീം said...

ഊന്നുവടിക്കു താങ്ങായി വൃദ്ധനും വൃദ്ധന്റെ സഹയാത്രികനായി ഊന്നുവടിയും..
നല്ല കവിത ഫസല്‍..

ഫസല്‍ ബിനാലി.. said...

ശ്രീ, വേണു, പ്രയാസി, മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, സനാതനന്‍, മന്‍സൂര്‍, മയൂര, നജീം എല്ല നല്ല സുഹൃത്തുക്കള്‍ക്കും നന്ദി