07 September, 2008

ചിരിയുടെ ബാലപാഠം


തോറ്റവന്‍റെ ചിരിയുടെ വേദന,
ചില്ലുചീളാല്‍ കോറിയ നെഞ്ചിലെ
പൊടിഞ്ഞ രക്തത്തുള്ളികളേക്കാള്‍
വരണ്ട തൊണ്ടയില്‍നിന്നറ്റു വീണ
അപശബ്ദങ്ങളുടെ പതര്‍ച്ചയായിരുന്നു

ഒന്നു കരഞ്ഞിരുന്നെങ്കില്‍..
വേദന, കണ്ണുനീരിലെ ചൂടായും
ഉപ്പായും പുറത്തേക്കൊഴുകിയെങ്കില്‍,
എന്നെ ഭയപ്പെടുത്തി
തൊണ്ടയില്‍ പെറ്റുപെരുകിയ
അട്ടഹാസത്തിന്‍റെ കുഞ്ഞുങ്ങള്‍
എന്നെ നോക്കി ഇളിക്കില്ലായിരുന്നു...

വിജയങ്ങളില്‍ ഒന്നു ചിരിക്കാന്‍
മോഹിച്ചപ്പോഴൊക്കെയും
കോടിയ ചുണ്ടാല്‍ വികൃതമായിരുന്നു
കരഞ്ഞു ശീലിച്ച ചുണ്ടിടകള്‍,
പരാജയങ്ങളുടെ വെള്ളക്കെട്ടൊഴുകിയ
കണ്‍കോണുകളില്‍ നിറവും മങ്ങിയിരുന്നു

ചിരിയുടെ ബാല പാഠങ്ങള്‍
പണ്ടേ പഠിക്കേണ്ടിയിരുന്നു
അച്ഛനുമമ്മക്കുമറിയേണ്ടിയിരുന്നു,
എങ്കിലുമിന്നുമീ ഞാന്‍ ശ്രമത്തിലാണ്
വെറുമൊരു ചിരിക്കല്ല,
ഉള്ളു തുറന്നൊന്നു ചിരിക്കാന്‍..
എന്‍റെ ചുണ്ടുകള്‍.. കണ്ണുകള്‍..
എന്നോട് സഹകരിക്കാമെന്നേറ്റിരിക്കുന്നു.

43 Comments:

ചന്ദ്രകാന്തം said...

'ചിരിയുടെ ബാല പാഠങ്ങള്‍
പണ്ടേ പഠിക്കേണ്ടിയിരുന്നു...'

അതെ..വളരെ മുന്നേതന്നെ പരിശീലിയ്ക്കണമായിരുന്നു... എന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌.
പക്ഷേ.....

ചിരിയ്ക്കാന്‍ ശ്രമിയ്ക്കണമെന്നൊരു തോന്നല്‍ പങ്കുവച്ചതിന്‌ നന്ദി.. ഫസല്‍.

ഒരു മനുഷ്യജീവി said...

വെറുമൊരു ചിരിക്കല്ല,
ഉള്ളു തുറന്നൊന്നു ചിരിക്കാന്‍..
എന്‍റെ ചുണ്ടുകള്‍.. കണ്ണുകള്‍..
എന്നോട് സഹകരിക്കാമെന്നേറ്റിരിക്കുന്നു.

kollaam

siva // ശിവ said...

ഞാനും കുറെ നാളായി ആഗ്രഹിച്ചു പോകുന്നു ഒന്ന് ചിരിക്കാന്‍....അവസരോചിതം ഈ വരികള്‍...

പാമരന്‍ said...

"വേദന, കണ്ണുനീരിലെ ചൂടായും
ഉപ്പായും പുറത്തേക്കൊഴുകിയെങ്കില്‍"

ഇഷ്ടമായി മാഷെ..

ജിവി/JiVi said...

ചിരിക്കാന്‍ പഠിക്കരുത്, പഠിക്കാന്‍ ശ്രമിച്ചാല്‍ ചിരിക്കാന്‍ കഴിയാതെ പോകും

ചിരിക്കുന്നതെങ്ങനെയെന്ന് അറിയുക, ചിരിയിലൂടെ, കൂടുതല്‍ കൂടുതല്‍ ചിരിയിലൂടെ

ആശംസകള്‍.

തണല്‍ said...

മരവിപ്പ് പുതച്ചുറങ്ങാനാ ഫസലേ നമ്മുടെയൊക്കെ വിധി!
-എങ്കിലും ശ്രമിച്ചു നോക്കാം..ഒരു വരണ്ട ചിരിക്കെങ്കിലും!
നന്നായി ഫസലേ.

ശ്രീ said...

കൊള്ളാം ഫസല്‍...

Sharu (Ansha Muneer) said...

കവിത വളരെ നന്നായി മാഷേ... :)

B Shihab said...

ഫസലേ,കൊള്ളാം,ആശംസകള്‍.

Suraj said...

എന്റെ ബ്ലോഗില്‍ ആദ്യത്തെ കമന്റ് ഇട്ട് എന്നെ പ്രോത്സാഹിപിച്ച പ്രിയ സുഹ്രുത്തേ... നന്ദി... ഒരായിരം നന്ദി..

മാന്മിഴി.... said...

ഹൊ.....വളരെ നന്നായിട്ടുണ്ട്....എനിക്കിഷ്ട്മായി......

സ്‌പന്ദനം said...

എന്റെ വകയും ഒരു ചിരി..

അജ്ഞാതന്‍ said...

ഇഷ്ടമായി മാഷെ

ഓണാശസംകള്‍
അജ്ഞാതന്‍

ബഷീർ said...

നന്നായി ഈ വരികളും ഫസല്‍
OT
ഷെരീഖ്‌ വിളിച്ചിരുന്നു. എന്തായി പിന്നെ.. അറിയിക്കുമല്ലോ

നരിക്കുന്നൻ said...

ഇഷ്ടമായി മാഷേ...

കാലങ്ങൾക്കപ്പുറത്ത് മറന്ന് വെച്ചിരിക്കുന്ന ചിരി. മനസ്സറിഞ്ഞ് ചിരിക്കാൻ ഇനിയുമെത്രനാൾ കാത്തിരിക്കണം.

ശ്രീജ എന്‍ എസ് said...

എങ്കിലുമിന്നുമീ ഞാന്‍ ശ്രമത്തിലാണ്
വെറുമൊരു ചിരിക്കല്ല,
ഉള്ളു തുറന്നൊന്നു ചിരിക്കാന്‍..
എന്‍റെ ചുണ്ടുകള്‍.. കണ്ണുകള്‍..
എന്നോട് സഹകരിക്കാമെന്നേറ്റിരിക്കുന്നു

ഉള്ളു തുറന്നു ചിരിക്കാന്‍ കഴിയട്ടെ...ഏറ്റം വലിയ നോവ്‌ അറിഞ്ഞവന് മാത്രമേ കാലം ഏറ്റം വലിയ സന്തോഷവും കാത്തു വച്ചിട്ടുണ്ടാവൂ

joice samuel said...

നന്നയിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഫസല്‍, കവിത ഇഷ്ടപെട്ടു.

girishvarma balussery... said...

നന്നായിരിക്കുന്നു... വേദനക്കിടയിലും ചിരിക്കാന്‍ കഴിയണം..അത് മനുഷ്യനെ കഴിയൂ..ഒരിക്കലും വേദനകള്‍ ഉണ്ടാകാതിരിക്കാന്‍ ഈ സുഹൃത്ത്‌ പ്രാര്‍ഥിക്കാം ടോ.. ആശംസകള്‍,,,

വരവൂരാൻ said...

ചുണ്ടുകളും കണ്ണുകളുകൊണ്ടു മാത്രം ചിരിയാവില്ലാ, ചിരിക്കാതിരിക്കലാണു അതിലും ഭേദം. നന്നായിട്ടുണ്ട്‌ ആശംസകളൊടെ

ഷാനവാസ് കൊനാരത്ത് said...

ഫസല്‍, താങ്കളുടെ ബ്ലോഗ് സന്ദര്‍ശിച്ചു. എല്ലാവിധ ആശംസകളും.

SUVARNA said...

mashe, nalla kavitha...

മന്‍സുര്‍ said...

ഫസല്‍ പ്രിയ സ്നേഹിതാ....

മനോഹരമായിരിക്കുന്നു ആശയം.

ചിരിക്കാന്‍ കൊതിച്ചൊരെന്‍ ചുണ്ടുകള്‍
ചിരിയില്‍ വിടരാന്‍ കൊതിച്ചൊരെന്‍ കണ്ണുകള്‍
അറിയാതെ പറഞ്ഞുവോ..ചിരിക്കാന്‍ ഞാന്‍ മറന്നിരിക്കുന്നു
ഇല്ലയെന്നോര്‍മ്മയിലൊന്നുമേ ആ ചിരി
നിശ്‌കളങ്കമായൊരെന്‍ പുന്ചിരി

ഇനി ഞാന്‍ ചിരിക്കട്ടെ
നിന്‍ ചിരിയില്‍ ഞാനും ലയിക്കട്ടെ


നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

Unknown said...

എനിക്കും മനസ്സു തുറന്ന് ചിരിക്കാ‍ന് കൊതിയാകുന്നു

Rose Bastin said...

ഇനിയുള്ള കാലം ചിരിയുടേതാകട്ടെ! ചിരിച്ചു ചിരിച്ചു ചിരി നന്നാകട്ടെ :-) ആശംസകൾ!

poor-me/പാവം-ഞാന്‍ said...

xcelnt.
as you said rvln is not in one line but in many lines please read and bless me.
with Regards .www.manjalyneeyam.blogspot.com

joice samuel said...

njanum chirikkunnu..!!!
:)
sasneham,
mullappuvu..!!

ബാജി ഓടംവേലി said...

പെരുന്നാള്‍ ആശംസകള്‍..

Pakku's Blog said...

കെട്ടിലും മട്ടിലും തികച്ചും വിത്യസ്തമായ താങ്കളുടെ ബ്ലോഗ് എന്നെ വല്ലാതെ ആകര്‍ഷിച്ചു ഫസല്‍.
ചിരിക്കാന്‍, അതും ഉള്ളു തുറന്നു ചിരിക്കാന്‍ കൊതിക്കാത്തവര്‍ ആരുണ്ട്? നന്നാവുന്നുണ്ട്. അഭിനന്ദനങ്ങള്‍ !

ഹന്‍ല്ലലത്ത് Hanllalath said...

വാക്കുകള്‍ കൊളുത്തി വലിക്കുന്നു....
മനോഹരം....

പെരുന്നാള്‍ ആശംസകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

Eid Mubaarak.

Sentimental idiot said...

ഞാന്‍ ചിരിക്കുന്നു ..............ആരും കാണുന്നില്ല..................എന്നെങ്കിലും ആരെങ്കിലും കാണുമായിരിക്കും.....
ഇട നാഴികള്‍ ചിരിക്കുന്നു.............
മരച്ചുവടുകള്‍ ചിരിക്കുന്നു.........
കെമിസ്ട്രി ലാബ് ചിരിക്കുന്നു..........
കാന്ടീന്‍ ചിരിക്കുന്നു.....................ഞങ്ങള്‍ ചിരിക്കുന്നു...................കാമ്പസ് ചിരിക്കുന്നു

ചിരിപ്പൂക്കള്‍ said...

“തൊണ്ടയില്‍ പെറ്റു പെരുകിയ
അട്ടഹാസത്തിന്‍ കുഞ്ഞുങ്ങള്‍-
പലപ്പോ‍ഴും നമ്മെഭയപ്പെടുത്താറുണ്ട്.
ആശയം ഗംഭീരമാ‍യിരിക്കുന്നു.
നല്ല വരികള്‍.

ആശംസകളോടെ.
നിരഞ്ജന്‍.

മാണിക്യം said...

വെറുമൊരു ചിരിക്കല്ല,
ഉള്ളു തുറന്നൊന്നു ചിരിക്കാന്‍..

വളരെ ശരി .. :) :)
ഉള്ളു തുറന്നു ചിരിക്കുക ചിരിപ്പിക്കുക
നല്ല്ല ചിന്താ ഫസല്‍ ആശംസകള്‍!

HM said...

njanum thudangi oru blog.onnu nokko? njaum oru irinjalakudakaarannane..

HM said...

ithane address..http://vazhiyorakkaazhchakal.blogspot.com

ഇ.എ.സജിം തട്ടത്തുമല said...

ലളിതം, മധുരം;

കവിതകള്‍ വളരെ നന്നാകുന്നു. ഇനിയുമിനിയും ഏറെ പ്രതീക്ഷിയ്ക്കുന്നു.

Ranjith chemmad / ചെമ്മാടൻ said...

ചിരിക്കാന്‍ കഴിയാത്തിടങ്ങള്‍!, ചിരിക്കേണ്ടുന്ന ഇടങ്ങള്‍
ചിരിവരാത്തിടങ്ങള്‍....
തമ്മില്‍ പിണഞ്ഞു പോകുന്നു അല്ലേ ഫസല്‍...
ആശംസകള്‍...

വിജയലക്ഷ്മി said...

nalla kavitha...varikaliloode.....nanmakl nerunnu..

ബഷീർ said...

WHERE ARE YOU MAN

My Photos said...

puthu blogger aaya njaan onnonnaayi aalkkaare parijayappettu varunnu.

Kavitha kollaam.

yousufpa said...

ഫസല്‍,നന്നായിരീക്കുന്നു.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ചിരി ചുണ്ടുകളെ തിരഞ്ഞെത്തുന്ന ഒരു കാലം വന്നുചേരട്ടെ.....