12 September, 2009

ഉറക്കം കെടുത്തുന്നത്...

എന്‍റെ കണ്‍കോണിലെ
നിന്‍റെയോരോ പീളകെട്ടിയ കാത്തിരിപ്പും
ഓരോ ശ്രമങ്ങളായിരുന്നെന്ന്
ഞാനെന്തേ അറിയാതെപോയീ

ഉണര്‍വ്വിന്‍റെ ഓരോ പുലരിയും
രാക്കറുപ്പിന്‍ തോല്‍വിയായും
പകല്‍തിളക്കത്തിന്‍ വിജയമായും
എന്‍റെ ധാരണകളില്‍ കൊറിയിട്ടതെന്തേ

രാവിന്‍റെ മറവുകളില്‍
തളര്‍ച്ചയുടെ ശയനങ്ങളില്‍,
പാതിവഴിയില്‍ മടങ്ങാന്‍ ഹേതു
കണ്ടുതീരാത്തയെന്‍റെ സ്വപ്നങ്ങളായിരുന്നോ

ചെറിയ ചെറിയ മയക്കങ്ങള്‍
കൂട്ടിക്കെട്ടിയൊടുവില്‍
മരണത്തിനു കൂട്ടിരുന്നയെന്‍റെ
ഉറക്കമേ ഞാനറിയുന്നുവിന്ന്
തണുത്തുറഞ്ഞയീ നിശ്ചലത,
കാത്തിരിപ്പിന്‍റെയൊരു ദീര്‍ഘായുസ്സ്..

10 Comments:

അരുണ്‍ കരിമുട്ടം said...

"ചെറിയ ചെറിയ ഉറക്കങ്ങള്‍
കൂട്ടിക്കെട്ടിയൊടുവില്‍
മരണത്തിനു കൂട്ടിരുന്നയെന്‍റെ
ഉറക്കമേ ഞാനറിയുന്നുവിന്ന്
തണുത്തുറഞ്ഞയീ നിശ്ചലത,
കാത്തിരിപ്പിന്‍റെയൊരു ദീര്‍ഘായുസ്സ്.."

:)

khader patteppadam said...

കവിത രണ്ടു മൂന്നാവര്‍ത്തി വായിച്ചു. കടുപ്പം അല്‍പ്പം കൂടിയപോലെ.

Mahesh Cheruthana/മഹി said...

ഫസല്‍,
വേറിട്ട ചിന്തകള്‍ ,നന്നായിരിക്കുന്നു!!

ഗിരീഷ്‌ എ എസ്‌ said...

നന്നായിരിക്കുന്നു.
ആശംസകള്‍...

Anonymous said...

അതെ വേറിട്ട ചിന്തകള്‍ ...മനോഹരം ..ആശംസകള്‍ !!!!

Muralee Mukundan , ബിലാത്തിപട്ടണം said...

തണുത്തുറഞ്ഞയീ നിശ്ചലത....അതുതന്നെയാണല്ലൊ എല്ലാവരുടേയും ഉറക്കം കെടുത്തുന്നത്..

jayanEvoor said...

കാത്തിരിപ്പിന്‍റെയൊരു ദീര്‍ഘായുസ്സ്.....
ശരിയാണ് ...
അതനുഭവിച്ചു തന്നെയറിയണം...!

Rafiq said...

വെളിച്ചമുണര്‍ത്തും പകലുകളും നിദ്ര നേരും രാവുകളും എണ്ണി തിട്ടപെടുതും മുന്‍പേ വിട്ടോഴിയണം ഈ സത്ര ചുവരുകളെ നമ്മള്‍... മണ്ണിനടിയിലൊരു ഇറുക്ക്‌ കുഴിയില്‍ നിനക്ക് ഉറങ്ങാനൊരു ഇടമുണ്ടെന്നോര്‍ക്കുന്നു നീ... ഇഷ്ടപ്പെട്ടു!

Anil cheleri kumaran said...

വളരെ നന്നായിട്ടുണ്ട്.

Midhin Mohan said...

തണുത്തുറഞ്ഞയീ നിശ്ചലത,
കാത്തിരിപ്പിന്‍റെയൊരു ദീര്‍ഘായുസ്സ്....

നന്നായിട്ടുണ്ട്..........